അതിശക്തമായ മൂടല്‍മഞ്ഞ്... കാഴ്ച പരിധി കുറഞ്ഞു.... പഞ്ചാബും ഹരിയാനയും ഉത്തര്‍പ്രദേശിലെ ചില ഭാഗങ്ങളും മൂടല്‍ മഞ്ഞില്‍ മൂടിയതായി ഇന്ത്യന്‍ മിറ്റീരോളജിക്കല്‍ വകുപ്പ്...

അതിശക്തമായ മൂടല്‍മഞ്ഞ്... കാഴ്ച പരിധി കുറഞ്ഞു.... പഞ്ചാബും ഹരിയാനയും ഉത്തര്‍പ്രദേശിലെ ചില ഭാഗങ്ങളും മൂടല്‍ മഞ്ഞില്‍ മൂടിയതായി ഇന്ത്യന്‍ മിറ്റീരോളജിക്കല്‍ വകുപ്പ്... ചൊവ്വാഴ്ച വൈകുന്നേരത്തോടെ കനത്ത മൂടല്‍ മഞ്ഞായതിനാല്‍ പ്രദേശങ്ങളില്‍ കാഴ്ചപരിധി വീണ്ടും കുറഞ്ഞു.
ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ഏറ്റവും കുറവ് കാഴ്ചപരിധി 25 മീറ്ററാണ്. 0 മുതല്‍ 50 മീറ്റര്‍ വരെയും 51 മീറ്റര്‍ മുതല്‍ 200 മീറ്റര്‍ വരെയും കാഴ്ചപരിധി വരുമ്പോള്‍ കനത്ത മൂടല്‍ മഞ്ഞും 201 മുതല്‍ 500 വരെ മിതമായ മൂടല്‍ മഞ്ഞും 501 മുതല്‍ 1000 വരെ വളരെ നേര്‍ത്ത മൂടല്‍ മഞ്ഞുമാണ് അനുഭവപ്പെടുക.
പഞ്ചാബ്, ഹരിയാന, വടക്കേ രാജസ്ഥാന്‍, പടിഞ്ഞാറേ മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, അസം, ത്രിപുര എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും മിതമായ മൂടല്‍ മഞ്ഞാണ് ഉള്ളത്.
ജനുവരി മുതല്‍ മാര്‍ച്ച് വരെ സാധാരണയെക്കാള്‍ അധികം മഴ ലഭിക്കാനായി സാധ്യതയുണ്ടെന്നും എന്നാല്‍, ശീതതരംഗം കുറയാനാണ് സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
"
https://www.facebook.com/Malayalivartha























