12 ഹമാസ് നേതാക്കളെ വധിക്കാന്‍ ചാരനീക്കം അമേരിക്ക നേരിട്ടിറങ്ങി..നെതന്യാഹു മുന്നോട്ട്

12 ഹമാസ് മുന്‍നിര തീവ്രവാദിനേതാക്കളെ ഒരു മാസത്തിനുള്ളില്‍ വധിക്കാന്‍ ഇസ്രായേല്‍ തീരുമാനമെടുത്തിരിക്കുന്നു. ഒരു മാസത്തിനുള്ളില്‍ ഹമാസ് തലവന്‍മാരെ ഒന്നടങ്കം കൊന്നൊടുക്കാനും ഗാസ പൂര്‍ണമായി അധീനതയിലാക്കാനുമാണ് ഇസ്രായേലിന്റെ ഏറ്റവും പുതിയ പദ്ധതി. ഹമാസ് നേതാക്കളുടെ ഓരോ നീക്കവും അമേരിക്കന്‍ ചാര ഉപഗ്രഹങ്ങളാണ് കൃത്യമായി കണ്ടെത്തിക്കൊണ്ടിരിക്കുന്നത്. ഉസാമ ബില്‍ ലാദനെ പാക്കിസ്ഥാനില്‍ കണ്ടെത്തി അമേരിക്കന്‍ സൈന്യം വകവരുത്തിയ അതേ തന്ത്രം പശ്ചിമേഷ്യയിലും ഇനിയുള്ള ദിവസങ്ങളില്‍ ഇസ്രായേലും അമേരിക്കയും ചേര്‍ന്നു പയറ്റുകയാണ്.
ഹമാസിന്റെ ഡെപ്യൂട്ടി തലവന്‍ സാലേ അല്‍-അരൂരി ലെബനനോനിന്‍ ഇസ്രായേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഈ നിക്കത്തിന്റെ ഭാഗമാണ്. ഹമാസ് നേതാക്കളുടെ കൃത്യമായ നീക്കങ്ങളും ഒളിത്താവളങ്ങളും ഇസ്രായേല്‍ ചാരസംഘടന മൊസാദ് കണ്ടെത്തി സ്‌കെച്ച് ചെയ്തുകഴിഞ്ഞിരിക്കുന്നു. ഇനിയുള്ള ഓരോ നിമിഷവും ഹമാസുകള്‍ക്ക് അന്ത്യമാകുമെന്നും നേതാക്കള്‍ കൊഴിയുന്നതോടെ അവരുടെ പോരാളികളെ ഇല്ലായ്മപ്പെടുത്താമെന്നും നെതന്യാഹു ഉറപ്പിച്ചിരിക്കുന്നു.
ഹമാസ് തീവ്രവാദികള്‍ക്ക് നിലവില്‍ അഭയം നല്‍കിയിരിക്കുന്നത് ലബനോനും സിറിയയും ഈജിപ്തും ഉള്‍പ്പെടുന്ന ആറു ഇസ്ലാമിക രാജ്യങ്ങളാണ്. സലേ അല്‍ അരൂരിയുടെ കൊലപാതകത്തോടെ ഇസ്രായേല്‍ യുദ്ധത്തിന്റെ മുന്‍നിരയിലേക്ക് ഇനി വേഗം കടന്നുചെല്ലുമെന്ന് നെതന്യാഹു പ്രസ്താവിച്ചിരിക്കുന്നു. ദക്ഷിണ ബെയ്റൂട്ടിലുണ്ടായ ആക്രമണത്തില്‍ 57-കാരനായ അരൂരി അടക്കം ആറ് പേര്‍ കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്നവര്‍ എല്ലാം ഹമാസ് ഭീകരര്‍ തന്നെയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
അതേ സമയം ഗാസയില്‍ ഇസ്രയേലും ഹമാസും തമ്മില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന പോരാട്ടത്തില്‍ മരണസംഖ്യ 22,000 കടന്നിരിക്കുന്നു. ഗാസയില്‍മാത്രം 58,000 പേര്‍ക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ട്. ജനുവരിയില്‍മാത്രം അയ്യായിരം ഹമാസുകളെ വകവരുത്തണമെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ തീരുമാനം.യുദ്ധം തുടങ്ങിയ കഴിഞ്ഞ ഒക്ടോബര്‍ ഏഴ് മുതല്‍ ഇന്നലെ വരെ 22,185 പേരാണ് ഗാസയില്‍ ആകെ മരിച്ചത്. കൊല്ലപ്പെട്ടവരില്‍ പതിനായിരത്തിനടുത്തുപേര്‍ കുട്ടികളാണ്.
ഇസ്രയേല്‍ സൈന്യത്തിലെ 173 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത് എന്നാണ് ഔദ്യോഗിക കണക്ക്. 965 സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒക്ടോബര്‍ ഏഴിന് ഹമാസ് തീവ്രവാദികള്‍ നടത്തിയ മിന്നലാക്രമണത്തില്‍ ഇസ്രയേലില്‍ 1200 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഹമാസിന്റെ ഡെപ്യൂട്ടി തലവന്‍ സാലേ അല്‍-അരൂരിയെ വര്‍ഷങ്ങളായി ഇസ്രായേലും അമേരിക്കയും ഉന്നംവച്ചിരിക്കുകയായിരുന്നു. അരൂരി കൊല്ലപ്പെട്ടത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന മട്ടിലാണ് ഇസ്രായേലിന്റെ പ്രതികരണം. അതേ സമയം ഈ കൃത്യം ആരു ചെയ്തതായാലും അതൊരു സര്‍ജിക്കല്‍ സ്ട്രൈക്കായി കണക്കാക്കണമെന്നാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഉപദേഷ്ടാവില്‍ നിന്ന് പ്രതികരണനുണ്ടായത്. ഇസ്രായേല്‍- ഹമാസ് യുദ്ധം രണ്ടാഴ്ച പിന്നിട്ടവേളയില്‍ അരൂരിയെ തങ്ങള്‍ വധിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു.
ഹമാസ്-ഇസ്രായേല്‍ യുദ്ധത്തിന് മുമ്പ് തന്നെ ഇസ്രായേല്‍ വധിക്കുമെന്ന് പ്രഖ്യാപിച്ചിച്ചിരുന്ന നേതാക്കളിലൊരാളാണ് ഹമാസിന്റെ സ്ഥാപകരിലാരാളായ അരൂരി.ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ച കൊടുംകുറ്റവാളി. ഒക്ടോബര്‍ ഏഴിനു നടത്തിയ ചാവേര്‍ അക്രമണത്തില്‍ ആയിരത്തിലധികം ഇസ്രായേലികളുടെ ജീവനെടുക്കുകയും 250 ഇസ്രായേലികളെ ബന്ദികളാക്കുകയും ചെയ്ത ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിനായി ഹമാസിനെ പരിശീലിപ്പിച്ചവരില്‍ പ്രധാനിയായിരുന്നു അരൂരി.
അയാളുടെ അറസ്റ്റിന് സഹായിക്കുന്ന എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് 5 മില്യണ്‍ ഡോളര്‍ സമ്മാനത്തുകയായിരുന്നു അമേരിക്ക പ്രഖ്യാപിച്ചിരുന്നത്. രാഷ്ട്രീയപരമായും സൈനികപരമായും ഹമാസ് ഭീകരസംഘടനയെ മുന്നോട്ട് നയിച്ചിരുന്ന അരൂരിക്കായിരുന്നു ആയുധ പരിശീലനത്തിന്റെ ചുമതല. ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണത്തിനുശേഷം ഹമാസുകളുടെ വക്താവും അധിപനമായിരുന്നു ഇയാള്‍. ഹമാസ് ബന്ദിയാക്കിയിരിക്കുന്ന ഇസ്രായേലികളെ മോചിപ്പിക്കണമെന്ന ലോകരാജ്യങ്ങളുടെ അഭ്യര്‍ഥന തള്ളിക്കളഞ്ഞതും ഇ്‌ദ്ദേഹമായിരുന്നു. അരൂരിയുടെ കൊലയോടെ യുദ്ധത്തിന് പുതിയൊരു മാനം കൈവന്നിരിക്കുകയാണ്.
ഒന്നര പതിറ്റാണ്ട് ഇസ്രായേലിന്റെ ജയിലില്‍ തടവനുഭവിച്ച കുറ്റവാളിയാണ് അരൂരി. ഇവിടെ നിന്നും ലബനോനിലെത്തി അവിടെയിരുന്നാണ് ഹമാസിനെ നയിച്ചിരുന്നത്. ഇറാനും ലബനോനുമായിരുന്നു ഇയാള്‍ക്ക് എല്ലാവിധം സഹായങ്ങളും പിന്തുണയും നല്‍കിയിരുന്നത്. ഇസ്രായേല്‍ ആക്രമണത്തില്‍ അറൂരി കൊല്ലപ്പെട്ടതോടെ യുദ്ധമുഖം മാറുമെന്ന ആശങ്കയിലാണ് ലോകം.
https://www.facebook.com/Malayalivartha























