ഇരുപത്തിയേഴുകാരിയായ മോഡലിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുന്നു

ഹോട്ടല്‍മുറിയില്‍ കൊല്ലപ്പെട്ട 27കാരിയായ മോഡലിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുന്നു. ഗുരുഗ്രാമിലെ സിറ്റി പോയിന്റ് ഹോട്ടലിലാണ് ദിവ്യ പഹൂജ എന്ന മോഡല്‍ കൊല്ലപ്പെട്ടത്. ഹോട്ടലിന്റെ ഉടമയായ അഭിജിത് സിംഗാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം സഹായികളോടൊപ്പം മുറിയില്‍ നിന്ന് വലിച്ചിഴച്ച് ബി.എം.ഡബ്ല്യു കാറില്‍ കയറ്റിക്കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു.
സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. അഭിജിത്തും യുവതിയും മറ്റൊരാളും ജനുവരി 2ന് ഹോട്ടല്‍ റിസപ്ഷനില്‍ എത്തി 111-ാം നമ്പര്‍ മുറിയിലേക്ക് പോയി. പിന്നീട് അന്നുരാത്രി തന്നെ അഭിജിത്തും മറ്റുള്ളവരും ചേര്‍ന്ന് ദിവ്യയുടെ മൃതദേഹം ഷീറ്റില്‍ പൊതിഞ്ഞ് വലിച്ചു കൊണ്ടുപോകുന്നതടക്കമുള്ള ദൃശ്യങ്ങള്‍ സിസി ടിവിയില്‍ കാണാം, ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഗുരുഗ്രാം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
2016ല്‍ മുംബയില്‍ നടന്ന ഗുണ്ടാ നേതാവ് സന്ദീപ് ഗഡോളി ഏറ്റുമുട്ടല്‍ കേസിലെ മുഖ്യപ്രതിയാണ് ദിവ്യ പഹൂജ. സന്ദീപ് ഗഡോളിയുടെ കാമുകിയായിരുന്നു ദിവ്യ. 2016 ഫെബ്രുവരി ആറിന് മുംബയിലെ ഒരു ഹോട്ടലില്‍ നടന്ന വ്യാജ ഏറ്റുമുട്ടലില്‍ ഗഡോളിയെ കൊലപ്പെടുത്തിയതിന് ദിവ്യ, അവരുടെ അമ്മ, അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
പൊലീസിന് ദിവ്യയാണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്ന് ആരോപണമുണ്ടായിരുന്നു. തുടര്‍ന്നാണ് ദിവ്യയ്‌ക്കെതിരെയും കേസെടുത്തത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ബോംബെ ഹൈക്കോടതി ദിവ്യക്ക് ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം ലഭിക്കുന്നത് വരെ ഏഴു വര്‍ഷത്തോളം ദിവ്യ തടവ് ശിക്ഷ അനുഭവിച്ചിരുന്നു.സന്ദീപ് ഗഡോളിയുടെ സഹോദരി സുധേഷ് കടാരിയയും സഹോദരന്‍ ബ്രഹ്മപ്രകാശും ചേര്‍ന്ന് അഭിജിത്തിന്റെ സഹായത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് ദിവ്യയുടെ കുടുംബം ആരോപിച്ചു.
https://www.facebook.com/Malayalivartha























