മുന്‍ മോഡലും ഗുണ്ടാ നേതാവ് സന്ദീപ് ഗഡോളി കൊലക്കേസിലെ പ്രതിയുമായ ദിവ്യ പഹുജയെ കൊലപ്പെടുത്തിയക്കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍

മുന്‍ മോഡലും ഗുണ്ടാ നേതാവ് സന്ദീപ് ഗഡോളി കൊലക്കേസിലെ പ്രതിയുമായ ദിവ്യ പഹുജയെ കൊലപ്പെടുത്തിയക്കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കൊലപാതകം നടന്ന സിറ്റി പോയിന്റ് ഹോട്ടലിന്റെ ഉടമയായ അഭിജിത്ത് സിംഗ്, ജീവനക്കാരായ പ്രകാശ്, ഇന്ദ്രജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് ഗുഡ്ഗാവ് പൊലീസ് .
അഭിജിത്ത് ആണ് കൊലപാതകം നടത്തിയത്. തുടര്‍ന്ന് ദിവ്യയുടെ മൃതദേഹം ഉപേക്ഷിക്കാനായി പ്രകാശിനെയും ഇന്ദ്രജിനോടും നിര്‍ദേശിക്കുകയായിരുന്നു. ഇതിനായി 10 ലക്ഷം രൂപയാണ് ഇരുവര്‍ക്കും നല്‍കിയതെന്നും പൊലീസ് .
അതേസമയം, ദിവ്യയുടെ മൃതദേഹം കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും അന്വേഷണസംഘം അറിയിച്ചു. െ്രെകംബ്രാഞ്ചിന്റെ വിവിധ സംഘങ്ങള്‍ പഞ്ചാബിലും മറ്റ് പ്രദേശങ്ങളിലും മൃതദേഹം കണ്ടെത്തുന്നതിനായി തിരച്ചില്‍ തുടരുന്നു.
രണ്ടാം തീയതി പുലര്‍ച്ചെ നാലു മണിയോടെ അഭിജിത്തും ദിവ്യയും മറ്റൊരാളും ഹോട്ടലിലെ 111ാം നമ്പര്‍ മുറിയില്‍ കയറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ടായിരുന്നു.
അതേസമയം ദിവ്യയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഭിജിത്ത് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്. സന്ദീപ് ഗഡോളിയുടെ സഹോദരിയും സഹോദരനും ചേര്‍ന്ന് അഭിജിത്തിന്റെ സഹായത്തോടെയാണ് കൊലപാതകം നടത്തിയതെന്നാണ് ദിവ്യയുടെ കുടുംബത്തിന്റെ പരാതിയിലുള്ളത്.
ഗുണ്ടാനേതാവിനെ കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയും മുന്‍ മോഡലുമായ യുവതി ജാമ്യത്തില്‍ കഴിയവെയാണ് മരണപ്പെട്ടത്. ഗുരുഗ്രാം സ്വദേശിയായ ദിവ്യ പഹൂജ(27)യാണ് കൊല്ലപ്പെട്ടത്. ഗുരുഗ്രാമിലെ ഒരു ഹോട്ടലില്‍ ചൊവ്വാഴ്ചയാണ് ദിവ്യ കൊല്ലപ്പെട്ടത്. ഹോട്ടലുടമയും ഡല്‍ഹിയിലെ വ്യവസായിയുമായ അഭിജിത് സിങ്ങാണ് കൊലപാതകത്തിനു പിന്നിലെന്നാണ് ദിവ്യ പഹൂജയുടെ സഹോദരി പോലീസില്‍ നല്‍കിയ പരാതിയിലുള്ളത്.
അതേസമയം 2016ല്‍ മുംബൈയില്‍ നടന്ന 'വ്യാജ' ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സന്ദീപ് ഗഡോലിയുടെ കാമുകിയായിരുന്നു ദിവ്യ. പൊലീസിന് ദിവ്യയാണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്ന് ആരോപണമുണ്ടായിരുന്നു. തുടര്‍ന്ന് ദിവ്യക്കെതിരെയും കേസെടുത്തിരുന്നു.
https://www.facebook.com/Malayalivartha























