കെജ്‌രിവാളിനെ വളഞ്ഞിട്ട് പൂട്ടും! ഇന്ന് അറസ്റ്റിലാകുമെന്ന് അഭ്യൂഹം..ഡൽഹി വളഞ്ഞ് പോലീസ്... മോദിയുടെ വമ്പൻ നീക്കം!!!

മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റ സമന്‍സിൽനിന്ന് മൂന്നാമതും ഒഴിഞ്ഞുമാറിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് അറസ്റ്റിലായേക്കുമെന്ന് അഭ്യൂഹം. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ കെജ്‌രിവാള്‍ തയ്യാറാവാതിരുന്നതോടെ അദ്ദേഹത്തിന്റെ വസതിയില്‍ റെയ്ഡ് നടത്തിയതിനുശേഷം അദ്ദേഹത്തെ വ്യാഴാഴ്ച അറസ്റ്റു ചെയ്‌തേക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍. കെജ്‌രിവാളിന്റെ വസതിയിലേക്കുള്ള റോഡുകള്‍ ഡല്‍ഹി പോലീസ് തടഞ്ഞതായും പാര്‍ട്ടി ആരോപിച്ചു. നാളെ രാവിലെ അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ ഇഡി റെയ്ഡ് നടത്തുമെന്ന വാര്‍ത്തകള്‍ വരുന്നുണ്ട്. അറസ്റ്റും ഉണ്ടായേക്കും', മുതിര്‍ന്ന പാര്‍ട്ടി നേതാവും ഡല്‍ഹി മന്ത്രിയുമായ അതിഷി എക്‌സില്‍ കുറിച്ചു. മറ്റു മുതിര്‍ന്ന് പാര്‍ട്ടി നേതാക്കളായ സൗരഭ് ഭരദ്വാജ്, ജാസ്മിൻ ഷാ, സന്ദീപ് പഥക് എന്നിവരും സമാന പോസ്റ്റുകള്‍ പങ്കുവെച്ചിട്ടുണ്ട്. നവംബര്‍ രണ്ടിനും ഡിസംബര്‍ 21നും രണ്ടുതവണ ഇ.ഡി നോട്ടീസ് അയച്ചിട്ടും കെജ്‌രിവാള്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് മൂന്നാം തവണയും നോട്ടീസ് അയച്ചത്.
എന്നാല്‍ ഇതിനും ഹാജരാവാതെയിരുന്ന കെജ്‍രിവാൾ, രാജ്യസഭാ തിരഞ്ഞെടുപ്പിന്റെയും റിപ്പബ്ലിക്ക് ദിന തയ്യാറെടുപ്പുകളുടെയും തിരക്കിലാണെന്നും ചോദ്യാവലി നൽകിയാൽ മറുപടി നൽകാമെന്നും ഇ.ഡി.യെ രേഖാമൂലം അറിയിച്ചു. കെജ് രിവാള്‍ ഇ.ഡിക്കയച്ച കത്തിന്റെ കോപ്പി ആംആദ്മി പാര്‍ട്ടിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. തനിക്കയച്ച സമന്‍സ് പ്രേരണയോടെയുള്ളതും ശല്യപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയുള്ളതുമാണെന്ന് കത്തില്‍ കെജ്‌രിവാള്‍ ആരോപിച്ചു. കേസില്‍ തന്നെ സാക്ഷിയായാണോ സംശയിക്കുന്ന ആളായാണോ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് അന്വേഷണ ഏജന്‍സി വ്യക്തമാക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഒരു വ്യക്തിയെന്ന നിലയിലാണോ ഡല്‍ഹി മുഖ്യമന്ത്രി എന്ന നിലയിലാണോ എഎപിയുടെ ദേശീയ കണ്‍വീനര്‍ എന്ന നിലയിലാണോ എന്നെ വിളിപ്പിക്കുന്നതെന്ന് വ്യക്തമാക്കാത്തതിനാല്‍ ഇത് ഒരു തെളിവിന്റെയും അടിസ്ഥാനമില്ലാത്ത, ചുറ്റിത്തിരിഞ്ഞുള്ള അന്വേഷണമായി കണക്കാക്കുന്നു എന്നും കെജ് രിവാള്‍ വ്യക്തമാക്കിയിരുന്നു.
ഡല്‍ഹിയില്‍ നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജനുവരി 19-ന് നടക്കുമെന്ന് പ്രസ്താവിച്ച കെജ്രിവാള്‍, 'ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ എന്ന നിലയില്‍, ഈ നിര്‍ണായക തിരഞ്ഞെടുപ്പുകളില്‍ ഞാന്‍ അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിലാണ്. ഡല്‍ഹി മുഖ്യമന്ത്രി എന്ന നിലയില്‍, റിപ്പബ്ലിക് ദിനത്തിനായുള്ള നിരവധി പരിപാടികളുടെയും ചടങ്ങുകളുടെയും ആസൂത്രണത്തിലും തയ്യാറെടുപ്പുകളിലുമാണ്' എന്നുമായിരുന്നു കെജ് രിവാള്‍ പറഞ്ഞത് . എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിന് പ്രചരണം നടത്തുന്നതില്‍ നിന്നും അദ്ദേഹത്തെ തടയുന്നതിന് വേണ്ടിയുള്ള പദ്ധതിയാണിതെന്ന് ആം ആദ്മി പാര്‍ട്ടിയും പറഞ്ഞു. മനീഷ് സിസോദിയ, സഞ്ജയ് സിങ്, സത്യേന്ദ്ര ജെയ്ന്‍ എന്നിവര്‍ ജയിലിലായതിനു പിന്നാലെ ഇങ്ങനെയൊരു നീക്കം എഎപി നേരത്തെ പ്രതീക്ഷിച്ചിരുന്നതാണ്. ജയിലിലായാലും അദ്ദേഹം തന്നെ മുഖ്യമന്ത്രിയായി തുടരണമെന്നും ജയിലിലിരുന്ന് ജോലികള്‍ ചെയ്യണമെന്നുമാണ് പാര്‍ട്ടി തീരുമാനം.
https://www.facebook.com/Malayalivartha























