ഭാരത് ന്യായ് യാത്ര, ഭാരത് ജോഡോ ന്യായ് യാത്രയായി... രാഹുല്‍ ഗാന്ധി നടത്താനിരുന്ന യാത്രയുടെ പേര് പരിഷ്‌ക്കരിച്ചു, പര്യടനം നടത്തേണ്ട സംസ്ഥാനങ്ങളുടെ എണ്ണം 14 എന്നത് 15 സംസ്ഥാനങ്ങളാക്കി, പട്ടികയില്‍ അരുണാചല്‍പ്രദേശും...

ഭാരത് ന്യായ് യാത്ര, ഭാരത് ജോഡോ ന്യായ് യാത്രയായി... രാഹുല്‍ ഗാന്ധി നടത്താനിരുന്ന യാത്രയുടെ പേര് പരിഷ്‌ക്കരിച്ചു, പര്യടനം നടത്തേണ്ട സംസ്ഥാനങ്ങളുടെ എണ്ണം 14 എന്നത് 15 സംസ്ഥാനങ്ങളാക്കി, പട്ടികയില്‍ അരുണാചല്‍പ്രദേശും...
യാത്ര 11 ദിവസം ഉത്തര്‍പ്രദേശിലൂടെ കടന്നുപോകും. 20 ജില്ലകളിലായി 1,074 കിലോമീറ്ററാണ് യാത്രയുള്ളത്.മൊത്തം 110 ജില്ലകള്‍, 100 ലോക്‌സഭാ സീറ്റുകള്‍, 337 നിയമസഭാ സീറ്റുകള്‍ എന്നിവിടങ്ങളിലാണ് യാത്ര.
ആകെ സഞ്ചരിക്കേണ്ട ദൂരം 6,200 കിലോമീറ്ററില്‍ നിന്ന് 6,700 കിലോമീറ്ററായി ഉയര്‍ത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ മണിപ്പൂരില്‍ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്യും. ഇന്ത്യ സഖ്യത്തിലെ കക്ഷികളെ യാത്രയില്‍ പങ്കെടുപ്പിക്കുന്നതില്‍ ആലോചന നടക്കുന്നതായി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു. സഖ്യ നീക്കങ്ങളെ യാത്ര ബാധിക്കില്ല. മണിപ്പൂരിന്റെ മുറിവുണക്കുന്നതിന്റെ ഭാഗമാണ് യാത്ര അവിടെ നിന്ന് തുടങ്ങുന്നതെന്നും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ഇത് ബാധിക്കില്ലെന്നും വ്യക്തമാക്കി കോണ്‍ഗ്രസ് .
അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയില്‍ വിഴുപ്പലക്കല്‍ വേണ്ടെന്ന് പ്രസിഡണ്ട് ഖര്‍ഗെ പറഞ്ഞു. പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കരുത് .അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റി വച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും എഐസിസി ഭാരവാഹിയോഗത്തില്‍ ആവശ്യപ്പെട്ട് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ.
https://www.facebook.com/Malayalivartha























