കണ്ണീര്‍ക്കാഴ്ചയായി.... ചേട്ടന്‍ സ്‌കൂള്‍ ബസില്‍ പോകുന്നത് കാണാന്‍ ഓടിയെത്തിയ ഒന്നര വയസ്സുകാരി അതേ ബസിനടിയില്‍ പെട്ട് മരിച്ചു, സംഭവം അച്ഛന്റെ കണ്‍മുന്നില്‍, സങ്കടം അടക്കാനാവാതെ നിലവിളിച്ച്....

കണ്ണീര്‍ക്കാഴ്ചയായി.... ചേട്ടന്‍ സ്‌കൂള്‍ ബസില്‍ പോകുന്നത് കാണാന്‍ ഓടിയെത്തിയ ഒന്നര വയസ്സുകാരി അതേ ബസിനടിയില്‍ പെട്ട് മരിച്ചു, സംഭവം അച്ഛന്റെ കണ്‍മുന്നില്‍, സംഭവം ഹൈദരാബാദില്‍ .
കടപ്ലാമറ്റം പഞ്ചായത്തിലെ വയലാ പാറയ്ക്കല്‍ മിഥുന്‍ ജെ.പാറയ്ക്കല്‍ ലിന്‍ഡ ദമ്പതികളുടെ മകള്‍ ജൂവല്‍ അന്ന മിഥുന്‍ (ഒന്നര) ആണ് ഇന്നലെ രാവിലെയുണ്ടായ അപകടത്തില്‍ മരിച്ചത്. സംസ്‌കാരം ഇന്നു 11നു വയലാ സെന്റ് ജോര്‍ജ് പള്ളിയില്‍.
എന്‍ജിനീയറായ മിഥുന്‍ കുടുംബത്തോടൊപ്പം ഹബ്‌സിഗുഡ സ്ട്രീറ്റ് 8 ഭാഗത്താണു താമസിക്കുന്നത്. ഇന്നലെ രാവിലെ മകന്‍ ജോര്‍ജിനെ ബസ് കയറ്റി വിടാന്‍ പോയപ്പോഴാണ് അപകടം സംഭവിച്ചത്. താമസസ്ഥലത്തിനു താഴെ കളിക്കാനായി വന്ന ജൂവല്‍ സഹോദരന്‍ ബസില്‍ കയറുന്നതു കാണാനായി ഓടിയെത്തിയപ്പോള്‍ ഇതേ ബസിന്റെ അടിയില്‍പെടുകയായിരുന്നെന്നാണ് പൊലീസ് റിപ്പോര്‍ട്ടിലുള്ളത്.
https://www.facebook.com/Malayalivartha























