തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിനും പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി; പ്രളയബാധിത പ്രദേശങ്ങളുടെ പുനരുജ്ജീവനത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് ഉദയനിധി സ്റ്റാലിന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദക്ഷിണേന്ത്യൻ സന്ദർശനം ഏറെ ശ്രദ്ധേയമായിരുന്നു. തമിഴ്‌നാട്ടിലും കേരളത്തിലും അദ്ദേഹം എത്തിയിരുന്നു.നേതാക്കന്മാരുമായി കൂടിക്കാഴ്ച നടത്തിയിയിരുന്നു. തമിഴ്‌നാട് മന്ത്രിയും മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി . ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മ പരാമർശം ഏറെ വിവാദമായതാണ് . അതിനു ശേഷം ഇരുവരും തമ്മിലുള്ള ആദ്യകൂടിക്കാഴ്ച്ചയായിരുന്നു.
ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ച്ചയിൽ തമിഴ്‌നാട്ടിലെ പ്രളയബാധിത പ്രദേശങ്ങളുടെ പുനരുജ്ജീവനത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് ഉദയനിധി സ്റ്റാലിന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.ജനുവരി 19 ന് ചെന്നൈയില്‍ ഖേലോ ഇന്ത്യ യൂത്ത് ഗെയിം നടക്കുകയാണ്. ഉദയനിധി പ്രധാനമന്ത്രിയെ ഈ പരിപാടിയിലേക്കും ക്ഷണിച്ചു. ഇക്കാര്യം എക്‌സിലൂടെ മന്ത്രി അറിയിച്ചു . കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായും മോദി വേദി പങ്കിട്ടു .
തമിഴ്‌നാട് പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ഫണ്ട് അനുവദിക്കണമെന്നുമുള്ള സമാനമായ ആവശ്യം സ്റ്റാലിൻ ഉന്നയിച്ചു. സനാതന ധര്‍മ്മം സാമൂഹ്യനീതിക്കും തുല്യതക്കും എതിരാണെന്നും കേവലം എതിര്‍ക്കപ്പെടേണ്ടതല്ല, പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതുമാണെന്നായിരുന്നു ഉദയനിധി പറഞ്ഞത്. യി ബന്ധപ്പെട്ട് ഉദയനിധി സ്റ്റാലിന്‍ നടത്തിയ പരാമര്‍ശത്തില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. . സനാതന ധര്‍മ്മം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























