നടന്‍ മഹാ ഗാന്ധി സമര്‍പ്പിച്ച അപകീര്‍ത്തിക്കേസില്‍ നടന്‍ വിജയ് സേതുപതി വിചാരണ നേരിടണമെന്ന് സുപ്രീംകോടതി

തമിഴ് നടന്‍ മഹാ ഗാന്ധി സമര്‍പ്പിച്ച അപകീര്‍ത്തിക്കേസില്‍ നടന്‍ വിജയ് സേതുപതി വിചാരണ നേരിടണമെന്ന് സുപ്രീംകോടതി. ബംഗളൂരു വിമാനത്താവളത്തിലുണ്ടായ വഴക്കുമായി ബന്ധപ്പെട്ടാണ് കേസ്. ചെന്നൈ സെയ്ദാപെട്ട് കോടതിയിലെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന വിജയ് സേതുപതിയുടെ ആവശ്യം തള്ളി.
ഇരു നടന്മാര്‍ക്കും സമവായത്തിലെത്താന്‍ കോടതി സമയം അനുവദിച്ചെങ്കിലും പരിഹാരമായില്ല. വിചാരണ നേരിടുകയല്ലാതെ വിജയ് സേതുപതിക്ക് മുന്നില്‍ മറ്റു പോംവഴികളില്ലെന്ന് തുടര്‍ന്ന് തീരുമാനിക്കുകയായിരുന്നു.
2021ല്‍ വിമാനത്താവളത്തിനുള്ളില്‍ സേതുപതിയോട് സംസാരിക്കാന്‍ മഹാഗാന്ധി ശ്രമിക്കുന്നതിനിടെയാണ് സംഭവം. തന്നെ തള്ളിമാറ്റിയെന്നും, മോശമായി പെരുമാറിയെന്നുമാണ് മഹാഗാന്ധിയുടെ പരാതി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. പിന്നാലെ വിജയ് സേതുപതിക്കെതിരെ ക്രിമിനല്‍ മാനനഷ്ടക്കേസ് നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha























