മോദിയെ ചൊറിഞ്ഞു; പടിയടച്ചു പിണ്ഡം വെച്ചു; മാലിദ്വീപ് തീർന്നെടാ തീർന്നു; കളി ഇന്ത്യയോട് വേണ്ട !!

തിരഞ്ഞെടുപ്പ് പ്രചാരണകാലത്തും അധികാരത്തിലേറിയശേഷവും ഇന്ത്യക്കുനേരെ വെറുപ്പ് ചൊരിയുകയായിരുന്നു മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ആ വെറുപ്പ് എത്രത്തോളം ആഴത്തിൽ വേരൂന്നിയെന്നതിന്റെ പ്രതിഫലനമാണ് അദ്ദേഹത്തിന്റെ മന്ത്രിമാർ ഇന്ത്യൻ പ്രധാനമന്ത്രിക്കുനേരേ നടത്തിയ പരസ്യമായ അധിക്ഷേപം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനെതിരെ മോശം പരാമര്‍ശം നടത്തിയ മാലിദ്വീപ് മന്ത്രി നടത്തിയ പരാമര്‍ശത്തില്‍ ഇന്ത്യ അതൃപ്തി അറിയിച്ചതിനെ തുടർന്ന് പരാമര്‍ശം നടത്തിയ യുവജനകാര്യമന്ത്രി മറിയം ഷിവുന ഉള്‍പ്പടെ മൂന്ന് മന്ത്രിമാരെ മാലിദ്വീപ് ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു. വിദേശനേതാക്കള്‍ക്കെതിരായ മോശം പരാമര്‍ശം സര്‍ക്കാര്‍ നിലപാടല്ലെന്ന് മാലദ്വീപ് വിദേശകാര്യമന്ത്രാലയം പറഞ്ഞു.
മാലദ്വീപ് സ്ഥാനപതിയെ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. മാലദ്വീപ് ഹൈക്കമ്മിഷണറെ ഇന്ത്യ വിളിച്ചുവരുത്തി. ഹൈക്കമ്മിഷണർ ഇബ്രാഹിം ഷഹീബ് വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്തെത്തി. ഇതിനു പിന്നാലെയാണ് ഹൈക്കമ്മഷണറെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയത്.
പ്രധാനമന്ത്രിയുടെ ലക്ഷ്വദീപിലെ യാത്രചിത്രങ്ങള്‍ പങ്കുവെച്ച് മന്ത്രി മറിയം ഷിവുന എക്സില്‍ നടത്തിയ പരാമര്‍ശങ്ങള്‍ നയതന്ത്രബന്ധത്തെ ബാധിക്കുന്ന ഘട്ടത്തിലേക്ക് നീങ്ങിയപ്പോഴാണ് മാലദ്വീപ് ഭരണകൂടത്തിന്‍റെ നടപടി. 'മോദി കോമാളിയും ഇസ്രയേലിന്‍റെ പാവ'യും എന്നായിരുന്നു മാലദ്വീപ് മന്ത്രിയുടെ എക്സിലെ പോസ്റ്റ്. പോസ്റ്റ് പിന്‍വലിച്ചെങ്കിലും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ മാലദ്വീപിനെ പ്രതിഷേധം അറിയിച്ചു.
നരേന്ദ്ര മോദിയുടെ സന്ദര്‍ശനം മാലദ്വീപിനെ ലക്ഷ്യം വച്ചുള്ളതാണ് എന്ന് മന്ത്രി അബ്ദുല്ല മഹ്‌സൂം മാജിദ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പ്രതികരിച്ചു. ബീച്ച് ടൂറിസത്തില്‍ മാലദ്വീപുമായി മത്സരിക്കുന്നതില്‍ ഇന്ത്യ കാര്യമായ വെല്ലുവിളികള്‍ നേരിടുന്നു എന്നായിരുന്നു മാജിദിന്റെ കുറിപ്പ്. മാലദ്വീപ് മന്ത്രിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വിവാദമാകുകയും ചെയ്തിരുന്നു. മോദിക്കെതിരെ നടത്തിയ ഈ പരാമർശം വലിയ വിവാദമായതോടെ യുവജന ശാക്തീകരണ മന്ത്രിയായ മറിയം ഷിയൂന എക്സിൽ നിന്നും ഇത് നീക്കം ചെയ്തിരുന്നു.
ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്‌നോര്‍ക്കലിങ്ങിന്റേതടക്കമുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മാലദ്വീപിന് ബദലായി മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാണ് ലക്ഷദ്വീപ് എന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകളും വ്യാപകമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു മാലദ്വീപ് മന്ത്രിയുടെ ട്വീറ്റ്.
ഇന്ത്യക്കടുത്ത് ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന രാജ്യമാണ് മാലദ്വീപ്. ആയിരത്തിയിരുനൂറോളം ചെറുദ്വീപുകൾ ചേർന്ന രാജ്യം. അതിൽ മിക്കതിലും ആൾപ്പാർപ്പില്ല. ആകെ ജനസംഖ്യ 52 ലക്ഷം. അടുത്തുകിടക്കുന്നു എന്നതും സാംസ്കാരികമായ ബന്ധവും കാരണം ഇന്ത്യയുമായി ആഴമേറിയ അടുപ്പം മാലദ്വീപിനുണ്ട്.
ഇന്ത്യയിൽനിന്നാണ് മാലദ്വീപിലേക്ക് കഴിഞ്ഞവർഷം ഏറ്റവുമധികം വിനോദസഞ്ചാരികൾ ചെന്നത് 2,09,198 പേർ. മാലദ്വീപിനെ ഗുണ്ടാപ്പടയിൽ നിന്നു രക്ഷിച്ചത് ഇന്ത്യയുടെ ഓപ്പറേഷൻ കാക്ടസ് ആണ് . 2004-ലെ സുനാമി, 2014-ലെ ശുദ്ധജലവിതരണപ്രസതിന്ധി, 2020-ലെ കോവിഡ്; ഈ സമയത്തെല്ലാം ഇന്ത്യയുടെ ആശ്വാസകരങ്ങൾ മാലദ്വീപിനെ തേടിച്ചെന്നു. സൈനികമേഖലയിലും അടിസ്ഥാനസൗകര്യവികസനത്തിലും ഇന്ത്യ നിക്ഷേപമിറക്കിയിട്ടുണ്ട്.
ഇന്തോ-പസഫിക് മേഖലയിലും ഇന്ത്യൻ മഹാസമുദ്രത്തിലും കരുത്തുകാട്ടാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന ചൈന മാലദ്വീപിനെ നോട്ടമിട്ടതോടെ സ്ഥിതിഗതികൾ മാറിമറിയുകയായിരുന്നു. ചൈന പക്ഷപാതിയായ അബ്ദുള്ള യമീന്റെ കാലം (2013-2018) ഇതിന് ആക്കംകൂട്ടി. മുയിസുവിനെപ്പോലെ ഇന്ത്യാവിരോധിയായിരുന്നു യമീൻ. എങ്കിലും പൂർണമായും ഇന്ത്യയോട് അദ്ദേഹം ബന്ധം മുറിച്ചില്ല.
ഇന്ത്യാവിരുദ്ധ പ്രചാരണത്തിലൂടെ അന്ന് അധികാരത്തിലെത്തിയ അദ്ദേഹം, ഇന്ത്യൻ കമ്പനികൾക്കു നൽകിയിരുന്ന കരാറുകൾ റദ്ദാക്കി. മാലെ വിമാനത്താവളത്തിന്റെ നിർമാണക്കരാർ ഇന്ത്യൻ കമ്പനിയിൽനിന്നു തിരിച്ചെടുത്ത് ചൈനീസ് കമ്പനിക്കു നൽകി. ഷി ചിൻപിങ്ങിനെ മാലദ്വീപിലേക്കു ക്ഷണിച്ചതോടെ ഒരു ചൈനീസ് പ്രസിഡന്റ് മാലദ്വീപിൽ ആദ്യമായി കാലുകുത്തുകയും ചെയ്തു.
പക്ഷേ, ഇന്ത്യയെ മുഷിപ്പിക്കാതെയാണ് യമീൻ ഭരണം ആരംഭിച്ചത്. അധികാരമേറ്റശേഷം അദ്ദേഹം ആദ്യം സന്ദർശിച്ച രാജ്യം ഇന്ത്യയായിരുന്നു. മാലദ്വീപ് പ്രസിഡന്റുമാർ പാലിച്ചുപോന്ന കീഴ്‌വഴക്കമാണത്. എന്നാൽ, കഴിഞ്ഞ നവംബർ 17നു സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റ മുഹമ്മദ് മുയിസു ആ കീഴ്‌വഴക്കം തെറ്റിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടു വിദേശയാത്ര അദ്ദേഹം നടത്തി. ആദ്യം തുർക്കിയിലേക്ക്; പിന്നീട് കാലാവസ്ഥാ ഉച്ചകോടിയിൽ സംബന്ധിക്കാൻ യുഎഇയിലേക്ക്. അടുത്തത് ഇന്ത്യയായിരിക്കുമെന്നു കരുതിയെങ്കിൽ തെറ്റി. ഇപ്പോഴദ്ദേഹം ചൈനയിലേക്കു പോകാൻ തയാറെടുക്കുന്നു.
പ്രസിഡന്റായി മുഹമ്മദ് മുയിസു അധികാരത്തില്‍ വന്നശേഷം ഇന്ത്യയും മാലദ്വീപില്‍ തമ്മിലുള്ള ബന്ധം വഷളായി. മാലദ്വീപിന്റെ 'ഇന്ത്യ ആദ്യം' എന്ന നയം മാറ്റുമെന്ന് അധികാരത്തില്‍ എത്തിയതിനു പിന്നാലെ മുയിസു പ്രഖ്യാപിച്ചിരുന്നു. ചൈനയുമായുള്ള സഹകരണത്തിനാണ് മുയിസു ശ്രമിക്കുന്നത്. മുയിസു എത്തുന്നത് തന്നെ മാലദ്വീപിൽനിന്ന് ഇന്ത്യയെ പുറത്താക്കും എന്നു പ്രഖ്യാപിച്ചാണ് . മേഖലയില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ ഇന്ത്യയും ചൈനയും ശ്രമിക്കുന്നതിനിടെ മാലദ്വീപ് ചൈനയുമായി അടുക്കാന്‍ ശ്രമിക്കുന്നത് ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.
രാജ്യാന്തര നാണയ നിധിയുടെ റിപ്പോര്‍ട്ട് പ്രകാരം മാലദ്വീപിന് ചൈന 1.3 ബില്യണ്‍ ഡോളര്‍ കടമായി നല്‍കിയിട്ടുണ്ട്. മുയിസു അധികാരത്തിലേറി അടുത്ത ദിവസം തന്നെ മുൻഗാമിയായ ഇബ്രാഹം മുഹമ്മദ് സോലിഹിന്റെ കാലത്ത് മാലദ്വീപിൽ എത്തിയ സൈനികരെ ഇന്ത്യ തിരിച്ചുവിളിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സമുദ്രനിരീക്ഷണത്തിൽ മാലദ്വീപ് സൈനികരെ സഹായിക്കുക, വിദഗ്‌ധോപദേശം നൽകുക എന്നിവയ്ക്കെല്ലാമായി സോലിഹ് മാലദ്വീപിൽ നിലനിർത്തിയ 75 സൈനികരെ തിരിച്ചുവിളിക്കണമെന്നായിരുന്നു ആവശ്യം. ഇന്ത്യയുമായിച്ചേർന്നുള്ള സമുദ്രപര്യവേക്ഷണങ്ങൾ അവസാനിപ്പിക്കുമെന്ന് അറയിച്ചിരിക്കുന്നു മാലദ്വീപ്. അങ്ങനെ ഇന്ത്യാബന്ധം മുയിസു മോശമാക്കിക്കൊണ്ടിരിക്കെയാണ് മന്ത്രിമാർ ഇറങ്ങിക്കളിച്ചത്.
മന്ത്രിമാരുടെ നടപടി മാലദ്വീപില്‍ വലിയ രാഷ്‌ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് അടക്കം മന്ത്രിമാരെ വിമര്‍ശിച്ചു രംഗത്തെത്തി. ഇതിന് പിന്നാലെയാണ് സസ്പെന്‍ഷന്‍ നടപടി. സാമൂഹ്യ മാധ്യമത്തിലൂടെ മറ്റൊരു രാഷ്‌ട്രത്തിന്റെ തലവനെ അപമാനിച്ചാല്‍ കര്‍ശന നിയമ നടപടിയുണ്ടാകുമെന്നും മാലദ്വീപ് ഭരണകൂടം പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്കി. മാലദ്വീപിലേക്കുള്ള വിനോദ സഞ്ചാരികള്‍ കൂട്ടത്തോടെ വിമാനടിക്കറ്റുകള്‍ റദ്ദാക്കിയും ഹോട്ടല്‍ റൂമുകളുടെ ബുക്കിങ് റദ്ദാക്കിയും പ്രതിഷേധിച്ചു.
പ്രധാനമന്ത്രി മോദി ലക്ഷദ്വീപ് യാത്രയുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഭാരതത്തില്‍ നിന്നുള്ള വിനോദ സഞ്ചാരികളെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന മാലദ്വീപിന് വലിയ തിരിച്ചടിയാണ് ലക്ഷദ്വീപിനെ പ്രോത്സാഹിപ്പിച്ച മോദിയുടെ നടപടി എന്നാരോപിച്ചായിരുന്നു മാലദ്വീപ് മന്ത്രിമാരുടെ പ്രകോപനം.
നരേന്ദ്ര മോദിക്കെതിരായ മാലദ്വീപ് മന്ത്രിമാരുടെ പരാമർശങ്ങൾ വിവാദമാകുന്നതിനിടെ മാലദ്വീപ് പ്രസിഡന്റ് ഇന്ന് ചൈനയിലെത്തുന്നതും സസൂക്ഷ്മം നിരീക്ഷിക്കും . ചൈനയുടെ അടുത്ത സുഹൃത്താണ് മാലദ്വീപ്.
ചൈനാപക്ഷം ചേർന്ന് മാലദ്വീപിനെ ഇന്ത്യയ്ക്കെതിരായ താവളമാക്കുകയാണോ മുയിസുവിന്റെ ലക്‌ഷ്യം അതോ, ചൈനാകാർഡ് കളിച്ച് ഇന്ത്യയിൽനിന്നും, ഇന്ത്യാകാർഡ് കളിച്ച് ചൈനയിൽനിന്നും വേണ്ടതെല്ലാം നേടിയെടുക്കുകയാണോ എന്നതാണ് ഇന്ത്യ ഇപ്പോൾ നിരീക്ഷിക്കുന്നത് . ഏതായാലും ഇന്ത്യയോടും മോദിയോടും കളിയ്ക്കാൻ മാലിദ്വീപോ മുയ്‌സുവോ വളർന്നിട്ടില്ല .
https://www.facebook.com/Malayalivartha























