Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് മോദിയുടെ വമ്പൻ സർപ്രൈസ്!!!

08 JANUARY 2024 07:19 PM IST
മലയാളി വാര്‍ത്ത

More Stories...

15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...

തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...

ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിലെത്തി. പ്രസിഡന്റായ ശേഷം ആദ്യമായാണ് ടോം ലാം ഇന്ത്യ സന്ദർശിക്കുന്നത്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...

സുരേഷ് ഗോപിയുടെ മകളുടെ  വിവാഹത്തിന് മോദിയും ശോഭനയും എത്തും എന്ന് ഏറെക്കുറെ ഉറപ്പായി.  നമ്മുടെ നടൻ സുരേഷ്ഗോപിയെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക്  ഇഷ്ടമാണ്. അതിലുമുപരി ദക്ഷിണേന്ത്യ പിടിച്ചടക്കാൻ ബി ജെ പി ഉദ്ദേശിക്കുന്നത് സുരേഷ്ഗോപിയിലൂടെയാണ് . അങ്ങനെയുള്ളപ്പോൾ സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചു എന്നുള്ളതും മോദി വിവാഹത്തിന് എത്തുമെന്നുള്ളതും  അത്ര അതിശയോക്തി ഉള്ള വാർത്തയൊന്നുമല്ല. ഈ മാസം 17ന് ഗുരുവായൂരിൽ വച്ചാണ് വിവാഹം. സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച് കേന്ദ്രം പൊലീസിനോട് റിപ്പോർട്ട് തേടിക്കഴിഞ്ഞു . ഒക്ടോബറിൽ കുടുംബത്തോടൊപ്പം ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ സുരേഷ് ഗോപി വിവാഹത്തിന് ക്ഷണിച്ചിരുന്നു.

 


കഴിഞ്ഞ ദിവസം തൃശൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) അക്ഷരാർത്ഥത്തിൽ കേരളത്തെ കെെയിലെടുത്തിരുന്നു . സുരേഷ്‌ഗോപിയുടെ നേതൃത്വത്തിൽ   ഒരു ലക്ഷത്തോളം വരുന്ന വനിതാ കൂട്ടായ്മയാണ് കഴിഞ്ഞ ദിവസം തൃശൂർ തേക്കിൻകാട് മെെതാനിയിൽ കേരളം കണ്ടത്. അതേസമയം  മാധ്യമപ്രവർത്തകയോടുള്ള മോശം പെരുമാറ്റം ആരോപിച്ചു  സുരേഷ് ഗോപിയെ കുടുക്കാൻ സിപി യം പഠിച്ചപണി പതിനെട്ടും നോക്കി .

 



കഴിഞ്ഞ ഒക്ടോബര്‍ 27 ന് കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ കാണുന്നതിനിടെ സുരേഷ് ഗോപി മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറി എന്ന് ആരോപിച്ച്  നടക്കാവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ 180 ഓളം പേജുള്ള കുറ്റപത്രമാണുളളത്. കേസില്‍ ആദ്യം 354 എയും 1,4 എന്നീ ഉപവകുപ്പുകളുമാണ് ചേര്‍ത്തിരുന്നത്.  ലൈംഗിക ദുസ്സൂചനയോടെ സ്പര്‍ശം എന്ന കുറ്റം ഉള്‍പ്പെടുന്നതാണിത്. തുടരന്വേഷണത്തില്‍ മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ സ്പര്‍ശിച്ച കുറ്റത്തിനുള്ള 354ാം വകുപ്പുകൂടി പിന്നീട് പൊലീസ് ചേര്‍ത്തു. ഇതെല്ലാം ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമർപ്പിച്ചത് .  

 



ചോദ്യം ചെയ്യലിന് പിന്നാലെ ഗുരുതര വകുപ്പ് ചേർത്ത് എഫ് ഐആർ പരിഷ്കരിച്ചതോടെയാണ് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത്. കരുവന്നൂർ വിഷയത്തിൽ സർക്കാറിനെതിരെ ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് കാരണമെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ ആരോപിക്കുന്നത്. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴി തടഞ്ഞ മാധ്യമ പ്രവർത്തകയെ മാറ്റുക മാത്രമാണ് ചെയ്തതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നുമാണ് ഹർജിയിൽ പറയുന്നത്. ഇതിനെ ശരിവയ്ക്കുന്നത് തന്നെയാണ് തൃശൂരിൽ കണ്ട വനിതാ സംഗമം . ഒരുലക്ഷത്തിലധികം സ്ത്രീകൾ തേക്കിൻകാട് മൈതാനത്തു തടിച്ചുകൂടി . ഇതിൽ മോദി കണ്ട ലക്‌ഷ്യം സുരേഷ്‌ഗോപിയെ തൃശൂറിൽ നിന്ന് ജയിപ്പിക്കുക എന്നത് തന്നെയാണ് . യോഗത്തിനെത്തിയ വൻ ജനാവലി വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും.

 



ഇനി ഒരിക്കൽ കൂടി മോദി കേരളത്തിൽ എത്തുന്നത് ഈ മാസം 17 നു സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് ഗുരുവായൂർ ആണ് .ഇത് ഔദ്യോഗികമായി ദൽഹി വൃത്തങ്ങൾ സ്ഥിരീകരിച്ചതിനെ തുടർന്ന് കളക്ടർ സുരക്ഷാ ചുമതലകൾ ഏറ്റെടുത്തുകഴിഞ്ഞു .നെടുമ്പാശ്ശേരിയിൽ എത്തുന്ന മോദി പ്രത്യേക ഹെലികൊപ്ടറിൽ ഗുരുവായൂർ ശ്രീകൃഷ്ണ  കോളേജിൽ ഉള്ള സ്റ്റേഡിയത്തിൽ എത്തും എന്നാണു അറിയിച്ചിരിക്കുന്നത് .SPG സംഘം സുരക്ഷാ ചുമതല ഏറ്റെടുത്തിട്ടുണ്ട് . വിശദമായ സുരക്ഷാ പ്രവർത്തനങ്ങൾ ആണ് നടക്കുന്നത് . ഇതിനോടൊപ്പം ഗുരുവായൂർ അമ്പലത്തിനു പ്രത്യേക പാക്കേജ് നൽകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

ഇനി മറ്റൊരു പ്രത്യേകത ഇടതുപക്ഷത്തോട് ചേർന്ന് നിൽക്കുന്ന കലാകാരി എന്ന് പ്രചരിപ്പിക്കുന്ന ശോഭന മോദിയോടൊപ്പം എത്തിയത് സി പി എം സഖാക്കൾ പൊട്ടിത്തെറിച്ചിരുന്നു , ഇപ്പോൾ സുരേഷ്‌ഗോപിയുടെ മകളുടെ കല്യാണത്തിൽ ശോഭന തന്റെ മകളോടൊപ്പം പങ്കെടുക്കും എന്നതും സി പി എമ്മിന് വല്ലാത്ത അടി തന്നെയാണ്.

 സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷും ബിസിനസ്സുകാരനുമായ ശ്രേയസ് മോഹനും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ ജൂലൈയിൽ നടന്നിരുന്നു. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ് ശ്രേയസ്. വിവാഹത്തിന് ശേഷം ജനുവരി 20ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വിവാഹസൽക്കാരമുണ്ടാകുമെന്നാണ് വിവരം.

സുരേഷ് ഗോപി–രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ. ഗോകുല്‍ സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ്, പരേതയായ ലക്ഷ്മി സുരേഷ് എന്നിവരാണ് മറ്റു മക്കൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (12 minutes ago)

ഇനി ദളപതി യുഗം  (20 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (33 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

Malayali Vartha Recommends