അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠ ദിവസം തന്നെ പ്രസവം നടത്തണമെന്ന് അഭ്യര്‍ത്ഥനയുമായി ഗര്‍ഭിണികള്‍

അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് നടക്കാനിരിക്കുന്ന ജനുവരി 22ന് പ്രസവം നടത്തണമെന്ന് ഡോക്ടര്‍മാരോട് ഗര്‍ഭിണികളായ സ്ത്രീകള്‍ അഭ്യര്‍ത്ഥന നടത്തിയതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരോടാണ് ഗര്‍ഭിണികള്‍ അഭ്യര്‍ത്ഥന നടത്തിയത്. 22ന് പ്രസവം നിശ്ചയിക്കാന്‍ ബന്ധുക്കള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി.
പതിനഞ്ചോളം പേര്‍ ഇപ്പോള്‍ തന്നെ അഭ്യാര്‍ത്ഥന നടത്തിയിട്ടുണ്ട്. സാധാരണഗതിയില്‍ സാധാരണ പ്രസവങ്ങള്‍ ചെയ്തു നല്‍കാന്‍ കഴിയില്ല. എന്നാല്‍ ചില കേസുകളില്‍ സമയപരിധിയില്‍ ദിവസം ക്രമീകരിക്കാന്‍ സാധിക്കും. ശസ്ത്രക്രിയ ആവശ്യമുള്ളവരോട് അത് വിശദീകരിച്ചിട്ടുണ്ട്. അഭ്യര്‍ത്ഥനകള്‍ മൂലം ജനുവരി 22ന് 30ഓളം ഓപ്പറേഷനുകള്‍ ക്രമീകരിച്ചിട്ടുള്ളതായി വകുപ്പ് മേധാവി ഡോ സീമ ദ്വിവേദി വെളിപ്പെടുത്തി.
ഇത് കൂടാതെ ഈ ദിവസം പ്രസവിക്കുന്നവര്‍ തങ്ങളുടെ കുഞ്ഞിന് രാമന്റെ പേര് ഇടാനും ഉദേശിക്കുന്നതായാണ് റിപ്പോര്‍ട്ട്. പ്രത്യേക ദിവസത്തില്‍ കുഞ്ഞിന് ജന്മം നല്‍കുക എന്ന ആഗ്രഹം കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തിയതായി ഒരു പ്രമുഖ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഒരു കുഞ്ഞ് നല്ല സമയത്ത് ജനിച്ചാല്‍ അത് കുഞ്ഞിന്റെ വ്യക്തിത്വത്തില്‍ നല്ല സ്വാധീനം ചെലുത്തുമെന്ന് ആളുകള്‍ വിശ്വസിക്കുന്നതാണ് ഇത്തരം ആവശ്യങ്ങളുടെ പിന്നിലെന്ന് സൈക്കോളജിസ്റ്റ് ദിവ്യ ഗുപ്ത പ്രതികരിച്ചു.
https://www.facebook.com/Malayalivartha























