അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തില്‍ സ്വകാര്യ കോളജുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു... സംസ്ഥാനത്ത് അന്ന് ഡ്രൈ ഡേ ആയിരിക്കുമെന്നും സംസ്ഥാനത്തെ മദ്യ വില്‍പനശാലകള്‍ അന്നേ ദിവസം അടച്ചിടണമെന്നും ഉത്തരവ്

അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തില്‍ സ്വകാര്യ കോളജുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ജനുവരി 22നാണ് ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ്. അന്ന് സംസ്ഥാനത്ത് െ്രെഡ ഡേ ആയിരിക്കുമെന്നും സംസ്ഥാനത്തെ മദ്യ വില്‍പനശാലകള്‍ അന്നേ ദിവസം അടച്ചിടണമെന്നും സര്‍ക്കാര്‍ ഉത്തരവ്.
രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങ് ദേശീയ ഉത്സവമാണെന്നും നൂറ്റാണ്ടുകളായുള്ള കാത്തിരിപ്പിനൊടുവിലാണ് ഈ ശുഭമുഹൂര്‍ത്തം വന്നെത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് സോഷ്യല്‍മീഡിയയില്‍ കുറിച്ചു. എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളും അലങ്കരിക്കണം. ജനുവരി 14 മുതല്‍ ശുചീകരണ കാമ്പയിന്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി ചൊവ്വാഴ്ച അയോധ്യയില്‍ എത്തിയിട്ടുണ്ടായിരുന്നു. വിവിഐപികള്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലങ്ങള്‍ മുന്‍കൂട്ടി തീരുമാനിക്കണമെന്നും ചടങ്ങിന്റെ സുഗമമായ നടത്തിപ്പിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗി നിര്‍ദേശിക്കുകയും ചെയ്തു. വ്യവസായ പ്രമുഖരും ചലച്ചിത്ര താരങ്ങളുമടക്കം സാമൂഹികസാംസ്‌കാരിക രംഗങ്ങളിലെ ഏഴായിരത്തിലേറെ പേര്‍ എത്തിയേക്കുമെന്ന് സൂചനകള്‍.
"
https://www.facebook.com/Malayalivartha























