പറന്നുയരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ വിമാനത്തിന്റെ വാതില്‍ തുറന്ന് പുറത്തേക്ക് ചാടി യാത്രക്കാരന്‍... കാനഡയിലെ ടൊറന്റോ പിയേഴ്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിങ്കളാഴ്ചയാണ് സംഭവം....

പറന്നുയരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ വിമാനത്തിന്റെ വാതില്‍ തുറന്ന് പുറത്തേക്ക് ചാടി യാത്രക്കാരന്‍. കാനഡയിലെ ടൊറന്റോ പിയേഴ്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. ദുബായിലേക്ക് പുറപ്പെടാനിരുന്ന എയര്‍ കാനഡ വിമാനത്തില്‍ നിന്നാണ് യാത്രക്കാരന്‍ ചാടിയത്.
എയര്‍ കാനഡയുടെ എ.സി. 056 ബോയിങ് 747 വിമാനത്തില്‍ നിന്നാണ് ഇയാള്‍ ചാടിയത്. 20 അടിയോളം ഉയരത്തില്‍ നിന്ന് ചാടിയ യാത്രക്കാരന് ചെറിയ പരിക്കേറ്റിട്ടുണ്ട്. യാത്രക്കാരന്‍ ചാടിയതിനെ തുടര്‍ന്ന് ആറ് മണിക്കൂറോളമാണ് വിമാനം പുറപ്പെടാന്‍ വൈകിയത്. 319 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് യാത്രക്കാരെയെല്ലാം വിമാനത്തില്‍ കയറ്റിയതെന്ന് എയര്‍ കാനഡ പ്രതികരിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും വിമാന കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. യാത്രക്കാരന്‍ മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെന്നും പോലീസ് പറഞ്ഞു.
16-കാരനായ ഒരു യാത്രക്കാരന്‍ കുടുംബാംഗത്തെ ആക്രമിച്ചതിനെ തുടര്‍ന്ന് കനേഡിയന്‍ വിമാനം വഴിതിരിച്ചുവിട്ട സംഭവം കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജനുവരി 3-നാണ് ടൊറന്റോയില്‍ നിന്ന് കാല്‍ഗറിയിലേക്ക് തിരിച്ച വിമാനം വഴിതിരിച്ചുവിട്ടതായി വിനപെഗ് റിച്ചാര്‍ഡ്സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സന്ദേശമെത്തുന്നത്. തുടര്‍ന്നാണ് പതിനാറുകാരന്‍ ഒപ്പം യാത്ര ചെയ്ത കുടുംബാംഗത്തെ ആക്രമിച്ചതായും അതിനെ തുടര്‍ന്ന് വിമാനം വഴിതിരിച്ച് വിടുകയായിരുന്നുവെന്നും വ്യക്തമാകുന്നത്.
https://www.facebook.com/Malayalivartha























