Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

നാല് വയസ്സുള്ള മകനെ കൊലപ്പെടുത്തി ബാഗിലാക്കി കാറില്‍ യാത്ര ചെയ്ത സംഭവം... സിഇഒ സുചന സേത്തിനെ കുടുക്കിയത് കാര്‍ ഡ്രൈവറുടെ ഇടപെടലിലൂടെ

11 JANUARY 2024 07:27 PM IST
മലയാളി വാര്‍ത്ത

More Stories...

15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...

തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...

ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിലെത്തി. പ്രസിഡന്റായ ശേഷം ആദ്യമായാണ് ടോം ലാം ഇന്ത്യ സന്ദർശിക്കുന്നത്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...

നാല് വയസ്സുള്ള മകനെ കൊലപ്പെടുത്തി ബാഗിലാക്കി കാറില്‍ യാത്ര ചെയ്ത സിഇഒ സുചന സേത്തിനെ കുടുക്കിയത് ടാക്സി കാര്‍ ഡ്രൈവര്‍ റെയ്‌ജോണ്‍ ഡിസൂസയുടെ നിര്‍ണായക ഇടപെടലിലാണ്. കൊലപാതകം നടന്നതായി വിവരം ലഭിച്ചതിന് പിന്നാലെ ഡ്രൈവര്‍ തന്ത്രപൂര്‍വം കാര്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. സുചനയ്ക്ക് ഒരു സംശയവും തോന്നാത്ത രീതിയിലായിരുന്നു ഇയാള്‍ പൊലീസുമായി ആശയവിനിമയം നടത്തിയത്. സുചന സേത്തിന്റെ പെരുമാറ്റം തുടക്കം മുതല്‍ സംശയം തോന്നിയെങ്കിലും അവര്‍ അക്ഷമയുടെയോ പരിഭ്രാന്തിയുടെയോ ലക്ഷണങ്ങളൊന്നും കാണിച്ചില്ല. അവരുടെ ബാഗിന് എന്താണ് ഇത്രയും ഭാരമെന്ന് പോലും ഒരു ഘട്ടത്തില്‍ ചോദിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ച കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ വെച്ചാണ് 39 കാരിയായ സംരംഭകയെ അറസ്റ്റ് ചെയ്തത്. ഇവരെ ഗോവയിലെ ഒരു പ്രാദേശിക കോടതി ആറ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ബെംഗളൂരു ആസ്ഥാനമായ മൈന്‍ഡ്ഫുള്‍ എഐ ലാബിന്റെ സിഇഒയായിരുന്നു സുചന സേത്ത്. ബംഗാള്‍ സ്വദേശിനിയായ ഇവര്‍ മലയാളിയായ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. എല്ലാ ഞായറാഴ്ചകളിലും പിതാവിന് മകനെ കാണാമെന്ന കോടതി ഉത്തരവില്‍ ഇവര്‍ അസ്വസ്ഥയായിരുന്നുവെന്നും ഭര്‍ത്താവ് മകനെ കാണാതിരിക്കാനാണ് കൊലപാതകം നടത്തിയതെന്നും ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.


ടാക്സി കാര്‍ ഡ്രൈവറുടെ വാക്കുകള്‍...

ജനുവരി ഏഴിന് നോര്‍ത്ത് ഗോവയിലെ കണ്ടോലിമിലെ 'സോള്‍ ബനിയന്‍ ഗ്രാന്‍ഡെ' എന്ന സര്‍വീസ് അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് തനിക്ക് ഒരു കോള്‍ വന്നു. രാത്രി ഹോട്ടലില്‍ നിന്ന് ഒരാളെ അടിയന്തരമായി ബംഗളൂരുവിലേക്ക് കൊണ്ടുപോകണമെന്ന് പറഞ്ഞു. 12.30 ഓടെ ഞങ്ങള്‍ രണ്ട് ഡ്രൈവര്‍മാരാണ് അപ്പാര്‍ട്ട്മെന്റില്‍ എത്തിയത്. പുലര്‍ച്ചെ 1 മണിക്ക് സുചന ക്യാബില്‍ കയറി. അവരുടെ ബാഗ് റിസപ്ഷനില്‍ നിന്ന് എടുത്തുകൊണ്ട് വരാന്‍ അവര്‍ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ ഹോട്ടല്‍ റിസപ്ഷനില്‍ നിന്ന് ബാഗ് എടുത്തു. അത് കറുത്ത നിറമുള്ള ബാഗായിരുന്നു. നല്ല ഭാരമുണ്ടായിരുന്നു. എന്നാല്‍ അന്ന് എനിക്ക് അത്ര സംശയം തോന്നിയില്ല. പക്ഷേ എന്തിനാണ് ബാഗിന് ഇത്രയും ഭാരമെന്ന് മാഡത്തിനോട് ഞാന്‍ ചോദിച്ചു. അതില്‍ മദ്യക്കുപ്പികള്‍ ഉണ്ടോയെന്നും ചോദിച്ചു. അതെ മദ്യക്കുപ്പി ഉണ്ടെന്ന് മാഡം മറുപടി പറഞ്ഞു.', റെയ്ജോണ്‍ പറഞ്ഞു.

യാത്രയിലുടനീളം സുചന സേത്ത് വളരെ നിശ്ശബ്ദയായിരുന്നുവെന്നും ഒരു കുപ്പി വെള്ളത്തിനായി ഒരിടത്ത് മാത്രം വാഹനം നിര്‍ത്തിയെന്നും ഡ്രൈവര്‍ പറഞ്ഞു. ഗോവ-കര്‍ണാടക അതിര്‍ത്തിയില്‍ ട്രാഫിക് ബ്ലോക്ക് ഉണ്ടായപ്പോള്‍ നാല് മണിക്കൂര്‍ വൈകി. പക്ഷേ ഒരിക്കല്‍ പോലും അവര്‍ അക്ഷമയുടെയോ പരിഭ്രാന്തിയുടെയോ ലക്ഷണങ്ങളൊന്നും കാണിച്ചില്ല. സര്‍വീസ് അപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള ഒരു കോള്‍ ഒഴികെ ആരെയെങ്കിലും വിളിക്കുകയോ ചെയ്തില്ലെന്നും റെയ്ജോണ്‍ ഓര്‍ത്തെടുത്തു.

'ട്രാഫിക് ജാം മാറാന്‍ 5-6 മണിക്കൂര്‍ എടുക്കുമെന്ന് ഞാന്‍ മാഡത്തോട് പറഞ്ഞു. വേണമെങ്കില്‍ ഒരു യു-ടേണ്‍ എടുത്ത് എയര്‍പോര്‍ട്ടില്‍ ഡ്രോപ്പ് ചെയ്യാമെന്നും വാഗ്ദാനം ചെയ്തു. എന്നാല്‍ അവര്‍ അത് നിഷേധിച്ചു, ട്രാഫിക് തടസ്സം മാറുമ്പോള്‍ നമുക്ക് പോകാമെന്നായിരുന്നു മറുപടി. പിന്നെ എനിക്ക് അത് അല്‍പ്പം വിചിത്രമായി തോന്നി. കാരണം ഒരു വശത്ത് അവര്‍ പോകാന്‍ തിരക്കിലായിരുന്നു. മറുവശത്ത് അവര്‍ ട്രാഫിക്കുണ്ടായിട്ടും പ്രശ്‌നമില്ലെന്ന് പറയുന്നു', റെയ്ജോണ്‍ കൂട്ടിച്ചേര്‍ത്തു.

കാര്‍ കര്‍ണാടകയിലേക്ക് കടന്നപ്പോഴാണ് ഗോവ പോലീസ് റെയ്ജോണെ ബന്ധപ്പെട്ടത്. യുവതിക്കൊപ്പം ഒരു കുട്ടിയുണ്ടോയെന്നായിരുന്നു പൊലീസിന്റെ ചോദ്യം. കാരണം ചോദിച്ചപ്പോള്‍ യുവതിയുടെ മുറിയില്‍ രക്തക്കറ കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു. അവര്‍ ഒരു കുട്ടിയുമായാണ് എത്തിയതെന്നും എന്നാല്‍ പോകാന്‍ നേരം കുട്ടിയുണ്ടായിരുന്നില്ലെന്നും പൊലീസ് ഉറപ്പിച്ചു. പിന്നാലെ യുവതി നല്‍കിയ പേരും വിലാസവും വിശദാംശങ്ങളും വ്യാജമാണെന്ന് പോലീസില്‍ നിന്ന് മറ്റൊരു കോള്‍ കൂടി റെയ്ജോണ് ലഭിച്ചു. 'എന്തോ കുഴപ്പമുണ്ടെന്ന് എനിക്ക് 100 ശതമാനം ഉറപ്പായി,' ഡിസൂസ പറഞ്ഞു. ഇതോടെ കാര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ നിര്‍ത്താന്‍ പോലീസ് ആവശ്യപ്പെട്ടു.

'ഞാന്‍ ഗൂഗിള്‍ മാപ്‌സില്‍ നോക്കിയെങ്കിലും അടുത്തുള്ള പോലീസ് സ്റ്റേഷനിലെത്താന്‍ ഒരു യു-ടേണ്‍ എടുക്കണമെന്ന് മനസിലായി. ഞാന്‍ ഒരു യു-ടേണ്‍ എടുത്തിരുന്നെങ്കില്‍ അവര്‍ പരിഭ്രാന്തയാകുമായിരുന്നു. അതിനാല്‍ ഞാന്‍ അത് ചെയ്തില്ല. കര്‍ണാടകയിലെ ബോര്‍ഡുകള്‍ പ്രാദേശിക ഭാഷയിലായതിനാല്‍ മന്നും മനസ്സിലായില്ല. ഇതോടെ അടുത്ത് ഒരു റെസ്റ്റോറന്റില്‍ കാര്‍ നിര്‍ത്തി. പോലീസ് സ്റ്റേഷന്‍ എവിടെയാണെന്ന് ഗാര്‍ഡിനോട് അന്വേഷിച്ചു.', ഡ്രൈവര്‍ പറഞ്ഞു.

'കാര്‍ നേരെ പൊലീസ് സ്റ്റേഷനിലേക്ക് പോയി. സ്റ്റേഷനിലെത്തിയ ഉടന്‍, മാഡം ചോദിച്ചു, നിങ്ങള്‍ എന്തിനാണ് എന്നെ ഇവിടെ കൊണ്ടുവന്നതെന്ന്. എനിക്ക് പോലീസില്‍ നിന്ന് ധാരാളം കോളുകള്‍ വരുന്നുണ്ടെന്ന് ഞാന്‍ അവേരാട് പറഞ്ഞു. അവര്‍ക്ക് നിങ്ങളോട് സംസാരിക്കണമെന്നും അറിയിച്ചു. പിന്നാലെ കാര്‍ പോലീസിന് കൈമാറി. അവര്‍ വാഹനം പരിശോധിച്ചപ്പോള്‍ ബാഗിനുള്ളില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. മൃതദേഹം കണ്ടെത്തിയപ്പോഴും അവര്‍ക്ക് ഒരു കൂസലുമില്ലായിരുന്നു. ' റെയ്ജോണ്‍ കൂട്ടിച്ചേര്‍ത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (12 minutes ago)

ഇനി ദളപതി യുഗം  (20 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (33 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

Malayali Vartha Recommends