അതിര്‍ത്തിക്കടന്നുള്ള ഭീകരപ്രവര്‍ത്തനം തടയാന്‍ ശക്തമായ നടപടികള്‍... ജമ്മുകശ്മീല്‍ അടുത്തിടെ നടന്ന ആക്രമണങ്ങളില്‍ അതിര്‍ത്തിക്കപ്പുറത്ത് നിന്ന് സഹായം കിട്ടുന്നുവെന്ന് കരസേന മേധാവി.... പൂഞ്ച് മേഖലയിലടക്കം ഭീകര ക്യാമ്പുകള്‍ സജീവമാക്കാന്‍ നീക്കം നടക്കുന്നുവെന്നും ജനറല്‍ മനോജ് പാണ്ഡെ

ചൈനീസ് അതിര്‍ത്തിയിലെ പ്രശ്‌നപരിഹാരത്തിന് ചര്‍ച്ചകള്‍ തുടരുകയാണെന്നും മ്യാന്‍ അതിര്‍ത്തിയില്‍ സ്ഥിതി ആശങ്ക ജനകമാണെന്നും വ്യക്തമാക്കി കരസേന മേധാവി .അതിര്‍ത്തിക്കടന്നുള്ള ഭീകരപ്രവര്‍ത്തനം തടയാന്‍ ശക്തമായ നടപടികള്‍ കരസേന സ്വീകരിച്ചെന്നാണ് കരസേന ദിനത്തോട് അനുബന്ധിച്ചുള്ള വാര്‍ത്തസമ്മേളനത്തില്‍ കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡ്യ വ്യക്തമാക്കിയത്.
ജമ്മു കശ്മീരില്‍ നിയന്ത്രണരേഖ കടന്നുള്ള ഭീകരരുടെ പല പദ്ധതികളും തകര്‍ക്കാനായി സൈന്യത്തിന് കഴിഞ്ഞു എന്നാല്‍ രജൗരി, പൂഞ്ചടക്കം മേഖലകളില്‍ ഭീകരരുടെ നീക്കം സജീവമാണ് ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യും. ഡ്രോണ്‍ ഉപയോഗിച്ചുള്ള ആയുധക്കടത്ത് ഈ മേഖലയില്‍ വെല്ലുവിളിയാണെന്നും കരസേന മേധാവി. ലഡാക് അടക്കം വടക്കന്‍ അതിര്‍ത്തി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ തുടരുന്നു. ഇവിടെ നിലവില്‍ സ്ഥിതി ശാന്തമാണെങ്കിലും സാഹചര്യം, സങ്കീര്‍ണ്ണമായിരിക്കുകയാണ്. മണിപ്പൂരിലെ അടക്കം ഇന്ത്യ മ്യാന്‍മാര്‍ അതിര്‍ത്തിയിലും സ്ഥിതി ആശങ്കജനകമാണ്. വിഘടനവാദികള്‍ അതിര്‍ത്തി കടന്നെത്താന്‍ ശ്രമിക്കുന്നുണ്ട്.
"
https://www.facebook.com/Malayalivartha