Widgets Magazine
16
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബംഗാളിലെ ഡാർജിലിങ് ജില്ലയിൽ കാഞ്ചൻജംഗ എക്സ്പ്രസ് ട്രെയിൻ അപകടം...മരണ സഖ്യ 15 ആയി...അറുപതോളം പേർക്ക് പരുക്കേറ്റു...ദുരന്തത്തിന്‍റെ കാരണം കണ്ടെത്താൻ റെയിൽവേ ഉദ്യോ​ഗസ്ഥരുടെ പരിശോധന തുടരുന്നു...

18 JUNE 2024 12:12 PM IST
മലയാളി വാര്‍ത്ത

More Stories...

ചാര്‍ധാം യാത്രാ പാതയില്‍ ഹെലികോപ്റ്റര്‍ അപകടങ്ങളും അടിയന്തര ലാന്‍ഡിങ്ങുകളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍വീസുകള്‍ക്ക് കര്‍ശന നിരീക്ഷണമേര്‍പ്പെടുത്താനൊരുങ്ങി മുഖ്യമന്ത്രി

പുണെയില്‍ പാലം തകര്‍ന്നുവീണ് ആറുപേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഇറാൻ ഇസ്രായേൽ പോരാട്ടം കടുക്കുന്നു; മേഖലയിലുടനീളം പിന്തുണ നൽകുന്നതിനായി ബ്രിട്ടൻ യുദ്ധവിമാനങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ സൈനിക സന്നാഹങ്ങൾ മിഡിൽ ഈസ്റ്റിലേക്ക് അയക്കുകയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ

ഗുപ്തകാശിയില്‍ നിന്ന് കേദാര്‍നാഥിലേക്ക് പോയ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു

നാളെ മുതല്‍ കര്‍ണാടകയില്‍ ബൈക്ക് ടാക്‌സി സര്‍വീസുകള്‍ക്ക് നിരോധനം

ബംഗാളിലെ ഡാർജിലിങ് ജില്ലയിൽ കാഞ്ചൻജംഗ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു. അറുപതോളം പേർക്ക് പരുക്കേറ്റു.അസമിലെ സിൽചാറിൽനിന്ന് കൊൽക്കത്തയിലെ സീൽദാഹിലേക്ക് സർവീസ് നടത്തുന്ന കാഞ്ചൻജംഗ എക്സ്പ്രസ്, തിങ്കളാഴ്ച രാവിലെ രംഗപാണി സ്റ്റേഷൻ പിന്നിട്ടതിനു പിന്നാലെയാണ് ചരക്കുവണ്ടിയുമായി കൂട്ടിയിടിച്ചത്.ഡാർജിലിങ് ട്രെയിൻ ദുരന്തത്തിന്‍റെ കാരണം കണ്ടെത്താൻ റെയിൽവേ ഉദ്യോ​ഗസ്ഥരുടെ പരിശോധന തുടരുന്നു. ദില്ലിയിൽനിന്നെത്തിയ മുതിർന്ന റെയിൽവേ ഉദ്യോ​ഗസ്ഥർ അപകട സ്ഥലത്ത് പരിശോധന തുടരുകയാണ്. ​ഗുഡ്സ് ട്രെയിൻ സി​ഗ്നൽ തെറ്റിച്ച് പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

 

ഡാർജിലിങ് ട്രെയിൻ ദുരന്തത്തിന്‍റെ കാരണം കണ്ടെത്താൻ റെയിൽവേ ഉദ്യോ​ഗസ്ഥരുടെ പരിശോധന തുടരുന്നു. ദില്ലിയിൽനിന്നെത്തിയ മുതിർന്ന റെയിൽവേ ഉദ്യോ​ഗസ്ഥർ അപകട സ്ഥലത്ത് പരിശോധന തുടരുകയാണ്. ​ഗുഡ്സ് ട്രെയിൻ സി​ഗ്നൽ തെറ്റിച്ച് പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.പരിക്കേറ്റ അറുപത് പേരാണ് നോർത്ത് ബം​ഗാൾ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. മരിച്ചവരുടെ മൃതദേഹങ്ങൾ നടപടികൾ പൂർത്തിയാക്കി ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. അപകടത്തിന് കാരണം റെയിൽ മന്ത്രാലയത്തിന്‍റെ കെടുകാര്യസ്ഥതയാണെന്ന വിമർശനം ശക്തമാക്കിയ പ്രതിപക്ഷം അശ്വിനി വൈഷ്ണവ് രാജി വെയ്ക്കണമെന്ന ആവശ്യം ശക്തമാക്കുന്നുണ്ട്.

2023 ജൂൺ രണ്ട്, ഒഡിഷയിലെ ബാലസോര്‍ ജില്ലയിലെ ബഹനാഗയിൽ രാജ്യത്തെ നടുക്കിയ ട്രെയിൻ ദുരന്തമുണ്ടായത് അന്നായിരുന്നു. 296 പേരുടെ ജീവൻ കവർന്ന ബാലസോര്‍ അപകടത്തോടെ റെയിൽവേയിലെ സിഗ്നലിങ്, ഓപ്പറേഷൻസ് വിഭാഗത്തിന്റെ പ്രവർത്തനം ഏറെ ചർച്ചകൾക്ക് വിധേയമായിരുന്നു. അപകടങ്ങൾ കുറയ്ക്കാൻ 'കവച്' സംവിധാനം എല്ലാ തീവണ്ടികളിലും കൊണ്ടുവരണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ, സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിൽ റെയിൽവേ ഇപ്പോഴും പരാജയപ്പെടുന്നു എന്ന വസ്തുതയിലേക്കാണ് ഇപ്പോഴത്തെ പശ്ചിമബംഗാൾ ട്രെയിനപകടവും വിരൽചൂണ്ടുന്നത്.

 

ബാലസോര്‍ അപകടത്തിൽ സിഗ്നലിങ്, ഓപ്പറേഷൻസ് വിഭാഗത്തിലെ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് കാരണമായി റെയിൽവേ സുരക്ഷാ കമ്മിഷണറുടെ അന്വേഷണത്തിൽ കണ്ടെത്തിയത്. അന്ന് കവച് സംവിധാനം ഏല്ലായിടത്തും നടപ്പാക്കേണ്ടതിന്‍റെ ആവശ്യകത നിരവധി വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.ഇപ്പോൾ ഒരു വർഷത്തിന് ശേഷം നാടിനെ നടുക്കി വീണ്ടും തീവണ്ടി അപകടം സംഭവിക്കുമ്പോൾ, സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിൽ ഒരു പുരോ​ഗതിയും ഉണ്ടായിട്ടില്ലെന്ന യാഥാർഥ്യമാണ് വെളിവാകുന്നത്.ഒഡിഷയിൽ ചെന്നൈ-കോറമണ്ഡൽ എക്സ്‌പ്രസ്, ചരക്കുതീവണ്ടി, ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എന്നീ വണ്ടികളായിരുന്നു അപകടത്തിൽപ്പെട്ടത്. 296 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

 

കോറമണ്ഡല്‍ എക്‌സ്പ്രസ് സിഗ്നല്‍ തെറ്റി മറ്റൊരു ട്രാക്കിലേക്ക് കയറി നിര്‍ത്തിയിട്ടിരുന്ന ചരക്കു തീവണ്ടിയിലേക്ക് ഇടിക്കുകയും ഇതിന്റെ ആഘാതത്തിൽ കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ ചില കോച്ചുകള്‍ തെറിച്ച് അതേ സമയത്ത് എതിര്‍ദിശയിലൂടെ കടന്നുപോകുകയായിരുന്നു ബെംഗളൂരു-ഹൗറ എക്‌സ്പ്രസിന്റെ അവസാന നാല് കോച്ചുകളില്‍ ചെന്ന് പതിക്കുകയും ചെയ്തു. കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ കോച്ചുകള്‍ ബെംഗളൂരു-ഹൗറ എക്‌സ്പ്രസിന്റെ മുന്നിലേക്കാണ് എത്തിയതെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി ഇതിനേക്കാളും വലുതാകുമായിരുന്നു.

 

മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിച്ച 'കവച്' സംവിധാനത്തിനെതിരെ നിരവധി ചോദ്യങ്ങളാണ് അന്ന് ഉയർന്നത്. ട്രെയിനുകള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കുന്നതിനായി അവതരിപ്പിച്ച സുരക്ഷാ സംവിധാനമാണ് കവച്. ട്രെയിന്‍ കൂട്ടിയിടി ഒഴിവാക്കല്‍ (ടി.സി.എ.എസ്.) എന്നും ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ സിസ്റ്റം (എ.ടി.പി.) എന്നും കവച് അറിയപ്പെടുന്നു. അപകടങ്ങളില്ലാതെ ട്രെയിനുകളുടെ വേഗം വര്‍ധിപ്പിക്കാനും എണ്ണം കൂട്ടാനും ലക്ഷ്യമിട്ടാണ് ഇത്തരത്തില്‍ ഒരു സുരക്ഷാ സംവിധാനം ഇന്ത്യ അവതരിപ്പിച്ചത്.ഇനിയെന്ന് നടപ്പിലാക്കും 'കവച്' എന്നുള്ള ചോദ്യം ഉയരുകയാണ് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാലക്കുടിയിലെ തിരക്കേറിയ വ്യാപാര സമുച്ചയത്തിലാണ് തീപിടിച്ചത്..  (12 minutes ago)

ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു... ഖമനയിയെ വധിക്കാനുള്ള ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു; 'ഇസ്രയേല്‍ - ഇറാന്‍ സമാധാനം ഉടനുണ്ടാകും, തനിക്ക് ക്രെഡിറ്റ് ലഭിക്കാറില്ല'  (26 minutes ago)

ഭാര്യ തൂങ്ങി മരിച്ച നിലയില്‍...  (42 minutes ago)

കാക്കാഴം കടപ്പുറത്ത് ഒരു കണ്ടെയ്നര്‍ തീരത്തടിഞ്ഞു...  (1 hour ago)

ഹെലികോപ്റ്റര്‍സര്‍വീസുകള്‍ക്ക് കര്‍ശന നിരീക്ഷണമേര്‍പ്പെടുത്താനൊരുങ്ങി മുഖ്യമന്ത്രി  (1 hour ago)

യാത്രക്കാരിയുടെ കൈയില്‍നിന്നു തെറിച്ചുവീണ ഒരുവയസ്സുകാരന് ദ...  (1 hour ago)

കര്‍ഷകര്‍ ദുരിതത്തില്‍  (1 hour ago)

കോഴിക്കോട് സ്വദേശിയായ യുവാവ് ജിസാനിലെ ബെയ്ശില്‍  (1 hour ago)

കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി അപകടത്തില്‍ മരിച്ചു.  (1 hour ago)

സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (2 hours ago)

റെയില്‍ വേ ട്രാക്കിലെ ഇലക്ട്രിക് ലൈനില്‍ തട്ടി മരത്തിന് തീപിടിച്ചു...ട്രെയിന്‍ ഗതാഗതത്തിന് തടസ്സം  (2 hours ago)

റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു....  (2 hours ago)

മൂന്ന് വയസ്സുള്ള കുഞ്ഞ് മരിച്ചു.  (3 hours ago)

വിശിഷ്ടാതിഥിയായി മന്ത്രി വീണാ ജോര്‍ജിന് ക്ഷണം  (3 hours ago)

ഗ്യാസ്ട്രോ സര്‍ജറി വിഭാഗം 50-ാം വാര്‍ഷികാഘോഷം  (3 hours ago)

Malayali Vartha Recommends