100 രൂപ കൈക്കൂലി നല്‍കാത്തതിന് യുവാക്കളെ പോലീസ് തല്ലിക്കൊന്നു

ദളിത് യുവാവിനെ പോലീസ് സ്‌റ്റേഷനിലിട്ട് മര്‍ദ്ദിച്ചുകൊന്നുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെ മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്തകൂടി പുറത്തുവന്നിരിക്കുകയാണ്. ഉത്തര്‍ പ്രദേശിലെ മണിപ്പൂരി ജില്ലയിലാണ് സംഭവം. ചെക്ക്‌പോസ്റ്റില്‍ 100 രൂപ കൈക്കൂലി നല്‍കാത്തതിനെ തുടര്‍ന്ന് യുവാക്കളെ മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ദിലീപ് യാദവ്, പങ്കജ് യാദവ് എന്നിവരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ സംഭവം പോലീസ് നിഷേധിച്ചിട്ടുണ്ട്. പോലീസില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കവെ വെള്ളത്തില്‍ മുങ്ങിയാണ് ഇരുവരും മരിച്ചതെന്ന് പോലീസ് പറയുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇരുവരും മര്‍ദ്ദനമേറ്റാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
സംഭവത്തില്‍ നാല് പോലീസുകാര്‍ക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ബന്ധുക്കള്‍ പറയുന്നത് ഇങ്ങനെ . അവിനാഷ് എന്നയാളും നാല് തൊഴിലാളികളും ഒരു ലോറിയില്‍ ഇഷ്ടികയുമായി യാത്ര ചെയ്യുകയായിരുന്നു. ഇതിനിടെ പോലീസ് ചെക്ക്‌പോസ്റ്റില്‍ വാഹനം തടഞ്ഞു. വാഹനം കടത്തിവിടണമെങ്കില്‍ നൂറു രൂപ കൈക്കൂലി നല്‍കണമെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് നല്‍കാന്‍ െ്രെഡവറായ അവിനാഷ് തയ്യാറായില്ല. ഇത് സംഘര്‍ഷത്തില്‍ കലാശിച്ചു.
ഇതിനിടെ അവിനാഷും മറ്റ് രണ്ട് തൊഴിലാളികളും ഓടി രക്ഷപെട്ടു. ഇതോടെ ദിലീപിനെയും പങ്കജിനെയും പോലീസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുകയായിരുന്നു. ഇവരുടെ മൃതദേഹം പിന്നിട് അടുത്തുള്ള പൊയ്കയില്‍ നിന്നുമാണ് കണ്ടെത്തിയത്. പോലീസ് ഇവരെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി പൊയ്കയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരെ സസ്‌പെന്‍ഡ് ചെയ്തതായി എസ്.പി ദേവ് രാജന്‍ വര്‍മ്മ പറഞ്ഞു. സബ് ഇന്‍സ്‌പെക്ടര്‍ ഉദയ്‌വീര്‍ സിങ്, ഹെഡ് കോണ്‍സ്റ്റബിള്‍ ഗിരീഷ് ചന്ദ്, കോണ്‍സ്റ്റബിള്‍മാരായ ഗൗരവ് സിങ്, വിനയ് ഗൗതം എന്നിവര്‍ക്കെതിരെയാണ് കേസ്.
https://www.facebook.com/Malayalivartha























