ആര്‍.എസ്.എസിനെതിരായ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് വീണ്ടും സമന്‍സ്

ആര്‍.എസ്.എസിനെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വീണ്ടും സമന്‍സ്. കാമരൂപ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിന് സമന്‍സ് അയച്ചത്. ബാര്‍പേട്ടയിലെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ നടത്തിയ പരാമര്‍ശത്തിനെതിരെയുള്ള കേസിലാണ് നടപടി.
ആര്‍.എസ്.എസ് പ്രവര്‍ത്തകനായ അഞ്ജന്‍ ബോറ നല്‍കിയ മാനനഷ്ടക്കേസിലാണ് നടപടി. അസമിലെ ബാര്‍പേട്ട സത്ര ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തന്നെ ആര്‍.എസ്.എസ് തടഞ്ഞുവെന്ന് രാഹുല്‍ ഗാന്ധി പ്രസ്താവിച്ചിരുന്നു. 2015 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
രാഹുലിന്റെ പ്രസ്താവന ആര്‍.എസ്.എസിന് മാനഹാനിയുണ്ടാക്കിയെന്ന് ആരോപിച്ചാണ് അഞ്ജന്‍ ബോറ കോടതിയെ സമീപിച്ചത്. ക്ഷേത്രത്തില്‍ എത്തുന്നതിന് പകരം പദയാത്രയ്ക്ക് പോയ രാഹുല്‍ ഗാന്ധി കള്ളത്തരം പ്രചരിപ്പിക്കുന്നുവെന്നും അഞ്ജന്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha























