Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനത്ത ചൂടിനാശ്വാസമായി കൂടുതൽ ജില്ലകളിൽ മഴ...ഇന്ന് മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്.. കേരളത്തിൽ പലയിടങ്ങളിലും ചൂട് വർദ്ധിക്കുമെന്ന മുന്നറിയിപ്പും..


സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി.. പുറത്ത് നിന്ന് ലഭ്യത കുറഞ്ഞതിനാൽ ജലവൈദ്യുതി ഉത്പാദനം കൂട്ടി.. വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങൾ ബോ‍ർഡ് തുടരുകയാണ്..


മഞ്ജു വാര്യരുടെ വക്കാലത്ത് മാലാ പാർവതിക്ക് ആരാണ് നൽകിയത്?"; ഹേമ കമ്മിറ്റി വിവാദത്തിൽ പുതിയ പോർമുഖം തുറന്ന് സനൽകുമാർ ശശിധരൻ...


23കാരി കുഴഞ്ഞുവീണു മരിച്ചു...ചോക്ലേറ്റ് കഴിച്ചതിന് പിന്നാലെയെന്ന് സുഹൃത്തുക്കൾ...പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചില്ല..സംഭവത്തിൽ അന്വേഷണം തുടരുകയാണ് പോലീസ്..


വെള്ളച്ചാട്ടത്തിൽ കുട്ടിയുമായി നിന്ന യുവാവിന്റെ തോളിലേക്ക് കൂറ്റൻ പാമ്പ് വീണു.. ഭയന്ന് എന്തുചെയ്യണമെന്നറിയാതെ പരിഭ്രാന്തരായി...ഞെട്ടിക്കുന്ന വീഡിയോ..

കാണാതായ പ്രമുഖ പ്രവാസി ബിസിനസുകാരനെ ഭാര്യയും മകനും ചേര്‍ന്ന് കൊലപ്പെടുത്തി: മനസാക്ഷിയെ ഞെട്ടിച്ച് അരുംകൊല

07 AUGUST 2016 08:42 PM IST
മലയാളി വാര്‍ത്ത

കൊടുംക്രൂരതകള്‍ അവസാനിക്കുന്നില്ല. അതും സ്വന്തം കുടുംബത്തില്‍ നിന്നു തന്നെ. ദുരൂഹ സാഹചര്യത്തില്‍ കാണാതായ സൗദി അറേബ്യയിലെ പ്രമുഖ പ്രവാസി ബിസിനസുകാരനെ കൊലപ്പെടുത്തിയതാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. സൗദിയില്‍ ബിസിനസുകളുള്ള ഭാസ്‌ക്കര്‍ ഷെട്ടിയെന്ന 53കാരനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഷെട്ടിയുടെ ഭാര്യയും മകനും അറസ്റ്റിലായി. ഷെട്ടിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് ചാമ്പലാക്കി ചാക്കില്‍ കെട്ടി പുഴയില്‍ ഒഴുക്കിയെന്നാണ് പൊലീസ് വ്യക്തമാക്കിയത്.
പ്രമുഖ പ്രവാസി ബിസിനസുകാരനും ഉഡുപ്പിയിലെ ഹോട്ടല്‍ ദുര്‍ഗ ഇന്റര്‍നാഷണലിന്റെ ഉടമയുമാണ് ഭാസ്‌കര്‍ ഷെട്ടി. കഴിഞ്ഞ ആഴ്ച്ചയാണ് ഭാസ്‌ക്കര്‍ ഷെട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന് പിന്നില്‍ ഇവര്‍ തന്നെയാണെന്ന് ബോധ്യമായത്. സംഭവവുമായി ബന്ധപ്പെട്ട് ഭാസ്‌കറിന്റെ ഭാര്യ രാജേശ്വരി, മകനും ബോഡി ബില്‍ഡറുമായ നവനീത് ഷെട്ടി എന്നിവര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു.
ഭാസ്‌കര്‍ ഷെട്ടി സൗദിയിലേക്ക് പോകാനിരിക്കെയാണ് കൊലപാതകം നടന്നത്. ഹോട്ടല്‍ നടത്തിപ്പിന്റെ ചുമതല രാജേശ്വരിക്കായിരുന്നു. ഹോട്ടലിലെ ചില സാമ്പത്തിക തിരിമറികളെ ചൊല്ലി ദമ്പതികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു. ഹോട്ടലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിനെ ചൊല്ലിയായിരുന്നു വഴക്ക്. ഭര്‍ത്താവിനെ ഹോട്ടല്‍ നടത്തിപ്പില്‍ നിന്ന് അകറ്റി നിര്‍ത്താനും രാജേശ്വരി നീക്കം തുടങ്ങിയിരുന്നു. ഇതിന്റെ പേരില്‍ ഇവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ശക്തമായി നിലനിന്നിരുന്നു. ഈ തര്‍ക്ക മൂര്‍ദ്ധന്യാലവസ്ഥയിലെത്തിയപ്പോഴാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ രാജേശ്വരി തീരുമാനിച്ചത്.
ജൂലൈ 28 മുതലാണ് ഭാസ്‌ക്കറിനെ കാണാതായത്. മകനെ കാണാതായത് സംബന്ധിച്ച് ഭാസ്‌ക്കറിന്റെ മാതാവ് ഗുലാബി ഷെട്ടി മണിപ്പാല്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. നിരഞ്ജന ഭട്ട് എന്ന ക്ഷേത്ര പുരോഹിതന്റെ സഹായത്തോടെയാണ് രാജേശ്വരി കൊല നടത്തിയത്. വീട്ടില്‍ കൊല നടത്തിയ ശേഷം മൃതദേഹം കാര്‍ക്കാളയിലെ കുഗ്രാമത്തിലെത്തിച്ച് കത്തിച്ച് ചാമ്പലാക്കി ചാക്കില്‍ കെട്ടി പുഴയില്‍ ഒഴുക്കുകയായിരുന്നു. ഇതിനുപയോഗിച്ച ചാക്കുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
മലയാളികള്‍ അടക്കമുള്ളവര്‍ ഭാസ്‌ക്കര്‍ ഷെട്ടിക്ക് കീഴില്‍ ജോലി ചെയ്യുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് പൊലീസ് നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചൂട് കൂടുമെന്ന മുന്നറിയിപ്പിനിടെ ആശ്വാസമായി മഴ  (4 minutes ago)

ചർച്ചകൾ തുടരുന്നുവെന്ന് മന്ത്രി സണ്ണി ജോസഫ്  (16 minutes ago)

തിരുവനന്തപുരം കഠിനംകുളത്ത് വയോധിക കൊല്ലപ്പെട്ട സംഭവം: കൊച്ചുമകൻ ഷിബിന്റെ ക്രൂരതയ്ക്ക് പിന്നിൽ എണ്ണായിരം രൂപയും ലഹരി ആസക്തിയും  (20 minutes ago)

മഞ്ജു വാര്യരുടെ വക്കാലത്ത് മാലാ പാർവതിക്ക് ആരാണ് നൽകിയത്?"; ഹേമ കമ്മിറ്റി വിവാദത്തിൽ പുതിയ പോർമുഖം തുറന്ന് സനൽകുമാർ ശശിധരൻ...  (23 minutes ago)

Bengaluru സ്ഥിരീകരിക്കാതെ പോലീസ്..  (30 minutes ago)

തറവാട്ടു വീട്ടിൽ വൻ മദ്യശേഖരം, ഓഫീസിൽ വിദേശ ഡോളർ; ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ആന്റോ അഗസ്റ്റിനെ കുടുക്കി എക്സൈസ്...  (37 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബി നേരിടുന്ന അതീവ സുരക്ഷാ ജയിൽവാസം; യു.എസ് നിയമവ്യവസ്ഥയിലെ പ്രത്യാഘാതങ്ങൾ ഇങ്ങനെ...  (46 minutes ago)

VIRAL VIDEO ഭീതിയുടെ നിമിഷങ്ങൾ  (56 minutes ago)

യു.എസില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍  (57 minutes ago)

CPIM പട്ടികയിൽ വനിതാ നേതാക്കളാരുമില്ല  (1 hour ago)

സോഷ്യല്‍ മീഡിയ താരം 'അമ്പിളി' പോക്‌സോ കേസില്‍ അറസ്റ്റില്‍  (1 hour ago)

മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്ക് നാലു വർഷം തടവുശിക്ഷ.  (1 hour ago)

RAMESH CHENNITHALA സെല്ലിൽ അലറി ആന്റോ  (1 hour ago)

Malayali-woman യാതൊരു കുറ്റബോധവുമില്ലാതെ അതിനുള്ളിൽ  (1 hour ago)

ഇന്ത്യയിൽ ജനന-മരണ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ കർശനമാക്കിക്കൊണ്ടുള്ള ഭേദഗതികൾഅടുത്ത മാസം മുതൽ  (3 hours ago)

Malayali Vartha Recommends