Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്ര കമ്മിറ്റിയംഗം കെ.കെ.ശൈലജയ്ക്കു സമാപനറാലിയിൽ പ്രസംഗിക്കാൻ ആദ്യം അവസരം ലഭിച്ചില്ല..പക്ഷെ പിന്നീട് സംഭവിച്ചത്..എം എ ബേബിയും ഇടപ്പെട്ടു..


സംസ്ഥാന പോലീസ് ഉപമേധാവിയായിരുന്ന ടോമിന്‍ ജെ. തച്ചങ്കരി തടവറയിലേക്ക്..നാലു വർഷം തടവുശിക്ഷ. 30, 84,892 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു..


റിപ്പോര്‍ട്ടര്‍ ടിവി ചാനല്‍ ആസ്ഥാനത്ത് പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധന..കോടതി ഉത്തരവുപ്രകാരം നിയമപരമായ നടപടികളുമായാണ് എസ്.ഐ.ടി മുന്നോട്ടു പോകുന്നത്...മറുപടിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല..


അനില ബേബിയുടെ ഇപ്പോഴത്തെ അവസ്ഥ.. 23 മണിക്കൂറും സ്വന്തം ശ്വാസത്തിന്റെ ശബ്ദം മാത്രം കേട്ട്, ആരോടും സംസാരിക്കാനാവാതെ ഇവിടെ കഴിയേണ്ടിവരുന്നു.. ദ്വാരത്തിലൂടെ ഭക്ഷണവും വെള്ളവും..


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് വയനാട് സ്വദേശിയായ യുവതിക്ക് ​ദാരുണാന്ത്യം

കാറിലിട്ട് ഭാര്യയേയും മക്കളേയും ഭര്‍ത്താവ് തീകൊളുത്തി; കാറിന്റെ ജനലിലൂടെ കുട്ടികളെ പുറത്തേയ്ക്കിട്ട് യുവതി വെന്തു മരിച്ചു

08 AUGUST 2016 12:02 PM IST
മലയാളി വാര്‍ത്ത

ചെന്നൈയില്‍ നിന്നാണ് സ്വന്തം ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായ വാര്‍ത്ത. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കാറില്‍ വെച്ച് ഭര്‍ത്താവ് തീകൊളുത്തി ഭാര്യയേയും മക്കളേയും കൊല്ലാന്‍ ശ്രമിച്ചത്. എന്‍ പ്രേമ എന്ന 28 കാരിയാണ് കൊല്ലപ്പെട്ടത്. 

സംഭവത്തില്‍ 30 കാരനായ ഇവരുടെ ഭര്‍ത്താവ് നാഗരാജിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ പ്രേമയോടൊപ്പം മക്കളെയും കൊല്ലാന്‍ ഇയാള്‍ ശ്രമിച്ചെങ്കിലും തീആളി പിടിക്കും മുന്‍പേ കുട്ടികളെ പ്രേമ കാറിന്റെ ജനലിലൂടെ പുറത്തേയ്ക്ക് എറിഞ്ഞ് രക്ഷപ്പെടുത്തി. 

ചെങ്കല്‍പ്പേട്ട് സ്വദേശികളായ ദമ്പതികള്‍ മക്കളുമായ് സെയ്താപേട്ടിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു. പിന്‍സീറ്റില്‍ നാലും രണ്ടും വയസ്സുള്ള മക്കള്‍ തിസാന്ത് രാജിനും യശ്വന്ത് രാജിനും ഒപ്പമായിരുന്നു പ്രേമ ഇരുന്നിരുന്നത്. കാറില്‍ വെച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടാക്കി. അടുത്തിരുന്ന പെട്രോള്‍ എടുത്ത് ഭയപ്പെടുത്താനായ് ദേഹത്ത് ഒഴിക്കുകയായിരുന്നു. എന്നാല്‍ കാര്‍ വഴിയില്‍ പാര്‍ക്ക് ചെയ്യ്തശേഷം പുറത്തിറങ്ങിയ നാഗരാജ് മക്കളുടേയും ഭാര്യയുടേയും ദേഹത്തേയ്ക്ക് തീകൊളുത്തി. കാറിന് തീ പിടിക്കുമ്പോള്‍ പ്രേമ മക്കളെ രണ്ടിനെയും എടുത്ത് ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു. 

റോഡില്‍ പരിക്കേറ്റു കിടന്ന കുട്ടികളെ പിന്നീട് പോലീസാണ് ആശുപത്രിയിലെത്തിച്ചത്. ശരീരം മുഴുവന്‍ പൊള്ളിയ നിലയില്‍ രണ്ടു ദിവസം ചികിത്സയില്‍ കഴിഞ്ഞെങ്കിലും മരിക്കുകയായിരുന്നു. മുന്‍ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയ പ്രേമ അഞ്ചു വര്‍ഷം മുന്‍പാണ് നാഗരാജിനെ വിവാഹം ചെയ്യ്തത്. ടാക്‌സി െ്രെഡവറായ നാഗരാജ് ഭാര്യാ സഹോദരിയുടെ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള കാറായിരുന്നു ഓടിച്ചിരുന്നത്. 
പ്രേമയുടെ മാതാവ് അമരാവതിയുടെ പരാതിയില്‍ സെയ്ദാപ്പേട്ട് പോലീസാണ് കേസെടുത്തത്. മക്കളെയും തന്നെയും കാറില്‍ പൂട്ടിയിട്ട് പെട്രോള്‍ ഒഴിച്ച ശേഷം തീപ്പെട്ടി ഉരച്ച് നാഗരാജ് കാറില്‍ ഇടുകയായിരുന്നെന്ന പ്രേമയുടെ മരണമൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

VIRAL VIDEO ഭീതിയുടെ നിമിഷങ്ങൾ  (10 minutes ago)

യു.എസില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍  (11 minutes ago)

CPIM പട്ടികയിൽ വനിതാ നേതാക്കളാരുമില്ല  (21 minutes ago)

സോഷ്യല്‍ മീഡിയ താരം 'അമ്പിളി' പോക്‌സോ കേസില്‍ അറസ്റ്റില്‍  (29 minutes ago)

മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്ക് നാലു വർഷം തടവുശിക്ഷ.  (33 minutes ago)

RAMESH CHENNITHALA സെല്ലിൽ അലറി ആന്റോ  (39 minutes ago)

Malayali-woman യാതൊരു കുറ്റബോധവുമില്ലാതെ അതിനുള്ളിൽ  (44 minutes ago)

ഇന്ത്യയിൽ ജനന-മരണ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ കർശനമാക്കിക്കൊണ്ടുള്ള ഭേദഗതികൾഅടുത്ത മാസം മുതൽ  (2 hours ago)

കെഎസ്ആർടിസി ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം... ബസിൻറെ മുൻവശത്തെ ചില്ലു തകർന്ന നിലയിൽ  (2 hours ago)

കാസര്‍കോട് ജില്ലയുടെ ഇരുപത്തിയേഴാമത്തെ കലക്ടറായി ശ്രീധന്യ സുരേഷ് ചുമതലയേറ്റു... കേരളത്തിലെ പട്ടികവർഗത്തിൽ നിന്ന് ഐ.എ.എസ് നേടുന്ന ആദ്യത്തെയാൾ  (2 hours ago)

ജെ.ഇ.ഇ മെയിൻ ജനുവരി 22 മുതൽ, യു.ജി.സി നെറ്റ് ഡിസംബർ 14ന്  (3 hours ago)

  അധ്യാപകനും പ്രഭാഷകനും വിവർത്തകനും എഴുത്തുകാരനുമായ പ്രൊഫ. പി ജയേന്ദ്രൻ അന്തരിച്ചു  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 440 രൂപയുടെ കുറവ്  (3 hours ago)

ഇടുക്കി കാന്തല്ലൂർ ഗുഹനാഥപുരത്ത് നിർത്തിയിട്ടിരുന്ന രണ്ട് ജീപ്പുകൾ കാട്ടാന തകർത്ത നിലയിൽ, ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം  (4 hours ago)

കരിയറിലെ 48 -ാം കിരീടമുയർത്തി അർജന്റൈൻ ഇതിഹാസം ലയണൽ മെസ്സി. ഇന്‍റർമയാമി കാമ്പിയോൺസ് കപ്പ് ജേതാക്കളായി...  (4 hours ago)

Malayali Vartha Recommends