അരുണാചല്‍ മുന്‍ മുഖ്യമന്ത്രി കലിഖോ പുല് വീടിനുള്ളില്‍ മരിച്ച നിലയില്‍
അരുണാചലിലെ മുന്‍ മുഖ്യമന്ത്രി കലിഖോ പുലിനെ (47) വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൂങ്ങി മരിച്ച നിലയിലായിരുന്നു. അരുണാചലിലെ വിമത നീക്കത്തിന് തുടക്കം കുറിച്ചത് കലിഖോ പുല് ആയിരുന്നു. രാഷ്ട്രീയ പ്രതിസന്ധിയെത്തുടര്‍ന്ന് ബിജെപിയുടെ പിന്തുണയോടെയാണ് വിമത കോണ്‍ഗ്രസ് നേതാവായ പുല് അരുണാചല്‍ മുഖ്യമന്ത്രിയായത്.
അരുണാചലിലെ എട്ടാമത്തെ മുഖ്യമന്ത്രിയായിരുന്നു കലിഖോ. ഈ വര്‍ഷം ആദ്യം സംസ്ഥാനത്തുണ്ടായ രാഷ്ട്രീയ പ്രതിസന്ധി മുതലെടുത്ത് ബി.ജെ.പി പിന്തുണയോടെയാണ് പുല് മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. മുന്‍ കോണ്‍ഗ്രസ് മന്ത്രിസഭകളില്‍ ധനം, ഊര്‍ജം, ഭൂവിനിയോഗം, ആരോഗ്യം, ആസൂത്രണം, ആര്.ഡബ്ല്യൂഡി, ടാക്സേഷന്‍, ഫിഷറീസ്, ലോ ആന്റ് ജസ്റ്റീസ്, വനിതാ ശിശുക്ഷേമം, സാമൂഹ്യ നീതി, ആദിവാസി ക്ഷേമം, എന്നീ വകുപ്പുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിര്‍ത്തി മേഖലയിലെ അന്ജോ ജില്ലയിലുള്ള ഹയുലിയാങ് മണ്ഡലത്തില്‍ നിന്നാണ് തുടര്‍ച്ചയായ അഞ്ചാം തവണയും പുല് നിയമസഭയിലെത്തിയത്.
1995ല്‍ ആദ്യമായി നിയമസഭയില്‍ എത്തിയ പുല് മുക്ത മിത്തി സര്‍ക്കാരില്‍ ധനവകുപ്പ് കൈകാര്യം ചെയ്തു. 13 വര്‍ഷത്തോളം അരുണാചല്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി കാര്യ എക്സിക്യൂട്ടീവ് അംഗമായും ഏഴു വര്‍ഷം കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
എന്നാല്‍, ജൂലൈ 2016ന് സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് നാലരമാസം നീണ്ട മുഖ്യമന്ത്രി പഥത്തില്‍നിന്ന് ഒഴിയേണ്ടി വന്നു.
https://www.facebook.com/Malayalivartha