കിളിമാനൂര്‍ കൊലപാതകത്തിന് പിന്നില്‍ വഴിവിട്ട ബന്ധവും കടുത്ത പകയും
വേലക്കാരന്റെ ഭാര്യയുമായുള്ള വഴിവിട്ടബന്ധമാണ് കിളിമാനൂരിനെ നടുക്കിയ കൊലയുടെ കാരണമെന്ന് പൊലീസ്. വീട്ടുവേലക്കാരനെ മഴുകൊണ്ട് തുണ്ടം തുണ്ടമായി വെട്ടിക്കൊലപ്പെടുത്തി കത്തിക്കാനും കിണറ്റില്‍ തള്ളാനും കാരണമായത് അവിഹതത്തിലുള്ള വേദനകൊണ്ടാണെന്നാണ് പ്രതി നല്കുന്ന സൂചന. കിളിമാനൂര്‍ പാപ്പാല പുളിമ്പള്ളിക്കോണം പാലക്കുന്ന് കോളനിയില്‍ കൂലിപ്പണിക്കാരനായ രവി (55) കൊല്ലപ്പെട്ട കേസില്‍ പിടിയിലായ പുളിമ്പള്ളിക്കോണം ഉഴുന്നുവിള വീട്ടില്‍ മണികണ്ഠന് എന്ന് വിളിക്കുന്ന യതി രാജ് (65) കുറ്റ സമ്മതം നടത്തി. വീടിനുള്ളില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം കഷണങ്ങളാക്കി കിണറ്റില്‍ തള്ളുകയായിരുന്നു.
വിവാഹിതനും രണ്ട് മക്കളുടെ പിതാവുമായ രവിക്ക് കൂലിപ്പണിയും മരംവെട്ടുമാണ് തൊഴില്‍. കഴിഞ്ഞ പത്തുവര്‍ഷമായി ഭാര്യയുമായി പിണങ്ങി കഴിഞ്ഞിരുന്ന രവി മിക്കസമയവും മണികണ്ഠന്റെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. മണികണ്ഠന്റെ വീട്ടില്‍ ആദ്യം ജോലിക്കെത്തിയ ഇയാള്‍ പിന്നീട് ഊണും ഉറക്കവും ഇവിടെത്തന്നെയായി. ക്രമേണ ഇയാള്‍ വീട്ടിലെ എല്ലാകാര്യങ്ങളിലും ഇടപെടുകയും വീട്ടിലെ അംഗത്തെപോലെയാകുകയും ചെയ്തു. തന്റെ വീട്ടില്‍ രവി അമിത സ്വാതന്ത്യം കാട്ടുന്നതും കുടുംബ കാര്യങ്ങളില്‍ ഇടപെടുന്നതും മണികണ്ഠന് ഇയാളോട് നീരസത്തിനിടയാക്കി. പല സന്ദര്‍ഭങ്ങളിലും ഭാര്യയോടും രവിയോടും ഇതേപ്പറ്റി മണികണ്ഠന് തുറന്ന് സംസാരിക്കുകയും ചെയ്തു. എന്നാല്‍ ഇരുവരും മണികണ്ഠന്റെ നിര്‍ദ്ദേശം അംഗീകരിക്കാന്‍ തയ്യാറായില്ല.
ഭാര്യയോട് തന്നെക്കാള്‍ കൂടുതല്‍ സ്വതന്ത്ര്യത്തോടെ രവി ഇടപെടുന്ന സാഹചര്യമായതോടെ മണികണ്ഠനും ഭാര്യയും തമ്മില്‍ വഴക്ക് പതിവായി. ഇതുകൊലയിലേക്ക് കാര്യങ്ങളെത്തിച്ചുവെന്ന് പൊലീസ് പറയുന്നു. ഭാര്യയും രവിയും തമ്മിലുള്ള അരുതാത്ത ബന്ധം സംശയിച്ച മണികണ്ഠന് രവിയെ വക വരുത്താന്‍ തീരുമാനിച്ചു. മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ഭാര്യ തിരുവനന്തപുരത്ത് പോയ സമയമാണ് രവിയെ വകവരുത്താന്‍ മണികണ്ഠന് തിരഞ്ഞെടുത്തത്. മണികണ്ഠന്റെ മകന് ജോലി സംബന്ധമായി കാസര്‍കോടാണ് താമസം. കായികശേഷിയുള്ള രവിയെ തനിക്ക് തനിച്ച് കീഴ്പ്പെടുത്താന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ ഇയാള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ മഴുവിന് വെട്ടി കൊന്നു.
മദ്യപിച്ചെത്തിയാണ് മരം മുറിക്കാനുപയോഗിക്കുന്ന മഴു ഉപയോഗിച്ച് രവിയെ കഴുത്തിലും തലയ്ക്കും വെട്ടി കൊലപ്പെടുത്തിയത്. കൊലപാതകത്തിനുശേഷം മൃതദേഹം എവിടെയെങ്കിലും ഉപേക്ഷിക്കാന്‍ തീരുമാനിച്ചെങ്കിലും തനിച്ച് കൊണ്ടുപോകാന്‍ കഴിയാത്തതിനാല്‍ തുണ്ടം തുണ്ടമാക്കാന്‍ തീരുമാനിച്ചു. തലയും ഉടലും കൈകാലുകളുമായി വെട്ടി വേര്‍പ്പെടുത്തിയ മൃതദേഹത്തിന്റെ ഉടല് ഭാഗം കത്തിച്ച് കളയാന്‍ ശ്രമിച്ചു. പക്ഷേ ഇത് വിജയമായില്ല. തുടര്‍ന്ന് തലയും കൈകാലുകളും കിണറ്റിലുപേക്ഷിച്ചു. അതിനുശേഷം വീട്ടിനുള്ളില്‍ കതകടച്ചിരുന്നു. ഇന്നലെ അയല്‍വാസി വീട്ടുപരിസരത്ത് രക്തം കണ്ട് പഞ്ചായത്തംഗത്തെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി മണികണ്ഠനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മൃതദേഹം കിണറ്റിലുപേക്ഷിച്ചതായി അറിഞ്ഞത്. ഫയര്‍ഫോഴ്സ് സഹായത്തോടെ കിണര്‍ വറ്റിച്ചാണ് ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ആറ്റിങ്ങല്‍ ഡിവൈ.എസ് .പി അജിത്കുമാര്‍, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്പി സുരേഷ് കുമാര്‍, സി.ഐ സുരേഷ്, എസ്.ഐ യഹിയ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി കഷണങ്ങളാക്കിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വസന്തയാണ് രവിയുടെ ഭാര്യ. മക്കള്‍: മനു, മഞ്ജു.
https://www.facebook.com/Malayalivartha