Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

മൂന്ന് വര്‍ഷത്തിനിടയില്‍ സാക്കിര്‍ നായിക്കിന് വിദേശത്ത് നിന്ന് കിട്ടിയത് 60 കോടി'; അക്കൗണ്ടുകള്‍ കുടുംബാഗങ്ങളുടെ പേരില്‍: മുംബൈ പൊലീസ്

11 AUGUST 2016 12:55 PM IST
മലയാളി വാര്‍ത്ത

വിദേശത്തുനിന്നും ഒഴുകുന്ന കോടികള്‍ കണ്ട് ഞെട്ടി മുബൈ പോലീസ്. ഇസ്ലാമിക് മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ വിദേശത്ത് നിന്ന് ലഭിച്ചത് 60 കോടി രൂപയെന്ന് മൂംബൈ പൊലീസ്. മൂന്ന് രാജ്യങ്ങളില്‍ നിന്നാണ് സാക്കിര്‍ നായിക്കിന്റെ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തിട്ടുള്ളത്. സാക്കിര്‍ നായിക്കിന്റേയും അടുത്ത ബന്ധുക്കളുടേയും അഞ്ച് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം നിക്ഷേപിച്ചിരിക്കുന്നതെന്നും മുംബൈ പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. എന്ത് ആവശ്യത്തിനാണ് ഇത്രയധികം പണ ഇടപാടുകള്‍ നടന്നതെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. സാക്കിര്‍ നായിക്കിന്റെ സന്നദ്ധ സംഘടന അക്കൗണ്ടിലേക്കല്ല പണം കൈമാറ്റം ചെയ്തിരിക്കുന്നത്. ഇതും സംശയത്തിന് ഇടനല്‍കുന്നു.
അന്വേഷണ ഉദ്യോഗസ്ഥരുടെ സംഭവത്തെ കുറിച്ച് പറയുന്നതിങ്ങനെ.
എല്ലാ ബാങ്ക് ഇടപാടുകളെ കുറിച്ചും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. എന്തിന്റെ പേരിലാണ് 60 കോടി രൂപയുടെ കൈമാറ്റം നടന്നതെന്ന് വ്യക്തമല്ല. അന്വേഷണത്തില്‍ സാക്കിര്‍ നായിക്കിന്റെ അഞ്ച് ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്കാണ് പണമെത്തിയതെന്ന് കണ്ടെത്തി. ഇസ്ലാമിക് റസര്‍ച്ച് ഫൗണ്ടേഷനെന്ന നായിക്കിന്റെ എന്‍ജിഒ അക്കൗണ്ടിലേക്കല്ല പണം വന്നു ചേര്‍ന്നിരിക്കുന്നത്. സ്വകാര്യ ബാങ്ക് അക്കൗണ്ടിലേക്കാണ്.
മുംബൈ പൊലീസ്
നായിക്കിന്റേയും ഇസ്ലാമിക് റസര്‍ച്ച് ഫൗണ്ടേഷന്റേയും അക്കൗണ്ടിലെ പണമിടപാടുകളെ കുറിച്ച് മുബൈ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്. ഇതിന്റെ ഭാഗമായി ഐആര്‍എഫിന്റെ ജീവനക്കാരേയും ചോദ്യം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. വിദേശ ഫണ്ട് സ്വീകരണ നിയന്ത്രണ ആക്ട് പ്രകാരം സാക്കിര്‍ നായിക്കിന്റെ രണ്ട് സംഘടനകളായ ഐആര്‍എഫ്, ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ എജ്യുക്കേഷണല്‍ ട്രസ്റ്റ് എന്നിവയ്‌ക്കെതിരെ നടപടിയെടുക്കുന്നതിനെ കുറിച്ചും ആലോചനയുണ്ട്.
നായിക്കിന്റെ രണ്ട് ട്രസ്റ്റുകളുംരജിസ്റ്റര്‍ ചെയ്തിരിക്കുന്നത് വിദ്യാഭ്യാസ എന്‍ജിഒ ഗണത്തിലാണ്. എഫ്‌സിആര്‍എ ആക്ട് ലംഘിച്ചിട്ടുണ്ടോയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിക്കുന്നുണ്ട്. വിദ്യാഭ്യാസ മേഖലയിലാണ് ഇവ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെങ്കിലും വിദേശ ഫണ്ടുകള്‍ മതവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനിലേക്കെത്തിയ വിദേശ ഫണ്ടിന്റെ ഇടപാടുകള്‍ കൃത്യമായി രകേഖപ്പെടുത്തിയിട്ടുണ്ടെന്നും 2015 വരെയുള്ള ഇങ്കം ടാക്‌സ് പരിശോധനയില്‍ തെറ്റുകളെന്നും കണ്ടെത്തിയിട്ടില്ലെന്നും സാക്കിര്‍ നായിക്കിന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഐആര്‍എഫ് ഫണ്ടുകളെല്ലാം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.
നായിക്കിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സ്‌കൂളിന്റെ അക്കൗണ്ടുകളും പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. മുംബൈ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് കമ്മീഷര്‍ ഡി.ഡി പഡ്‌സാല്‍ഗികറിന് സമര്‍പ്പിച്ചിട്ടുണ്ട്. മതവിദ്വേഷം വളര്‍ത്തുന്നുവെന്ന ആരോപണത്തില്‍ നായിക്കിനെതിരെ നടപടിയെടുക്കാനും മഹാരാഷ്ട്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
കഴിഞ്ഞ മാസം കേരള പൊലീസ് നിര്‍ബന്ധിത മതം മാറ്റത്തിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്ത അര്‍ഷി ഖുറേഷിക്ക് നായിക്കുമായി ബന്ധമുള്ളതായി തെളിഞ്ഞിരുന്നു. ഐആര്‍എഫിന്റെ മുന്‍ പ്രവര്‍ത്തകനായിരുന്നു ഇയാള്‍. അഷ്ഫക് അബ്ദുള്‍ മജീദെന്ന 22 വയസുകാരനായ മലയാളിയെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് മുംബൈ പൊലീസും അര്‍ഷി ഖുറേഷിക്കതിരെ കേസ് ഫയല്‍ ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (47 minutes ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (55 minutes ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (1 hour ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (1 hour ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (1 hour ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (1 hour ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (1 hour ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (2 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (2 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (2 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (2 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (2 hours ago)

തമിഴ്‌നാട് കോര്‍പ്പറേഷന്റെ ബസിടിച്ച് അരയ്ക്ക് താഴെ തളര്‍ന്ന വിദ്യാര്‍ത്ഥിനിക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി  (3 hours ago)

'ഇഴകള്‍ക്കപ്പുറം' ഒക്ടോബര്‍ 2ന് തീയേറ്ററുകളിലെത്തും  (3 hours ago)

കോന്നി മെഡിക്കല്‍ കോളേജില്‍ എക്‌സ്‌റേ മാറിപ്പോയ സംഭവത്തില്‍ നടപടിക്ക് നിര്‍ദേശം നല്‍കി മന്ത്രി  (3 hours ago)

Malayali Vartha Recommends