Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

2002-2003 എന്നീ വര്‍ഷങ്ങളില്‍ മുംബൈയില്‍ നടത്തിയ സ്‌ഫോടന കേസ്: അതിഫ് മുല്ലയുടെ ശിക്ഷ മരവിപ്പിച്ചു

11 AUGUST 2016 03:19 PM IST
മലയാളി വാര്‍ത്ത

2002ല്‍ മുംബൈ സെന്‍ട്രല്‍ റെയില്‍വെ സ്‌റ്റേഷനിലും 2003ല്‍ മുളുണ്ട് റെയില്‍വെ സ്‌റ്റേഷനിലെ ട്രെയിനിലും വില്ലെപാര്‍ളെ ചന്തയിലുമുണ്ടായ സ്‌ഫോടന കേസുകളില്‍ കീഴ്‌കോടതി വിധിച്ച തടവുശിക്ഷ ബോംബെ ഹൈകോടതി മരവിപ്പിച്ചു. കേസില്‍ ശിക്ഷിപ്പെട്ട 10 പ്രതികളില്‍ ഒരാളായ ആതിഫ് മുല്ലയുടെ ശിക്ഷയാണ് ജസ്റ്റിസുമാരായ അഭയ് ഓക, അംജദ് സൈദ് എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് മരവിപ്പിച്ചത്. 

സ്‌ഫോടന ഗൂഢാലോചനയില്‍ നിന്ന് കുറ്റമുക്തനാക്കിയ അതിഫിന് ഏ.കെ 56 തോക്കും വെടിയുണ്ടകളും സൂക്ഷിച്ചതിന് 10 വര്‍ഷം തടവും പിഴയുമാണ് രണ്ട് മാസംമുമ്പ് പ്രത്യേക പോട്ട കോടതി വിധിച്ചത്. ആയുധം കണ്ടെത്തിയതിനുള്ള സാക്ഷിയുടെ മൊഴി വിശ്വാസ്യയോഗ്യമല്ലെന്ന് പറഞ്ഞാണ് ഹൈകോടതി ബുധനാഴ്ച ശിക്ഷ മരവിപ്പിച്ചത്. ഒന്നര ലക്ഷം രൂപ കെട്ടിവെക്കാനും നിയമവിരുദ്ധ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടില്ലെന്ന് സത്യവാങ്മൂലം സമര്‍പ്പിക്കാനും ആവശ്യപ്പെട്ട് കോടതി ആതിഫ് മുല്ലക്ക് ജാമ്യം അനുവദിച്ചു. ഒപ്പം പോട്ട കോടതി വിധിച്ച 1.15 ലക്ഷം രൂപ പിഴയും കെട്ടിവെക്കണം. 

ആതിഫ് മുല്ലയുടെ നാടായ പഡ്ഗ ഗ്രാമത്തിലുള്ള പിതാവിന്റെ ഈര്‍ച്ച മില്ലില്‍ നിന്ന് 2003 മെയ് മൂന്നിന് എ.കെ 56 തോക്കും 28 വെടിയുണ്ടകളും കണ്ടെത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ആയുധം കണ്ടെത്തിയതിന് ഘാഡ്കൂപ്പറിലെ ഓട്ടോ ഡ്രൈവറാണ് പ്രോസിക്യൂഷന്റെ സാക്ഷി. ആയുധം കണ്ടെടുത്ത സ്ഥലത്ത് താനുണ്ടായിരുന്നില്ലെന്നും അപ്പോള്‍ പുറത്ത് പൊലീസ് വാഹനത്തിന് അടുത്തായിരുന്നുവെന്നും ക്രോസ് വിസ്താരത്തിനിടെ സാക്ഷി വെളിപ്പെടുത്തുകയുണ്ടായി. സാക്ഷി തന്റെ മൊഴിയില്‍ ഒപ്പിട്ടത് സംഭവ സ്ഥലത്തുവെച്ചല്ല പൊലീസ് കമീഷണറുടെ ഓഫീസില്‍ വെച്ചാണെന്നും ആതിഫ് മുല്ലക്കായി ഹാജറായ അഭിഭാഷകന്‍ മുബിന്‍ സോള്‍ക്കര്‍ വാദിച്ചു. തൊണ്ടി കണ്ടെത്തുമ്പോള്‍ സ്ഥലത്തില്ലാത്ത സാക്ഷിയുടെ മൊഴി അംഗീകരിക്കരുതെന്ന് സുപ്രീംകോടതി നിര്‍ദേശവും മുബിന്‍ സോള്‍ക്കര്‍ ചൂണ്ടിക്കാട്ടി. 

13 പേര്‍ മരിച്ച സ്‌ഫോടനങ്ങളില്‍ സിമി മുന്‍ ജനറല്‍ സെക്രട്ടറി സാഖിബ് നാച്ചനടക്കം 10 പേരെയാണ് പ്രത്യേക പോട്ട കോടതി ശിക്ഷിച്ചത്. ബോംബ് സ്ഥാപിച്ചവരായി കണ്ടെത്തിയ മൂന്ന് പേര്‍ക്ക് ജീവപര്യന്തവും ആയുധം സൂക്ഷിച്ചതിന് ആതിഫ്, നാച്ചന്‍ എന്നിവരടക്കം നാല് പേര്‍ക്ക് 10 വര്‍ഷം തടവും ശേഷിച്ച മൂന്ന് പേര്‍ക്ക് രണ്ട് വര്‍ഷം തടവുമാണ് പോട്ട കോടതി വിധിച്ചത്. കേസന്വേഷിച്ച മുംബൈ ക്രൈം ബ്രാഞ്ചിന് തിരിച്ചടിയാണ് ഹൈകോടതി വിധി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (46 minutes ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (54 minutes ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (1 hour ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (1 hour ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (1 hour ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (1 hour ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (1 hour ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (2 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (2 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (2 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (2 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (2 hours ago)

തമിഴ്‌നാട് കോര്‍പ്പറേഷന്റെ ബസിടിച്ച് അരയ്ക്ക് താഴെ തളര്‍ന്ന വിദ്യാര്‍ത്ഥിനിക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി  (2 hours ago)

'ഇഴകള്‍ക്കപ്പുറം' ഒക്ടോബര്‍ 2ന് തീയേറ്ററുകളിലെത്തും  (3 hours ago)

കോന്നി മെഡിക്കല്‍ കോളേജില്‍ എക്‌സ്‌റേ മാറിപ്പോയ സംഭവത്തില്‍ നടപടിക്ക് നിര്‍ദേശം നല്‍കി മന്ത്രി  (3 hours ago)

Malayali Vartha Recommends