Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

വിവാദമായ ആന്‍ട്രിക്‌സ്‌ദേവാസ് ഇടപാടു കേസില്‍ ജി മാധവന്‍ നായര്‍ പ്രതി

11 AUGUST 2016 06:40 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു

രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ക്രൂരമായ ബലാത്സംഗ കൊലപാതകം..17 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കുത്തിക്കൊലപ്പെടുത്തി..നാലുപേർ പിടിയിൽ..

നിതാരി കൂട്ടക്കൊലക്കേസ് പ്രതി സുരേന്ദ്ര കോലി ഹരിദ്വാറില്‍ ജീവനൊടുക്കി

15 വയസിന് താഴെയുള്ള കുട്ടികൾക്ക് നൽകുന്ന സാധാരണ ഇന്ത്യൻ പാസ്‌പോർട്ടുകൾക്ക് ഇനിമുതൽ 5 വർഷത്തെ പ്രാബല്യം...

സംസ്ഥാന ധനമന്ത്രിമാരുടെയും ധനവകുപ്പ് സെക്രട്ടറിമാരുടെയും രണ്ടു ദിവസത്തെ ദേശീയ സമ്മേളനം ഇന്ന് ഡൽഹിയിൽ ആരംഭിക്കും, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ധനമന്ത്രിമാർ, ഉന്നതോദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സന്നിഹിതരാകും

വിവാദമായ ആന്‍ട്രിക്‌സ്‌ദേവാസ് കരാറുമായി ബന്ധപ്പെട്ട കേസില്‍ ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍ നായരെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഐ.എസ്.ആര്‍.ഒ.യുടെ വാണിജ്യ വിഭാഗമായ 'ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍' ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ദേവാസ് മള്‍ട്ടിമീഡിയയുമായി 2005ല്‍ ഒപ്പിട്ട കരാറാണ് വിവാദമായത്. കരാര്‍ ഒപ്പിടുമ്പോള്‍ ആന്‍ട്രിക്‌സ് ഗവേണിങ് കൗണ്‍സില്‍ അംഗമായിരുന്നു ജി മാധവന്‍ നായര്‍.
ഐ.എസ്.ആര്‍.ഒയുടെ രണ്ടു ഉപഗ്രഹങ്ങളിലെ 90 ശതമാനം ട്രാന്‍സ്‌പോന്‍ഡറുകളും നല്‍കാനായിരുന്നു ഇരുസ്ഥാപനങ്ങളും തമ്മിലുള്ള കരാര്‍. ഐ.എസ്.ആര്‍.ഒ.യുടെ ഉടമസ്ഥതയിലുള്ള 150 മെഗാ ഹെര്‍ട്‌സ് എസ്. ബാന്‍ഡ് സ്‌പെക്ട്രത്തില്‍ 70 മെഗാഹെര്‍ട്‌സും ദേവാസിന് നല്‍കാനുള്ള കരാര്‍ മന്ത്രിസഭയെ അറിയിക്കാതെയായിരുന്നു ആന്‍ട്രിക്‌സ് ഒപ്പിട്ടത്. 350 കോടി രൂപ മുടക്കിയാണ് സര്‍ക്കാര്‍ രണ്ടു ജി. സാറ്റ് ഉപഗ്രഹങ്ങള്‍ നിര്‍മ്മിച്ചത്.
2005 ജനുവരി 28നാണ് ആന്‍ട്രിക്‌സും ദേവാസ് കമ്പനിയും കരാറില്‍ ഒപ്പിടുന്നത്. എന്നാല്‍, ജി സാറ്റ് 6ന്റെ വിക്ഷേപണത്തിന് അനുമതി തേടി കേന്ദ്രമന്ത്രിസഭയ്ക്കും ബഹിരാകാശ കമ്മീഷനും 2005 നവംബര്‍ 27ന് ഐ.എസ്.ആര്‍.ഒ. നല്‍കിയ കുറിപ്പില്‍ കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ മറച്ചു വച്ചു. ദേവാസുമായി കരാറില്‍ ഏര്‍പ്പെട്ടതിനു ശേഷം ഇവരുടെ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജി. സാറ്റ് വിക്ഷേപണത്തിന് സജ്ജമാക്കിയതെന്നും മറച്ചുവച്ചു.
കരാറിനു മുമ്പ് ദേവാസ് ഉടമസ്ഥരായ ഫോര്‍ഗ് അഡൈ്വസേഴ്‌സിന്റെ ഓഹരി മൂലധനം ഒരു ലക്ഷം രൂപ മാത്രമായിരുന്നു. ഐ.എസ്.ആര്‍.ഒ.യില്‍ മുന്‍ ശാസ്ത്രജ്ഞനായ ഡി. വേണുഗോപാലും എം. ഉമേഷ് എന്ന ആളുമായിരുന്നു ഓഹരി ഉടമകള്‍. പത്തു രൂപ മുഖവിലയുള്ള 9,000 ഓഹരികള്‍ വേണുഗോപാലിന്റെയും ആയിരം ഓഹരികള്‍ ഉമേഷിന്റെയും പേരിലായിരുന്നു. എന്നാല്‍, ആന്‍ട്രിക്‌സുമായി കരാര്‍ ഒപ്പിട്ടതിനു ശേഷം 2005 ഡിസംബറില്‍ കമ്പനിയുടെ ഓഹരി മൂലധനം അഞ്ചു ലക്ഷവും ഓഹരി ഉടമകളുടെ എണ്ണം 12 ആയും വര്‍ധിച്ചു. ഇതില്‍ 60 ശതമാനം മൗറീഷ്യസ് ആസ്ഥാനമായ കമ്പനികളുടെ പേരിലായിരുന്നു. 19 ശതമാനം ഓഹരികള്‍ ഐ. എസ്. ആര്‍. ഒ.യിലെ മറ്റൊരു മുന്‍ ശാസ്ത്രജ്ഞന്‍ ഡോ. എം. ജി ചന്ദ്രശേഖറിനായിരുന്നു. 2010 മാര്‍ച്ചില്‍ ഓഹരി മൂലധനം 18 ലക്ഷമായി.
അഴിമതി ആരോപണത്തെത്തുടര്‍ന്ന് മാധവന്‍നായരെയും മറ്റ് മൂന്ന് ശാസ്ത്രജ്ഞരേയും നിലവിലുള്ളതും ഭാവിയില്‍ ഉണ്ടാകാവുന്നതുമായ എല്ലാ സര്‍ക്കാര്‍ നിയമനങ്ങളില്‍ നിന്നും വിലക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഐ.എസ്.ആര്‍.ഒ.യിലെ മുന്‍ സെക്രട്ടറി എ. ഭാസ്‌കരനാരായണ, ഐ.എസ്.ആര്‍.ഒ.യുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സിന്റെ മാനേജിങ് ഡയറക്ടര്‍ കെ.ആര്‍. സിദ്ധമൂര്‍ത്തി, ഐ.എസ്.ആര്‍.ഒ. സാറ്റലൈറ്റ് സെന്റര്‍ മുന്‍ ഡയറക്ടര്‍ കെ.എന്‍. ശങ്കര എന്നിവരെയായിരുന്നു വിലക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (15 minutes ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (19 minutes ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (24 minutes ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (30 minutes ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (38 minutes ago)

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല  (47 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (1 hour ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (1 hour ago)

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (1 hour ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (2 hours ago)

Shafi Parambil പോലീസ് നടപടിയെ പിന്തുണച്ച് ഷാഫി പറമ്പില്‍  (2 hours ago)

Migrant-Workers കേരളത്തിൽ നിർമ്മാണ മേഖലയിൽ ഉൾപ്പെടെ പ്രതിസന്ധി  (2 hours ago)

ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതികള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും: മന്ത്രി സണ്ണി ജോസഫ്  (2 hours ago)

SFI COLLEGE ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു;  (2 hours ago)

പ്രവാസി നിക്ഷേപം ആകര്‍ഷിക്കാന്‍ കൃത്യമായ സംവിധാനം ആവശ്യമെന്ന് 'റീഇമാജിനിങ് കേരളം' സമ്മേളനത്തില്‍ വിദഗ്ധര്‍  (2 hours ago)

Malayali Vartha Recommends