ചെന്നിത്തലയെ ചെയര്മാന് സ്ഥാനത്ത് നിന്നും നീക്കാമെന്ന് ഹൈക്കമാന്റ്
കെ എം മാണിയെ യുഡിഎഫില്‍ മടക്കി കൊണ്ടു വരുന്നതിനായി യുഡിഎഫ് ചെയര്മാന് സ്ഥാനത്തു നിന്നും രമേശ് ചെന്നിത്തലയെ നീക്കാമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റ് മാണിയുടെ വിശ്വസ്തര്‍ക്ക് സൂചന നല്കി. പ്രതിപക്ഷ നേതാവ് സ്ഥാനം രണ്ടരകൊല്ലത്തിനുശേഷം വച്ചു മാറാമെന്നും കോണ്‍ഗ്രസ് അറിയിച്ചതായി സൂചനയുണ്ട്.
മാണിക്ക് പിന്നാലെ എംപി വീരേന്ദ്രകുമാറും യുഡിഎഫില്‍ കലാപകൊടി പാറിച്ച പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ് ധൃതിപിടിച്ച തീരുമാനങ്ങളെടുക്കുന്നത്. എ.കെ ആന്റണിയാണ് കേരളത്തിലെ സ്ഥിതി വിശേഷം സോണിയാഗാന്ധിയെ ധരിപ്പിച്ചത്. ആന്റണി സംസ്ഥാനത്തെ ചില മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.
അതിനിടെ മാണി ഒരു കാരണവശാലും യുഡിഎഫ് ഉപേക്ഷിക്കില്ലെന്ന് രമേശ് ചെന്നിത്തല സോണിയയെയും രാഹുലിനെയും ധരിപ്പിച്ചിരുന്നതായും അറിയുന്നു. എല്‍ഡിഎഫും എന്‍ഡിഎയും കെ എം മാണിക്ക് പിന്നാലെ സിന്ദാബാദ് വിളിച്ചെത്തിയതാണ് കോണ്‍ഗ്രസ് നേതാക്കളെ ഭയപ്പെടുത്തുന്നത്. സംഘടനാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ വിഎം സുധീരനെയും മാറ്റും. യുഡിഎഫിന്റെ ചുക്കാന്‍ വീണ്ടും ഉമ്മന്‍ചാണ്ടിയുടെ കൈകളിലെത്തിക്കാനാണ് ഹൈക്കമാന്റിന്റെ പദ്ധതി.
കേരള കോണ്‍ഗ്രസിന്റെ ചരല്‍ക്കുന്ന് ക്യാമ്പ് തുടങ്ങിയ ദിവസം തന്നെ ചെന്നിത്തല കെ എം മാണിയെ അപമാനിച്ച് സംസാരിച്ച കാര്യം ഹൈക്കമാന്റ് അറിഞ്ഞിരുന്നു.. വിഷയങ്ങള്‍ പറഞ്ഞു തീര്‍ക്കുന്നതിനു പകരം എരിതീയില്‍ എണ്ണയൊഴിക്കുന്ന നിലപാടാണ് ചെന്നിത്തല സ്വീകരിച്ചതെന്ന് ഹൈക്കമാന്റ് കരുതുന്നു.
അതിനിടെ കെ എം മാണിയോട് മോശമായി സംസാരിച്ച ചെന്നിത്തലയോട് എന്‍ എസ്എസിന് അതൃപ്തിയുണ്ടെന്നറിയുന്നു. കെ എം മാണിയുടെ ഉറ്റ സുഹൃത്താണ് ജി സുകുമാരന്‍ നായര്‍. ചെന്നിത്തല മാണിയുടെ പ്രായമെങ്കിലും കണക്കിലെടുക്കണമായിരുന്നു എന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ മനസിലിരുപ്പ്.
https://www.facebook.com/Malayalivartha