തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയായ പതിനേഴുകാരിയായ ദളിത് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കാമുകനും സുഹൃത്തുക്കളും ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
പ്രായപൂര്‍ത്തിയാകാത്ത പതിനേഴുകാരിയായ ദലിത് പെണ്‍കുട്ടിയെ പ്രണയം നടിച്ചു കൊണ്ടുപോയി കൂട്ടുകാര്‍ ചേര്‍ന്നു പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു പേരെ അറസ്റ്റു ചെയ്തു. അരിയോട്ടുകോണം മൂഴി ഭാഗം പറയ്ക്കാട് വീട്ടില്‍ ഉണ്ണി എന്ന കൃഷ്ണകുമാര്‍ (27)?, കൊയ്ത്തൂര്‍ക്കോണം ആനയ്ക്കോട് ദേവീക്ഷേത്രത്തിനു സമീപം അനീഷ് ഭവനില്‍ ലച്ചു എന്ന അനീഷ് (24)?, വെഞ്ഞാറമൂട് പുല്ലമ്പാറ ശാസ്താനട പുലിമുട്ട് കോട് വീട്ടില്‍ പ്രഭോഷ് (35) എന്നിവരാണ് അറസ്റ്റിലായത്.
രണ്ടു ദിവസം മുന്‍പാണു പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ പെണ്‍കുട്ടിയെ പോലീസ് സ്റ്റേഷനിലെത്തിച്ചതിനു ശേഷമാണു പെണ്‍കുട്ടി പീഡന വിവരം പുറത്തു പറഞ്ഞത്.
പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നതായും വിവാഹ വാഗ്ദാനം നല്കി ഒരുവര്‍ഷത്തോളം പീഡിപ്പിച്ചുവരികയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.പിന്നീടു സംഘത്തിലുള്ളവര്‍ പല സ്ഥലങ്ങളില്‍ വച്ചു മാറിമാറി പീഡിപ്പിച്ചതായാണു പെണ്‍കുട്ടി നല്കിയ മൊഴി. ആറ്റിങ്ങല്‍ ഡിവൈഎസ്പി: ടി. അജിത്കുമാറിനാണ് അന്വേഷണച്ചുമതല
https://www.facebook.com/Malayalivartha