5.78 കോടിരൂപ കവര്‍ച്ച നടന്ന ട്രെയിനിന്റെ അവശിഷ്ടങ്ങള്‍ തിരുട്ടു ഗ്രാമത്തില്‍ നിന്നും കണ്ടെടുത്തു
തിരുട്ടുഗ്രാമമെന്നറിയപ്പടുന്ന വിരുദാചലത്തു നിന്നു ട്രെയിന്‍ ബോഗിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് റിസര്‍വ് ബാങ്കിന്റെ ചെന്നൈ റീജനല്‍ ഓഫിസിലേക്കു ട്രെയിനില്‍നിന്നു 5.78 കോടിരൂപയടെ നോട്ടുകള്‍ കവര്‍ച്ച നടന്ന സേലം-ചെന്നൈ എക്സ്പ്രസിന്റെ അവശിഷ്ടങ്ങളാണോ എന്ന് റെയില്‍വേ അധികൃതര്‍ പരിശോധിച്ചു വരുന്നു. കേസുമായി ബന്ധപ്പെട്ട് കസ്ററഡിയിലെടുത്ത വിരുദാചലം സ്വദേശികളായ 15 പേരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇവരുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
വിരുദാചലം റെയില്‍വേ സ്റ്റേഷനില്‍ നിന്നു നാലു കിലോമീറ്റര്‍ ദൂരെ വരെ 20 കിലോമീറ്ററില്‍ താഴെ വേഗത്തിലാണ് ട്രെയിന്‍ ഓടിച്ചിരുന്നത്. ട്രെയിനിന്റെ പാഴ്സല്‍ വാനിനു മുകളില്‍ വായുസഞ്ചാരത്തിനുള്ള പ്രത്യേക ഭാഗം മുറിച്ചു നീക്കി രണ്ടു ചതുരശ്രയടി ദ്വാരമുണ്ടാക്കിയാണു കവര്‍ച്ച നടത്തിയത്. ഈറോഡിലെ യാഡില്‍ ട്രെയിന്‍ നിര്ത്തിയട്ടപ്പോഴാണ് ദ്വാരമുണ്ടാക്കിയതെന്ന് പൊലീസ് സംശയിക്കുന്നു. ബാങ്ക്, റെയില്‍വേ ഉദ്യോഗസ്ഥരടക്കം മുപ്പതോളം പേരെ ഇതിനകം പൊലീസ് ചോദ്യം ചെയ്തു.
ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വേഗം കുറച്ച് ഓടിക്കാന്‍ ചെന്നൈ റയില്‍വേ ഒാഫിസില്‍ നിന്നു സന്ദേശം ലഭിച്ചുവന്നാണ് ലോക്കോ പൈലറ്റ് പൊലീസിനു നല്കിയ മൊഴി. എന്നാല്‍, ട്രാക്കില്‍ അറ്റകുറ്റപ്പണിയില്ലായിരുന്നുവെന്നും വേഗം കുറയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നുമാണ് റെയില്‍വേ ഉന്നത ഉദ്യോഗസ്ഥര്‍ പൊലീസിനെ അറിയിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha