ഇന്റലിജന്‍സ് ഡിവൈഎസ്പി ബിജോ അലക്സാണ്ടറുടെ വീട്ടിലും ഓഫീസിലും വിജിലന്‍സ് പരിശോധന
ഇന്റലിജന്‍സ് ഡിവൈഎസ്പി ബിജോ അലക്സാണ്ടറുടെ വീട്ടിലും ഓഫീസിലും വിജിലന്‍സ് പരിശോധന നടത്തി. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പരിശോധന. ബിജോ അലക്സാണ്ടറിനെതിരെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നേരത്തെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക പരിശോധനയിലായിരുന്നു ബിജോ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയത്.
പറവൂര്‍ പീഡനം, വ്യാജ ലോട്ടറി കേസ്, കണിച്ചുകുളങ്ങര കൊലപാതകം എന്നീ കേസുകളില്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനാണ് ബിജോ അലക്സാണ്ടര്‍. ഈ കേസുകളിലെല്ലാം ബിജോ അലക്സാണ്ടര്‍ പ്രതികളില്‍ നിന്നും പണം വാങ്ങിയതായി ആരോപണമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha