കശ്മീരില്‍ എല്ലാ വിഭാഗം ജനങ്ങളുമായും ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് രാജ്നാഥ് സിംഗ്: പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വ്വകക്ഷി യോഗം ഇന്ന്
കശ്മീരില്‍ ഏല്ലാവിഭാഗം ജനവിഭാഗവുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കിയതിനു പിന്നാലെ ഇന്ന് സര്‍വ്വകക്ഷിയോഗം നടക്കും. ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ പാര്‍ട്ടികളും പങ്കെടുക്കും.
ആറുമണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ ഏകകണ്ഠമായാണ് കശ്മീര്‍ പ്രമേയം ചൊവ്വാഴ്ച്ച രാജ്യസഭ പാസാക്കിയത്. സംസ്ഥാനത്ത് സമാധാനവും സൗഹാര്‍ദ്ദാന്തരീക്ഷവും സാധ്യമാക്കാന്‍ സഹായിക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. കശ്മീരിലെ പ്രശ്നങ്ങളില്‍ ആശങ്കയുണ്ടെന്നും കശ്മീരിലെ ജനങ്ങളില്‍ ആത്മവിശ്വാസം പുനസ്ഥാപിക്കുമെന്നും രാജ്യസഭ പാസാക്കിയ പ്രമേയം വ്യക്തമാക്കുന്നു.
സംഘര്‍ഷം പുകയുന്ന പശ്ചാത്തലത്തില്‍ കശ്മീരിലെ സാമൂഹികാവസ്ഥയില്‍ സഭ അതീവ ജാഗ്രത പ്രകടിപ്പിച്ചു. പാകിസ്താന് അനുകൂല മുദ്രാവാക്യങ്ങളുയര്ത്താന് അനുവദിക്കില്ലെന്നും ഇന്ത്യന്‍ മണ്ണില്‍ ചവുട്ടി നിന്നു കൊണ്ട് പാകിസ്താന് അനുകൂല മുദ്രാവാക്യമുയര്ത്തുന്നതിനെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്നും ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
https://www.facebook.com/Malayalivartha