വ്യോമസേനയുടെ എഎന്‍32 വിമാനത്തിലെ ആരും രക്ഷപെടാന്‍ സാധ്യത ഇല്ല: കേന്ദ്ര സര്‍ക്കാര്‍
രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 29 പേരുമായി കാണാതായ വ്യോമസേനയുടെ എഎന്‍32 വിമാനത്തിലെ ആരും രക്ഷപെടാനിടയില്ലെന്നു കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധ സഹമന്ത്രി സുഭാഷ് രാംറാവു ഭാംറെ ഇക്കാര്യം ലോക്സഭയെ അറിയിച്ചു. കഴിഞ്ഞമാസം 22നു ചെന്നൈയിലെ താംബരത്തുനിന്നു ആന്‍ഡമാനിലെ പോര്‍ട്ട്ബ്ലെയറിലേക്കു പോയ വിമാനമാണു കാണാതായത്.
തുടര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലിന്റെ വിവിധ ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍, ഇതുവരെ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ സാധിച്ചില്ല. വിമാനത്തിന് അപകടം സംഭവിച്ചിരിക്കാമെന്നും ഇതിനു പിന്നില്‍ അട്ടിമറി സാധ്യത കാണുന്നില്ലെന്നും പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ അറിയിച്ചിരുന്നു.
ഏറ്റവും ഒടുവില്‍ വിമാനത്തിന്റെ തിരച്ചിലിനായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയുടെ കപ്പല്‍ 'സാഗര്‍നിധി' എത്തിയിരുന്നു. ചെന്നൈ തീരത്തു നിന്നു 315 കി.മീ അകലെയാണു ഇപ്പോള്‍ തിരച്ചില്‍. 400 കി.മീ ചുറ്റളവിലും 3,500 മീറ്റര്‍ ആഴത്തിലും പരിശോധന തുടരുകയാണ്. മള്‍ട്ടി ബീം എക്കോ സൗണ്ടര്‍ ഉപയോഗിച്ചു കടലിന്റെ അടിത്തട്ടു പരിശോധിക്കും. 6,000 മീറ്റര്‍ വരെ ആഴത്തില്‍ പരിശോധന നടത്താനുള്ള സംവിധാനം സാഗര്നിധിയിലുണ്ട്.
https://www.facebook.com/Malayalivartha