അമ്മയെ ജീവനോടെ കത്തിച്ചവര്‍ക്ക് ശിക്ഷ നല്‍കണമെന്ന് പതിനഞ്ചുകാരി രക്തം കൊണ്ട് കത്തെഴുതി
അമ്മയുടെ മരണത്തിന് കാരണക്കാരായവരെ ശിക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള മകളുടെ കത്ത് കരളലിയിപ്പിക്കുന്നതാണ്. അമ്മയുടെ കൊലപാതകത്തിന് പിന്നിലുള്ളവര്‍ക്ക് ശിക്ഷ നല്കി നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പതിനഞ്ചുകാരി യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവിന് രക്തം കൊണ്ടെഴുതിയ കത്താണയച്ചിരിക്കുന്നത്. പോലീസിന്റെ നിസഹകരണം മൂലമാണ് കേസ് മുന്നോട്ടു പോകാത്തതെന്ന് കത്തില്‍ ആരോപിക്കുന്നുണ്ട്.
തന്റെയും സഹോദരിയുടെ മുന്നിലിട്ട് ആണ്‍കുഞ്ഞിനെ പ്രസവിക്കാന്‍ കഴിഞ്ഞില്ലെന്ന കുറ്റത്തിനാണ് അമ്മയെ ജീവനോടെ കത്തിച്ചതെന്ന് ലതിക കത്തില്‍ പറയുന്നു. 'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ', (പെണ്‍കുട്ടിയെ സംരക്ഷിക്കൂ, പെണ്‍കുട്ടിയെ പഠിപ്പിക്കു) എന്നതിനെ കുറിച്ച് നിങ്ങള്‍ സംസാരിക്കുന്നു. എന്നാല്‍ താങ്കളുടെ പ്രദേശത്തുള്ള ഒരു 'മകളെ' രണ്ടു പെണ്‍മക്കളുണ്ടെന്ന കാരണത്താല്‍ ജീവനോടെ കത്തിച്ചു.
ഇപ്പോള്‍ ഞങ്ങള്‍ക്ക് ജീവനു ഭീഷണി നേരിടുന്നു. പൊലീസ് ഞങ്ങളെ സഹായിക്കുന്നതിനു പകരം കുറ്റവാളികളെ സഹായിക്കുന്നുവെന്ന് കത്തില്‍ പറയുന്നു. തന്റെ പിതാവ് മനോജ് ബന്‍സാലും കുടുംബവുമാണ് അമ്മയുടെ കൊലപാതകത്തിന് പിന്നിലെന്ന് ലതിക ആരോപിക്കുന്നുണ്ട്.
ലതികയെയും സഹോദരി താനിയയെയും മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് അവര്‍ അമ്മയെ തീവച്ച് കൊന്നതെന്ന് കത്തില്‍ പറയുന്നു. ഇരുവരും ഇപ്പോള്‍ അമ്മയുടെ മാതാപിതാക്കളോടൊപ്പമാണ് താമസം. മുഖ്യമന്ത്രി തന്റെ അമ്മയ്ക്ക് നീതി നേടി കൊടുക്കുമെന്നാണ് ലതിക പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha