ഒരു ജയമകലെ മെഡല്‍ പ്രതീക്ഷയുമായി സാനിയ- ബൊപ്പണ്ണ സഖ്യം, ബോക്സിങ് റിങ്ങില്‍ നിന്നും ഇന്ത്യക്കു മെഡല്‍ പ്രതീക്ഷ
റിയോ ഡി ജനീറോ യില്‍ നടക്കുന്ന ഒളിംപിക്സില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയേകി സാനിയ മിര്‍സ-രോഹന് ബൊപ്പണ്ണ സഖ്യം ടെന്നീസ് മിക്സഡ് ഡബിള്‍സ് സെമിഫൈനലില്‍ പ്രവേശിച്ചു. ഹെതര്‍ വാട്സണ്-ആന്‍ഡി മറെ സഖ്യത്തെ 6-4, 6-4 എന്ന സ്കോറിലാണ് ക്വാര്‍ട്ടറില്‍ സാനിയ മിര്‍സ-രോഹന് ബൊപ്പണ്ണ സഖ്യം പരാജയപ്പെടുത്തിയത്.
കോര്‍ട്ട് നിറഞ്ഞ് കളിച്ച മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും ബ്രിട്ടീഷ് ജോഡിക്ക് ഇന്ത്യന്‍ സഖ്യത്തിന് വെല്ലുവിളിയുയര്‍ത്താനായില്ല. സെമിഫൈനലില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് വെള്ളി മെഡല്‍ ഉറപ്പിക്കാം. തോറ്റാല്‍ വെങ്കല മെഡലിനായുള്ള മത്സരം കളിക്കാം.
അതെ സമയം ബോക്സിങ് റിങ്ങില്‍ നിന്നും ഇന്ത്യക്കു മെഡല്‍ പ്രതീക്ഷയുമായി മിഡില്‍വെയ്റ്റ് 75 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യന്‍ ബോക്സിങ് താരം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. തുര്‍ക്കിയുടെ ഓന്‍ഡര്‍ സിപലിനെ 3-0ത്തിന് തോല്‍പ്പിച്ച് ഏകപക്ഷീയമായ വിജയത്തോടെയാണ് വികാസ് കൃഷ്ണ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത്.
ആദ്യ റൗണ്ടില്‍ യു.എസ്.എയുടെ ചാള്‍സ് കോണ്‍വെല്ലിനെയും വികാസ് പോയിന്റ് വഴങ്ങാതെയാണ് പരാജയപ്പെടുത്തിയത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ 3.30ന് ഉസ്ബെക്കിസ്ഥാന്റെ ബെക്തമിര്‍ മെലിക്കുസെയ്വുമായാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം. ക്വാര്‍ട്ടറില്‍ വിജയിക്കാനായാല്‍ വികാസ് കൃഷ്ണന് വെങ്കല മെഡല്‍ ഉറപ്പിക്കാം.
https://www.facebook.com/Malayalivartha