കശ്മീര്‍ വിഷയം: പാകിസ്താന്റെ ക്ഷണം ഇന്ത്യ നിരസിച്ചു
ജമ്മു കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്കുള്ള പാകിസ്താന്റെ ക്ഷണം ഇന്ത്യ നിരസിച്ചു. പ്രകോപനങ്ങളുടെ മധ്യേ ചര്‍ച്ചയ്ക്ക് സാധ്യതയില്ലെന്നാണ് ഇന്ത്യ നല്കിയ മറുപടി. കേന്ദ്രസര്‍ക്കാര്‍ നിലപാട്. പാകിസ്താനിലെ ഇന്ത്യന്‍ പ്രതിനിധി ഗൗതം ബംബവാലെ പാക് വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചു.
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ ഔദ്യോഗികമായി ക്ഷണിച്ചുകൊണ്ട് ഓഗസ്റ്റ് 15നാണ് പാകിസ്താന് ഹൈക്കമ്മീഷണര്‍ കത്ത് കൈമാറിയത്. പാകിസ്താന് വിദേശകാര്യ സെക്രട്ടറി അസീസ് അഹമ്മദ് ചൗധരിയുടെ പേരിലുള്ള കത്ത് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ്.ജയ്ശങ്കറിനാണ് കത്ത് നല്‍കിയത്.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ബലൂചിസ്താന്‍ പ്രശ്നത്തില്‍ പാകിസ്താനെ കടന്നാക്രമിച്ചതിനു പിന്നാലെയാണ് പാകിസ്താന് ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചത്. ബലൂചിസ്താനിലും ഗില്‍ഗിത് ബാലിസ്താന്‍, പാകിസ്താന് അധിനിവേശ കശ്മീര്‍ എന്നിവിടങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളാണ് മോഡി ലോകത്തിനു മുന്നില്‍ തുറന്നിട്ടത്.
കശ്മീര്‍ വിഷയത്തില്‍ പാകിസ്താനുമായി ഒരു ചര്‍ച്ചയ്ക്ക് സന്നദ്ധമല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് നേരത്തെ പാര്‍ലമെന്റിലും വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha