ദീപാ കര്‍മാകറിനെ വിമര്‍ശിച്ച യുവതിക്ക് വധഭീഷണിയും അശ്ലീല സന്ദേശങ്ങളും
റിയോ ഒളിമ്പിക്സ് ജിംനാസ്റ്റിക്സില്‍ നാലാം സ്ഥാനം നേടിയ ദീപാ കര്‍മാകറിനെ വിമര്‍ശിച്ചതിന് ജയ്പൂര്‍ സ്വദേശിയായ യുവതിക്ക് വധ ഭീഷണിയും അശ്ലീല സന്ദേശങ്ങളും. ട്വീറ്റുകളുടെ ഇന്ത്യന്‍ കായിക രംഗത്തെ വിമര്‍ശിച്ചതാണ് യുവതിക്ക് വിനയായത്.
'പ്രൊഡുനോവ' എന്ന ജിംനാസറ്റിക് ഐറ്റം മറ്റു രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ നടത്താറില്ല. 'മരണ മലക്കംമറിച്ചില്‍' എന്നറിയപ്പെടുന്ന ഈ ഐറ്റം കൂടുതല്‍ പോയിന്റ് കരസ്ഥമാക്കാനായാണ് നടത്തുന്നത്. ഇന്ന് രാത്രി ഒളിമ്പിക്സ് മെഡല്‍ നേടാനായി ദീപ കര്‍മാക്കര്‍ ഒരു അപകടത്തിലേക്ക് പോവുകയാണ്. ഏതെങ്കിലും നശിച്ച രാജ്യത്തിന് ലഭിക്കുന്ന ഒളിമ്പിക് മെഡല്‍ നമ്മുടെ ജീവനേക്കാള്‍ വലുതല്ല'' യുവതിയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു.
ഏതെങ്കിലും നശിച്ച എന്ന വാക്കാണ് ഭീഷണിക്കാരെ കൂടുതല്‍ പ്രകോപിപ്പിച്ചത്. @thedrunkrider, @rajeshraj927, @vivekMmishra എന്നീ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്നും കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും എന്നുമുള്ള ഭീഷണികള്‍ ലഭിച്ചതായി യുവതി വ്യക്തമാക്കി. തുടര്ന്ന്ഇക്കാര്യം വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ യുവതി അറിയിക്കുകയായിരുന്നു.
വിദേശകാര്യ മന്ത്രിയുടെ നിര്‍ദേശപ്രകാരം രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെ യുവതിയെ സഹായിക്കാന്‍ ജയ്പൂര്‍ പോലീസ് കമീഷണര്‍ സഞ്ജയ് അഗര്‍വാളിനോട് ആവശ്യപ്പെട്ടു. ഒരു സീനിയര്‍ പോലീസ് ഓഫീസര്‍ യുവതിയുടെ വീട്ടില്‍ എത്തി അവരുടെ മൊഴിയെടുത്തു. സംഭവത്തില്‍ ഐ.ടി ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. യുവതിക്ക് ധാരാളം വിദ്വേഷ മെയിലുകള്‍ ലഭിച്ചതായി പൊലീസ് മേധാവി പറഞ്ഞു. ഇന്റര്‍നെറ്റ് സേവന ദാതാക്കളുമായി ബന്ധപ്പെട്ട്പ്രതികളുടെ ഐഡന്റിറ്റി കണ്ടുപിടിക്കുമെന്നും പൊലീസ് വ്യക്തമാക്കി. തന്റെ വ്യക്തിത്വം വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് സ്ത്രീ പറഞ്ഞു.
https://www.facebook.com/Malayalivartha