ഗർഭാവസ്ഥയിൽ പെൺകുഞ്ഞുങ്ങൾക്ക് വില പറഞ്ഞ് ഉറപ്പിച്ച് കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം പിടിയില്‍

ജനിക്കുന്നതിന് മുമ്പേ കുഞ്ഞുങ്ങൾക്ക് വില പറഞ്ഞ് ഉറപ്പിക്കുകയും വ്യാജ കല്ലറ കാട്ടി നവജാതശിശുക്കള്‍ മരിച്ചു പോയെന്ന് പറഞ്ഞ് മാതാപിതാക്കളെ വിശ്വസിപ്പിച്ച ശേഷം ആശുപത്രി നഴ്‌സുമാരുമായി ചേര്‍ന്ന് കുഞ്ഞുങ്ങളെ വില്‍പ്പന നടത്തുകയും ചെയ്തിരുന്ന കുട്ടിക്കടത്ത് സംഘം ചാനലിന്റെ സ്റ്റിംഗ് ഓപ്പറേഷനില്‍ കുടുങ്ങി. ഹൈദരാബാദില്‍ പിടിയിലായ സംഘം നവജാതശിശുക്കള്‍ക്ക് 30,000 മുതല്‍ 80,000 രൂപയ്ക്ക് വരെയാണ് വില്‍പ്പന നടത്താറ്.
കുഞ്ഞിനെ വാങ്ങാനെത്തുന്ന ദമ്പതികള്‍ എന്ന വ്യാജേനെ മാധ്യമം നടത്തിയ സ്റ്റിംഗ് ഓപ്പറേഷനില്‍ ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവന്നത്. 32 കാരനായ രവി എന്നയാളാണ് കുട്ടികളെ എത്തിച്ചു കൊടുക്കാമെന്ന് മാധ്യമസംഘത്തോട് പറഞ്ഞത്. തങ്ങളെ സമീപിച്ച മാധ്യമപ്രവര്‍ത്തകരോട് ഒരാഴ്ചയ്ക്കുള്ളില്‍ കുഞ്ഞിനെ നല്‍കാമെന്ന് സമ്മതിച്ച ഇയാള്‍ തന്റെ രണ്ടാമത്തെ ഭാര്യ ഒരു പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയാണെന്ന് ഒരു അള്‍ട്രാ സൗണ്ട് സ്‌കാന്‍ സെന്റര്‍ പറഞ്ഞതായിട്ടാണ് പറഞ്ഞത്. ഒരാഴ്ച കഴിഞ്ഞ് വന്നാല്‍ കുഞ്ഞിനെ തരാമെന്ന് പറഞ്ഞു. എന്നാല്‍ വേണ്ടെന്ന്പറഞ്ഞപ്പോള്‍ തന്റെ സ്വന്തം സഹോദരിക്ക് മൂന്നു പെണ്‍കുട്ടികളുണ്ട് അതിലൊരാള്‍ മതിയോ എന്നായി ചോദ്യം.
പിന്നീട് ആറു മാസത്തോളം രവി പല ഓപ്ഷനുകളുമായി ചാനല്‍ സംഘത്തിന്റെ പിന്നാലെ നടന്നു. തനിക്ക് വിശാലമായ നെറ്റ്‌വര്‍ക്കുകളാണ് ഉള്ളതെന്നും ആവശ്യമാണെങ്കില്‍ ലാംബാഡാ ഗോത്രവര്‍ഗ്ഗക്കാരുടെ കുട്ടിയെ വേണമെങ്കിലും കൊണ്ടുത്തരാമെന്ന് പറഞ്ഞു. പല തവണ ഹൈദരാബാദില്‍ കൊണ്ടുപോയി വിറ്റിട്ടുണ്ട്. മുമ്പ് പെണ്‍ഭ്രൂണഹത്യയ്ക്ക് ജയിലിലായ ഇയാള്‍ താന്‍ ബിജെപിക്കാരനാണെന്നും തനിക്ക് രാഷ്ട്രീയ സ്വാധീനം ഉണ്ടെന്നും പറഞ്ഞു.
ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൂട്ടിക്കൊണ്ടുപോയ രവി അവിടെ അഞ്ചു ദിവസം പ്രായമുള്ള ഒരു കുഞ്ഞിനെ കാട്ടിയിട്ട് ഇത് തന്റെ കുട്ടിയാണെന്ന് പറഞ്ഞു. ഒരു കുഞ്ഞിന് 80,000 രൂപയാണ് വിലപറഞ്ഞത്. ഇതില്‍ 50,000 രൂപ കുട്ടി മരിച്ചുപോയെന്ന് സര്‍ക്കാര്‍ രേഖകളില്‍ വ്യാജരേഖ സര്‍ട്ടിഫിക്കറ്റ് ചമയ്ക്കാനുള്ള നഴ്‌സുമാര്‍ക്ക് നല്‍കാനാണെന്നും ബാക്കി ആശുപത്രി ചെലവിനാണെന്നും പറഞ്ഞു. മുമ്പ് കുഞ്ഞ് മരിച്ചുപോയെന്ന് മാതാപിതാക്കളെ വിശ്വസിപ്പിച്ച് കടത്തിക്കൊണ്ടു പോയ കുഞ്ഞിനെ ഒരു മാസത്തോളം സ്വന്തം വീട്ടില്‍ സൂക്ഷിക്കേണ്ടി വന്നെന്നും ഒരു ദിവസം രാത്രി കുഞ്ഞുമായി ഹൈദരാബാദിലെത്തിയ ശേഷം അതിനെ പണം തന്നയാള്‍ക്ക് കൊടുത്തതായും ഇയാള്‍ പറയുന്നു.
ഒരു കുഴികുത്തി അതില്‍ മൂന്ന് കല്ലുകള്‍ ഇട്ട് മൂടിയ ശേഷം കുട്ടി മരിച്ചുപോയെന്ന് കണ്ണീരോടെ പറഞ്ഞുകഴിഞ്ഞാല്‍ എല്ലാം തീരുമെന്നും കുട്ടി മരിച്ചുപോയെന്ന് മാതാപിതാക്കളും കരുതുമെന്നും പറഞ്ഞു. രണ്ടു ദിവസത്തിന് ശേഷം ഹൈദരാബാദിലെ ഒരു ക്ഷേത്രത്തില്‍ വെച്ച് പണം നല്‍കുമ്പോള്‍ കുട്ടിയെ നല്‍കണമെന്ന വ്യവസ്ഥയില്‍ പിരിഞ്ഞു. പിന്നീട് വിവരം ചാനല്‍ പോലീസിന് നല്‍കുകയും പോലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ടീം കെണിയൊരുക്കി മനുഷ്യക്കടത്തുകാരെ പൊക്കിയെന്നും ചാനല്‍ പറയുന്നു.
രവി ആദ്യം വന്ന് പ്രദേശം തനിച്ച പരിശോധന നടത്തിയ ശേഷം പണം എണ്ണിത്തിട്ടപ്പെടുത്തി വാങ്ങി. ഭാര്യ കുഞ്ഞിനെ കൈമാറി. തക്കസമയത്ത് തന്നെ പോലീസ് എത്തുകയും രണ്ടു പേശരയും പിടികൂടുകയുമായിരുന്നു. ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്ന രവി യഥാര്‍ത്ഥത്തില്‍ കുട്ടികളെ കടത്തുന്നതിലൂടെയാണ് പണം സമ്പാദിക്കുന്നതെന്ന് പോലീസ് കണ്ടെത്തി.
https://www.facebook.com/Malayalivartha























