രാജയ്ക്കും കനിമൊഴിക്കും ഉജ്ജ്വല സ്വീകരണം നൽകി ചെന്നൈ

ടൂ ജി സ്പെക്‌ട്രം അഴിമതി കേസില്‍ കുറ്റവിമുക്തരായ ശേഷം ചെന്നൈയിലെത്തിയ മുന്‍ ടെലികോം മന്ത്രി എ.രാജ, രാജ്യസഭാംഗം കനിമൊഴി എന്നിവര്‍ക്ക് ഡി.എം.കെ പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. നൂറു കണക്കിന് വരുന്ന പ്രവര്‍ത്തകരാണ് വിമാനത്താവളത്തിന് പുറത്ത് ഇരുവരേയും കാത്തുനിന്നത്. വെള്ള ടീ ഷര്‍ട്ട് ധരിച്ചായിരുന്നു പ്രവര്‍ത്തകരില്‍ കൂടുതല്‍ പേരും എത്തിയത്. രാജയ്ക്കും കനിമൊഴിക്കും വേണ്ടി അവര്‍ ഉറക്കെ മുദ്രാവാക്യം വിളിച്ചു. പ്രവര്‍ത്തകരുടെ സ്നേഹത്തിന് മറുപടിയായി കൈകൂപ്പുകയാണ് രാജയും കനിമൊഴിയും ചെയ്തത്. സ്വീകരണത്തിന്റെ ഭാഗമായി പരന്പരാഗത കലകളും അരങ്ങേറി.
വിമാനത്താവളത്തില്‍ നിന്ന് ഇരുവരും പോയത് ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കരുണാനിധിയുടെ വീട്ടിലേക്കായിരുന്നു. അവിടെയും ഇവരെ കാത്ത് പ്രവര്‍ത്തകര്‍ നില്പുണ്ടായിരുന്നു. ഡി.എം.കെ വര്‍ക്കിംഗ് പ്രസിഡന്റും കനിമൊഴിയുടെ സഹോദരനുമായ എം.കെ.സ്റ്റാലിന്‍ നേതാക്കളെ സ്വീകരിച്ചു. പിന്നീട് കരുണാനിധിയുമായി ഇരുവരും സംസാരിച്ചു.
https://www.facebook.com/Malayalivartha























