നഗ്നപൂജയിലൂടെ സന്താനങ്ങള്‍, കോടികള്‍ നല്‍കിയാല്‍ അസുഖം മാറ്റി തരം, ആദ്യം സ്വര്‍ണ്ണാഭരണങ്ങള്‍ ദക്ഷിണയായി നല്‍കണം, 40 ദിവസം കഴിഞ്ഞാല്‍ പൂജ തുടങ്ങാം, ഓട്ടോ ഡ്രൈവറായിരുന്ന ഈ ദുര്‍മന്ത്രവാദിയുടെ കഥ ഇങ്ങനെ

സ്വര്‍ണാഭരണങ്ങള്‍ ദക്ഷിണയായി വാങ്ങിയ ശേഷമാണ് സയ്യീദ് ഇസ്മായ്ല്‍ എന്ന ദുര്‍മന്ത്രവാദി പൂജ തുടങ്ങുക.ഓട്ടോ ഡ്രൈവറായി ജീവിതം തുടങ്ങിയ സയ്യിദിന്റെ ജീവിതത്തില്‍ പെട്ടെന്നാണ് മാറ്റങ്ങള്‍ ഉണ്ടായത്. ദുര്‍മന്ത്രവാദം കൊണ്ട് രോഗം മാറ്റി തരാമെന്ന് വാഗ്ദാനം ചെയ്ത് ജനങ്ങളില്‍ നിന്നും പണവും സ്വര്‍ണ്ണാഭരണങ്ങളും തട്ടിയെടുത്ത ബാബ പിടിയില്‍.
ഹൈദരാബാദ് സ്വദേശിയായ സയ്യീദ് ഇസ്മായലാണ് പൊലീസിന്റെ ടാസ്‌ക് ഫോഴ്‌സിന്റെ വലയിലായത്. രോഗം മാറ്റി തരാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ രോഗികളുടെ ബന്ധുക്കളില്‍ നിന്നും തട്ടിപ്പ് നടത്തുന്നത്. 3.5 ലക്ഷം രൂപയും 1.372 കിലോഗ്രാം സ്വര്‍ണ്ണവും ഇയാളില്‍ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ആദ്യം ഒരു സാരോഗവുമായി വരുന്ന വ്യക്തികളില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ ഊരിയെടുത്തതിന് ശേഷം 40 ദിവസങ്ങള്‍ക്ക് ശേഷം വരുവാന്‍ പറയും. ഇതിന് ശേഷം ഇത് ഒരു ധനകാര്യ സ്ഥാപനത്തില്‍ പണയം വെക്കുകയും ചെയ്യും.

ഈ സ്വര്‍ണ്ണാഭരണങ്ങള്‍ പിന്നീട് തിരിച്ച് കൊടുക്കാറില്ല. നിരവധി പേരില്‍ നിന്നും പണവും ഇയാള്‍ തട്ടിയിട്ടുണ്ട്. ചതിക്കപ്പെട്ടവരുടെ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാവുന്നത്. ഇയാള്‍ ഓട്ടോ െ്രെഡവറായും ജോലി ചെയ്തിട്ടുണ്ട്. പിന്നീടാണ് ദുര്‍മന്ത്രവാദത്തിലേക്ക് തിരിയുന്നത്. പോലീസ് ഇയാളെ കുടുതല്‍ ചോദ്യം ചെയ്തു വരുന്നു.
https://www.facebook.com/Malayalivartha























