എഐഎഡിഎംകെ പ്രവര്‍ത്തകരും ദിനകരന് അനുകൂലികളും തമ്മില്‍ സംഘര്‍ഷം; ആര്‍കെ നഗറില്‍ വോട്ടെണ്ണല്‍ നിര്‍ത്തി

ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നിര്‍ത്തിവച്ചു. വോട്ടെണ്ണല്‍ കേന്ദ്രത്തിനു പുറത്ത് എഐഎഡിഎംകെ പ്രവര്‍ത്തകരും ദിനകരന് അനുകൂലികളും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തതോടെയാണ് വോട്ടെടുപ്പ് തത്കാലത്തേക്കു നിര്‍ത്തിയത്. എഐഎഡിഎംകെ വിമത സ്ഥാനാര്‍ഥിയായി മത്സരിച്ച ദിനകരന്റെ ലീഡ് 4500 കവിഞ്ഞതോടെയാണ് വോട്ടെണ്ണല്‍ കേന്ദ്രത്തിനു പുറത്ത് സംഘര്‍ഷം ഉടലെടുത്തതെന്നാണു റിപ്പോര്‍ട്ടുകള്‍.
അതേസമയം, ഉപതെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ വിമത സ്ഥാനാര്‍ഥി ടി.ടി.വി.ദിനകരന് ലീഡ് ചെയ്യുകയാണ്. ആദ്യഘട്ടത്തില്‍ ദിനകരന് 4500 വോട്ടുകളുടെ ലീഡ് നേടിയിട്ടുണ്ട്. ഒടുവില്‍ വിവരം ലഭിക്കുന്പോള്‍ ദിനകരന് 7276 വോട്ടും എഐഎഡിഎംകെ ഒൗദ്യോഗിക വിഭാഗം സ്ഥാനാര്‍ഥിയും പാര്‍ട്ടി പ്രസീഡിയം ചെയര്‍മാനുമായ ഇ.മധുസൂദനന് 2738 വോട്ടുമാണുള്ളത്. ഡിഎംകെ സ്ഥാനാര്‍ഥി മരുത് ഗണേഷിന് 1182 വോട്ട് ലഭിച്ചിട്ടുണ്ട്. രാവിലെ 11 മണിയോടെ പൂര്‍ണഫലം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഭരണകക്ഷിയെന്ന നിലയില്‍ ഒപിഎസ്, പളനിസ്വാമി നേതൃത്വത്തിനു വളരെ പ്രധാനപ്പെട്ടതാണ് തെരഞ്ഞെടുപ്പ്. അണ്ണാ ഡിഎംകെയെ നിയന്ത്രിച്ചിരുന്ന മന്നാര്‍ഗുഡി സംഘത്തില്‍നിന്ന് പാര്‍ട്ടി പിടിച്ചശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് ഇവിടെ നടന്നത്. ജയലളിതയുടെ മരണശേഷം മന്നാര്‍ഗുഡി സംഘവുമായി തെറ്റിയ പനീര്‍ശെല്‍വം പാര്‍ട്ടിയില്‍ പ്രതിപക്ഷ സ്വരമുയര്‍ത്തി പാര്‍ട്ടി പിളര്‍ത്തുകയായിരുന്നു.
https://www.facebook.com/Malayalivartha























