വാടക വീട്ടില്‍ യുവതിയുടെ മരണം സര്‍വത്ര ദുരൂഹത

കിഴക്കമ്പം പട്ടിമറ്റം അത്താണിയിലെ വാടകവീട്ടില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍. കിടപ്പുമുറിയില്‍ കഴുത്തില്‍ തോര്‍ത്തു മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുണ്ട്. അസം സ്വദേശിനിയായ ഇലിയ കാത്തും (37) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് അസം സ്വദേശി മിജാറുള്‍ ഹക്കിനെ (28) രണ്ടു ദിവസമായി കാണാനില്ല. ഇയാളാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസം ഇയാള്‍ വീട് പൂട്ടി താക്കോല്‍ കെട്ടിടമുടമയെ ഏല്‍പ്പിച്ച ശേഷം നാട്ടിലേക്ക് പോയതായാണ് വിവരം. ഇയാളുടെ രണ്ട് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പോലീസും സൈബര്‍ സെല്ലും അന്വേഷണം തുടങ്ങി. മൂന്ന് ദിവസമായി പൂട്ടിക്കിടന്ന വീട്ടില്‍ നിന്നും രൂക്ഷമായ ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. നാല് മാസം മുമ്പാണ് ഇലിയയും മിജാറുളും അത്താണിയില്‍ വാടകയ്ക്ക് താമസിക്കാനെത്തിയത്.
അത്താണിയിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരാനയിരുന്നു ഇരുവരും. ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ഒരു യുവാവുമായി ഇലിയക്ക് ബന്ധമുണ്ടായിരുന്നതായി മിജാറുള്‍ സംശയിച്ചിരുന്നു. ഇതേച്ചൊല്ലി വഴക്കുണ്ടായിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം. ഇലിയയുടെ മൃതദേഹം പോസ്റ്റ്്‌മോര്‍ട്ടത്തിന് ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അസം പോലീസുമായി ബന്ധപ്പെട്ട് ഇവരുടെ ബന്ധുക്കളെ കണ്ടെത്തി മൃതദേഹം കൈമാറാനുള്ള ശ്രമത്തിലാണ് പോലീസ്. കുന്നത്തുനാട് സിഐ ജെ. കുര്യാക്കോസ്, എസ്‌ഐ ടി ദിലീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha























