കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ അമ്മയും ഭാര്യയും ഇന്ന് പാക്കിസ്ഥാനിലെത്തും, മാനുഷിക പരിഗണന കണക്കിലെടുത്താണ് ഇത്തരമൊരു കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുന്നതെന്ന് പാക് അധികൃതര്‍

പട്ടാളക്കോടതി വധശിക്ഷയ്ക്ക് വിധിച്ച് പാകിസ്ഥാന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ അമ്മയും ഭാര്യയും തിങ്കളാഴ്ച പാകിസ്ഥാനില്‍ എത്തും. കഴിഞ്ഞ ബുധനാഴ്ചയാണ് കുല്‍ഭൂഷന്റെ അമ്മയ്ക്കും ഭാര്യക്കും പാകിസ്ഥാന്‍ വിദേശ മന്ത്രാലയം വിസ അനുവദിച്ചത്. തിങ്കളാഴ്ച രാവിലെ ഇസ്‌ളാമാബാദില്‍ എത്തുന്ന ഇരുവരും കൂടിക്കാഴ്ചയ്ക്കു ശേഷം തിങ്കളാഴ്ച തന്നെ ഇന്ത്യയിലേക്ക് തിരികെ പോകുമെന്ന് പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ ട്വീറ്റ് ചെയ്തു.
ഇസ്‌ളാമാബാദിലെ പാക് വിദേശകാര്യമന്ത്രാലയ ഓഫീസിലാണ് കൂടിക്കാഴ്ച നടക്കുക. ഇസ്‌ളാമാബാദിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈകമീഷണര്‍ ജെ പി സിങ്ങിനോടൊപ്പമാണ് കുല്‍ഭൂഷന്റെ അമ്മയും ഭാര്യയും കൂടിക്കാഴ്ചയ്ക്ക് എത്തുക. കൂടിക്കാഴ്ച ആദ്യന്തം ചിത്രീകരിക്കുകയും ഇന്ത്യക്ക് കൈമാറുകയും ചെയ്യുമെന്ന് പാകിസ്ഥാന്‍ അറിയിച്ചു. മാനുഷിക പരിഗണന കണക്കിലെടുത്താണ്ഇത്തരമൊരു കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുന്നതെന്നും പാക് അധികൃതര്‍ വ്യക്തമാക്കി.
പാകിസ്ഥാനില്‍ എത്തുന്ന കുല്‍ഭൂഷന്റെ കുടുംബാംഗങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും ഇവരെ ഒരുതരത്തിലും ചോദ്യം ചെയ്യുകയോ മാനസികമായി പീഡിപ്പിക്കുകയോ ചെയ്യരുതെന്നും ഇന്ത്യ നേരത്തെ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. കുല്‍ഭൂഷന്റെ വധശിക്ഷയ്‌ക്കെതിരെ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ശിക്ഷ താല്‍ക്കാലികമായി സ്‌റ്റേ ചെയ്തിട്ടുണ്ട്. കുല്‍ഭൂഷന്റെ വധശിക്ഷ പെട്ടെന്ന് നടപ്പാക്കില്ലെന്ന് പാകിസ്ഥാന്‍ അടുത്തിടെ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























