അലക്ഷ്യമായി വാഹനം ഓടിക്കുന്നവര്‍ക്ക് കര്‍ശന പിഴ; ലോക്‌സഭ അംഗീകരിച്ച ഈ ബില്‍ രാജ്യ സഭ കൂടി അംഗീകരിച്ചാല്‍ ട്രാഫിക്ക് നിയമമാകും

ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരെ കര്‍ശനമായി നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍. കനത്ത പിഴയിടാനുള്ള നിയമ പളിച്ചെഴുത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നു. ലോക്‌സഭ അംഗീകരിച്ച ഈ ബില്‍ രാജ്യ സഭ കൂടി അംഗീകരിച്ചാല്‍ ട്രാഫിക്ക് നിയമം ലംഘിക്കുന്നവര്‍ കനത്ത വില തന്നെ നല്‍കേണ്ടി വരും.
ലോക്‌സഭ അംഗീകരിച്ച ഈ നിയമം അനുസരിച്ച് മദ്യപിച്ച് വാഹനം ഓടിച്ചാല്‍ 10,000 രൂപയാണ് പിഴയായി ഒടുക്കേണ്ടത്. നിലവില്‍ ഇത് 2,000 രൂപയാണ്. വണ്ടി ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ 5,000 രൂപയാണ് പിഴയായി നല്‍കേണ്ടി വരിക. നിലവിലെ 1,000 രൂപയില്‍ നിന്നാണ് ഒറ്റയടിക്ക് തുക നാലു മടങ്ങായി വര്‍ദ്ധിക്കുന്നത്. ഇതിന് പുറമേ റെഡ് ലൈറ്റ് ജെംപ് ചെയ്യുകയോ, സീറ്റ് ബെല്‍റ്റോ അല്ലെങ്കില്‍ ഹെല്‍മറ്റോ ഇല്ലാതെ യാത്ര ചെയ്യുന്നവരില്‍ നിന്നും 1,000 രൂപയും പിഴ ഈടാക്കും.
ഇതിന് പുറമേ മദ്യപിച്ച് വാഹനം ഓടിക്കല്‍, വണ്ടി ഓടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കല്‍, അശ്രദ്ധമായി വണ്ടി ഓടിക്കല്‍ തുടങ്ങി എല്ലാ ട്രാഫിക് നിയമന ലംഘനത്തിനും പത്ത് ശതമാനം വീതം പിഴ കൂട്ടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2017ലെ മോട്ടോര്‍ വെഹിക്കിള്‍സ് ബില്ലിനെ കുറിച്ച് പഠിക്കവേയാണ് ഇതിനെകുറിച്ച തീരുമാനം എടുത്തത്. ഈ ബില്ലില്‍ ട്രാഫിക് നിരോധന നിയമങ്ങള്‍ക്ക് പിഴ വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ചും പറഞ്ഞിട്ടുണ്ട്. ട്രാഫിക് നിയമനങ്ങള്‍ ലംഘിച്ചാല്‍ വര്‍ഷം തോറും പത്ത് ശതമാനം വീതം പിഴയില്‍ വര്‍ദ്ധനവ് നടപ്പിലാക്കാന്‍ പാര്‍ലമെന്റ് പാനല്‍ അംഗീകരിച്ചിരുന്നു.
ലോക്‌സഭ ഏപ്രിലില്‍ പാസാക്കിയ ഈ ബില്ലിന് രാജ്യസഭയുടെ അഅനുമതി കൂടി ലഭിച്ചാല്‍ മതി. ഈ ബില്ലനുസരിച്ച് ഇന്ത്യയില്‍ എറ്റവും കൂടുതല്‍ റോഡ് അപകടങ്ങളും മരണവും വരുത്തിവയ്ക്കുന്ന മദ്യപിച്ച് വാഹനം ഓടിക്കലിന് 10,000 രൂപ പിഴയാണ് പറഞ്ഞിരിക്കുന്നത്. നിലവില്‍ ഇത് 2,000 രൂപയാണ്. വണ്ടി ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ 5,000 രൂപ പിഴയും ആണ് നിലവില്‍ ഇത് 1,000 രൂപയാണ്. റെഡ് ലൈറ്റ് ജെംപ് ചെയ്യുകയോ, സീറ്റ് ബെല്‍റ്റോ അല്ലെങ്കില്‍ ഹെല്‍മറ്റോ ഇല്ലാതെ യാത്ര ചെയ്യുന്നവരില്‍ നിന്നും 1,000 രൂപയും പിഴ ഈടാക്കും.
രാജ്യസഭയുടെ സെലക്ടഡ് കമ്മറ്റി ലോക്‌സഭ അംഗീകരിച്ച ഈ കരടിനെ അംഗീകരിച്ചാല്‍ പുതിയ മോട്ടോര്‍ വാഹന ഭേദഗതി ബില്ലിന് ലോക്‌സഭയുടെ അംഗീകാരം ലഭിക്കും. ഇതിന് പുറമേ പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ വണ്ടി ഓടിക്കുകയോ അപകടം ഉണ്ടാക്കുകയോ ചെയ്താല്‍ ഉണ്ടാവുന്ന പിഴയും കനത്തതായിരിക്കും. ഇവരുടെ രക്ഷകര്‍ത്താവിന് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. 25,000 രൂപ പിഴയും അടയ്ക്കണം. ഇതിന് പുറമേ അപകടം പറ്റിയ ആളുടെ കുടുംബത്തിന് നല്‍കേണ്ട നഷ്ട പരിഹാരത്തിലും പത്ത് മടങ്ങ് വര്‍ദ്ധനവിനും ശുപാര്‍ശ ചെയ്യുന്നു.
അതേസമയം വാഹന രജിസ്‌ട്രേഷന്‍ പ്രോസസിലും, ലേണേഴ്‌സ് ലൈസന്‍സിലെ ഓണ്‍ലൈന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, തുടങ്ങിയവ എളുപ്പമാക്കാനും ശുപാര്‍ശ. രാജ്യസഭയിലെ സെലക്ട് കമ്മറ്റി ഈ ഭേദഗതികള്‍ എല്ലാം അംഗീകരിച്ചാല്‍ ജനുവരി ആദ്യ ആഴ്ച തന്നെ ഇത് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വെയ്ക്കും.
https://www.facebook.com/Malayalivartha























