കൂട്ടപ്പിരിച്ചുവിടലില്‍ പ്രതിഷേധിച്ച നഴ്‌സുമാരെ ഏഴ് മണിക്കൂറിലേറെ തടഞ്ഞുവെച്ചു

കൂട്ടപ്പിരിച്ചുവിടലിനെതിരെ ആരോഗ്യമന്ത്രാലയത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ നഴ്‌സുമാരെ ഏഴ് മണിക്കൂറിലേറെ പൊലീസ് സ്‌റ്റേഷനില്‍ തടഞ്ഞുവെച്ചു. അഞ്ഞൂറോളം നഴ്‌സുമാരെ തടഞ്ഞുവച്ചതില്‍ മലയാളി നഴ്‌സുമാരും ഉള്‍പ്പെടുന്നു. ഡല്‍ഹി ലേഡി ഹാര്‍ഡിങ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അനധികൃത പിരിച്ചുവിടലിനെതിരെ നടപടി ആവശ്യപ്പെട്ട് സമരം ചെയ്ത നഴ്‌സുമാരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെ ആരോഗ്യമന്ത്രാലയത്തിനു മുന്നില്‍നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെയാണ് അറസ്റ്റ് രേഖപ്പെടുത്താതെ മന്ദിര്‍ മാര്‍ഗ് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് രാത്രി എട്ടുവരെ തടഞ്ഞുവെച്ചത്.
വെള്ളവും ഭക്ഷണവും നല്‍കാതെയാണ് പോലീസ് സ്‌റ്റേഷനില്‍ തടഞ്ഞുവെച്ചതെന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള നഴ്‌സുമാര്‍ പറഞ്ഞു. മൂന്ന് ആശുപത്രികളില്‍നിന്നായി എണ്ണൂറിലേറെ നഴ്‌സുമാരാണ് ആരോഗ്യമന്ത്രാലയത്തിലേക്ക് മാര്‍ച്ച് നടത്തിയത്. ഇവരില്‍ 30 മലയാളികള്‍ ഉള്‍പ്പെടെ മുന്നൂറു നേഴ്‌സുമാരെയാണ് പൊലീസ് സ്‌റ്റേഷനില്‍ തടഞ്ഞുവെച്ചത്. ലേഡി ഹാര്‍ഡിങ് ആശുപത്രിയില്‍ മുന്നറിയിപ്പില്ലാതെ 36 നഴ്‌സുമാരെ പിരിച്ചുവിട്ടതിനെതിരെ നഴ്‌സുമാര്‍ ഒരുമാസമായി സമരത്തിലാണ്. കഴിഞ്ഞ പത്തുദിവസമായി നിരാഹര സമരം നടത്തുന്ന നഴ്‌സുമാരില്‍ ഒരാളായ സഫീര്‍ ആരോഗ്യ മന്ത്രാലയത്തിനുമുന്നിലെ സമരത്തിനിടെ കുഴഞ്ഞുവീണു.
സഫീറിനെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് തയാറായില്ല. തുടര്‍ന്ന് ആംബുലന്‍സ് വിളിച്ചുവരുത്തിയാണ് സഫീറിനെ ആര്‍എംഎല്‍ ആശുപത്രിയിലെത്തിച്ചത്. ഇതോടെ നഴ്‌സുമാര്‍ റോഡ് ഉപരോധിച്ചു. തുടര്‍ന്നാണ് നഴ്‌സുമാരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അഞ്ചുമണിയോടെ വിട്ടയക്കുമെന്നറിയിച്ച പൊലീസ് അതിന് തയാറായില്ല. തുടര്‍ന്ന് സിപിഐ നേതാവ് ആനിരാജ പൊലീസ് സ്‌റ്റേഷനിലെത്തി ചര്‍ച്ച നടത്തിയശേഷമാണ് നഴ്‌സുമാരെ വിട്ടയച്ചത്. നവംബര്‍ 20നാണ് ആകെയുള്ള 260 നഴ്‌സുമാരില്‍നിന്ന് 36 പേരെ പിരിച്ചുവിട്ടത്. പിരിച്ചുവിടലിനെതിരെ സമരം തുടങ്ങിയതോടെ പ്രതികാരനടപടിയുടെ ഭാഗമായി നാലുമാസത്തെ ശമ്ബളവും മാനേജ്‌മെന്റ് തടഞ്ഞുവെച്ചതായി നഴ്‌സുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























