പന്ത്രണ്ടുവയസുകാരിയായ പെൺകുട്ടി പതിനഞ്ച് വയസുകാരനെ പ്രണയിച്ചതിന് വളര്‍ത്തമ്മ തല്ലി; പെൺകുട്ടിയും കാമുകനും ചേർന്ന് വളര്‍ത്തമ്മയെ കൊലപ്പെടുത്തി

പന്ത്രണ്ടുവയസുകാരിയായ മകൾ പ്രണയിച്ചതിന് തല്ലിയ വളര്‍ത്തമ്മയെ അരിശം മൂത്ത മകൾ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂരിലാണ് സംഭവം നടന്നത്. പതിനഞ്ച് വയസുകാരനായ കാമുകനും പെൺകുട്ടിയും ചേർന്നാണ് കൊലപ്പെടുത്തിയത്. ഒരേ സ്കൂളിൽ പഠിക്കുന്ന ഇരുവരും പ്രണയത്തിലാവുകയും പ്രണയം വളർത്തമ്മ എതിർക്കുകയും ചെയ്തിരുന്നു.
ആണ്‍കുട്ടിയെ മകള്‍ വീട്ടില്‍ വിളിച്ചുവരുത്തിയത് അമ്മയെ ചൊടിപ്പിച്ചു. ഇതേതുടർന്ന് പെണ്‍കുട്ടിയെ അമ്മ തല്ലുകയും ചെയ്തു. ഇതിൽ ദേഷ്യം വന്ന പെണ്‍കുട്ടി കാമുകന്റെ സഹായത്തോടെ അമ്മയെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. രാത്രിയില്‍ ഇരുവരും ചേര്‍ന്ന് ഉറങ്ങിക്കിടക്കുന്ന സമയത്ത് കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നിർവഹിച്ചശേഷം ഇരുവരും പുറത്തുപോകുകയും അടുത്ത ദിവസം തിരിച്ചെത്തുകയും ചെയ്തു. പിറ്റേ ദിവസം രാവിലെ അമ്മയ്ക്ക് സുഖമില്ലെന്നും അമ്മ വിളിച്ചിട്ട് എഴുന്നേൽക്കുന്നില്ലെന്നും പെണ്‍കുട്ടി അയല്‍ക്കാരോട് പറഞ്ഞു.
കുറെ നാളായി അമ്മയ്ക്കു സുഖമില്ലെന്നും പെൺകുട്ടി പറഞ്ഞിരുന്നു. ശവസംസ്‌കാര സമയത്ത് സംശയം തോന്നിയ ചിലര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി പെണ്‍കുട്ടിയെ ചോദ്യം ചെയ്‌തെങ്കിലും ഒന്നുമറിയില്ലെന്ന മറുപടി മാത്രമാണ് ആദ്യം ലഭിച്ചത്. തുടർന്ന് വീണ്ടും ചോദ്യം ചെയ്തതോടെ പെണ്‍കുട്ടി കുറ്റം സമ്മതിച്ചു. തുടർന്ന് പൊലീസ് പെൺകുട്ടിയെയും കാമുകനെയും അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലേക്ക് മാറ്റി.
പ്രണയം എതിര്‍ത്തത് അമ്മയ്ക്ക് തന്നോട് സ്‌നേഹമില്ലാഞ്ഞിട്ടാണെന്ന് കരുതിയാണ് അമ്മയെ കൊലപ്പെടുത്തിയെതെന്നായിരുന്നു പെണ്‍കുട്ടിയുടെ ന്യായീകരണം. ബോംബൈയില്‍ ജോലി ചെയ്യുകയാണ് പെണ്‍കുട്ടിയുടെ വളര്‍ത്തച്ഛന്‍. മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് പെണ്‍കുട്ടിയെ ഒരു ദമ്പതികള്‍ ദത്തെടുക്കുന്നത്.
https://www.facebook.com/Malayalivartha























