മുംബൈ തീപിടിത്തത്തില്‍ ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

സെന്‍ട്രല്‍ മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ച് 14 പേര്‍ മരിച്ച സംഭവത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും ദുഃഖം രേഖപ്പെടുത്തി.
സെന്‍ട്രല്‍ മുംബൈയിലെ മോജോ ബ്രിസ്‌റ്റോ എന്ന റെസ്‌റ്റോറന്റിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ 15 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവമുണ്ടായത്. റെസ്‌റ്റോറന്റിലുണ്ടായ തീപിടിത്തം മുകളിലേക്കു പടര്‍ന്ന് സേനാപതി മാര്‍ഗിലെ കമല മില്‍സിന്റെ ആറു നില കെട്ടിടത്തില്‍ തീപിടിക്കുകയായിരുന്നു. രണ്ടു മണിക്കൂര്‍ എടുത്താണ് അഗ്‌നിശമനസേന തീയണച്ചത്.
പൊള്ളലേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. മാധ്യമ ഓഫീസുകളും ഹോട്ടലുകള്‍ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളും കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍(ബിഎംസി) കമ്മീഷണര്‍ അജോയ് മെഹ്ത സംഭവസ്ഥലം സന്ദര്‍ശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























