ഇന്ത്യന്‍ വ്യോമസേനയുടെ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ പറക്കല്‍ പരീക്ഷണം വിജയകരം

ഇന്ത്യന്‍ വ്യോമസേനയുടെ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ പറക്കല്‍ പരീക്ഷണം വിജയകരം. വ്യാഴാഴ്ച രാവിലെ രാജസ്ഥാനിലെ പൊഖ്‌റാനിലെ വിക്ഷേപണ തറയില്‍നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗതയില്‍ 290 കിലോമീറ്റര്‍ മിസൈല്‍ സഞ്ചരിച്ചു.
ഇന്ത്യയും റഷ്യയും സംയുക്തമായി നിര്‍മിച്ച ബ്രഹ്മോസ് മിസൈലാണ് ലോകത്തിലെ ഏറ്റവും വേഗമേറിയ ക്രൂയിസ് മിസൈല്‍. പരമാവധി 2.8 മാച് (ശബ്ദവേഗത്തേക്കാള്‍ 2.8 തവണ അധികവേഗത) ആണ് മിസൈലിന്റെ വേഗത. 290 കിലോമീറ്ററാണ് മിസൈലിന്റെ പരിധി. വിമാനം, കപ്പല്‍, അന്തര്‍വാഹിനി എന്നിവയില്‍നിന്നും കരയില്‍നിന്നും ഈ മിസൈല്‍ തൊടുക്കാന്‍ കഴിയും. ബ്രഹ്മോസിന് 300 കിലോഗ്രാം വരെ ഭാരശേഷിയുണ്ട്.
https://www.facebook.com/Malayalivartha

























