Widgets Magazine
02
Jun / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അടിമുടി മാറ്റങ്ങള്‍... വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും; 3 ലക്ഷത്തോളം കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക്; എസ്എസ്എല്‍സി മൂല്യനിര്‍ണയത്തിലെ പൊളിച്ചെഴുത്ത് അടക്കം ഈ അധ്യയനവര്‍ഷം ഒരുപാട് മാറ്റങ്ങളാണ് വിദ്യാര്‍ത്ഥികളെ കാത്തിരിക്കുന്നത്


തൃശൂരില്‍ വലിയ നാശം... സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മലയോര മേഖലകളിലടക്കം ജാഗ്രതാ നിര്‍ദേശം; തൃശൂരില്‍ ശക്തമായ മഴ; ഇടിമിന്നലില്‍ ജില്ലയില്‍ രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു


ചൊവ്വ വരെ സസ്‌പെന്‍സ്... എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളിലും കേരളത്തില്‍ ബിജെപി ഒരു സീറ്റ് നേടുമെന്ന്; കേരളത്തില്‍ യുഡിഎഫിന് മേധാവിത്തം ഉണ്ടാകുമെന്നാണ് എല്ലാ എക്‌സിറ്റ് പോളുകളും പറയുന്നത്; സര്‍വേ ഫലിച്ചാല്‍ എല്‍ഡിഎഫ് ശൂന്യമാകും; 377 സീറ്റുകളോടെ എന്‍ഡിഎ അധികാരത്തില്‍ വരുമെന്ന് ജന്‍ കി ബാത് എക്‌സിറ്റ് പോള്‍


ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമായതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍... വോട്ടെണ്ണല്‍ ജൂണ്‍ നാലിന്, സുതാര്യവും സുരക്ഷിതവുമായി വോട്ടെണ്ണല്‍ പ്രക്രിയ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു, രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും


സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങള്‍ക്കെതിരെ, ശക്തമായ ഭാഷയിലുള്ള മറുപടിയുമായി നടി ആശാ ശരത്ത്... താനുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്...

ജീവിതം, ദുരിതത്തിലും നിരാശയിലും ആയതിന് ശേഷം ജീവിതവിജയം കണ്ടെത്തിയ പെണ്‍കുട്ടികളുടെ കഥ

10 APRIL 2018 01:17 PM IST
മലയാളി വാര്‍ത്ത

More Stories...

അപടകത്തിൽ അസ്വഭാവികതകൾ ഇല്ല...!

റിസർവ് ബാങ്കുവഴി കടപ്പത്രങ്ങളിലൂടെയാണ് കടമെടുക്കാൻ ഒരുങ്ങി സർക്കാർ...വെള്ളിയാഴ്ച വിജ്ഞാപനമിറക്കിയാലേ 28ന് കടമെടുക്കാൻ കഴിയൂ.... ഈ സാമ്പത്തിക വർഷത്തെ കേരളത്തിന്റെ കടമെടുക്കൽ പരിധിയിൽ ഔദ്യോഗിക അംഗീകാരം കേന്ദ്രം നൽകിയിട്ടില്ല..

**ഇദ്ദേഹത്തെ നമ്പരുത്*യുവതീ..യുവാക്കളോട് .....ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്... സന്തോഷ് ജോര്‍ജ് കുളങ്ങരയ്ക്കെതിരെ വിനായകൻ... ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നടന്‍ തന്റെ അഭിപ്രായം വെളിപ്പെടുത്തിയിരിക്കുന്നത്

ഐഎസ് തീവ്രവാദികള്‍ കേരളത്തിലും എത്തി നേതാക്കളെ വധിക്കാന്‍ പാക്കിസ്ഥാന്‍ സഹായം

അടുത്ത പരമോന്നത നേതാവ് ആര് എന്നതിന്റെ ഉത്തരമായിരുന്നു; തീവ്രനിലപാടുകളുടെ പേരിൽ വിമർശിക്കപ്പെട്ടു; യുഎസിന്റെയും ഇസ്രയേലിന്റെയും കണ്ണിലെ കോൽ; ആരാണ് ഇബ്രാഹിം റെയ്സി ?

അമേരിക്കയില്‍ ക്ലീവ്ലന്‍ഡിലുള്ള മിഷേല്‍ നൈറ്റ് ഒരു ഫോസ്റ്റര്‍ കെയര്‍ അപ്പോയ്ന്റ്‌മെന്റ് ഉള്ളിടത്തേയ്ക്കു പോകയായിരുന്നു.( കുഞ്ഞുങ്ങളെ താല്‍ക്കാലികമായി, കുട്ടിയുടെ അച്ഛനമ്മമാര്‍ അല്ലാത്തവര്‍ സംരക്ഷിയ്ക്കുന്ന ഇടമാണ് ഫോസ്റ്റര്‍ കെയര്‍). അന്നൊരു ഓഗസ്റ്റ് 22 ആയിരുന്നു. 2002 -ലെ ആ ഓഗസ്‌റ് ദിനത്തില്‍ അവിടെ എത്തിയാല്‍ തന്റെ കൈയ്യില്‍ നിന്നും, നിയമം പിടിച്ചു വാങ്ങിയ തന്റെ രണ്ടു വയസ്സുള്ള മകന്‍ ജോയെ തിരികെ നല്‍കുന്നതിനെ കുറിച്ച് സംസാരിയ്ക്കാമെന്ന് അധികൃതര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് നൈറ്റ് അവിടേയ്ക്ക് യാത്ര ആയത്. ഒരു ലൈംഗിക പീഡനത്തിന്റെ ഫലമായി കിട്ടിയതാണെങ്കിലും അവള്‍ക്കു തന്റെ കുഞ്ഞിനെ വേണമായിരുന്നു.

ആ യാത്രയ്ക്കിടെ ഫോസ്റ്റര്‍ കെയര്‍ ഹോമിലേക്കുള്ള വഴി ചോദിയ്ക്കുന്നതിനായി അവള്‍ ഒരു കടയില്‍ കയറി. അവിടെ വച്ചാണ് അവളുടെ കൂട്ടുകാരിയുടെ അച്ഛനായ കാസ്‌ട്രോയെ കണ്ടത്.അവളെ തന്റെ വണ്ടിയില്‍ കൊണ്ട് വിടാമെന്നായി അയാള്‍. എന്നാല്‍ പോകുന്ന വഴിയ്ക്കു തനിയ്ക്ക് തന്റെ വീട്ടില്‍ ഒന്ന് കയറേണ്ട ആവശ്യമുണ്ടെന്നും അയാള്‍ അവളോട് പറഞ്ഞു. അത് സാരമില്ല, അത് കഴിഞ്ഞ്, കൊണ്ടുവിട്ടാല്‍ മതിയെന്ന് കാസ്‌ട്രോയോട് സമ്മതിച്ച് അയാളോടൊപ്പം അവള്‍ വണ്ടിയില്‍ കയറി.

വീട്ടിലേക്ക് പോകവേ തന്നെ അയാള്‍ അവളോട് പറഞ്ഞു, അവളുടെ മകന് കൊടുക്കാനായി ഒരു പട്ടികുഞ്ഞിനെ അയാള്‍ വാങ്ങി സൂക്ഷിയ്ക്കുന്നുണ്ടായിരുന്നുവെന്നും, അതിനെക്കൂടി എടുത്തു കൊണ്ട് പോകണം. അതിനായി നീ കൂടി വീട്ടിനുള്ളിലേയ്ക്കു വരണം എന്ന്.തന്റെ സുഹൃത്തിന്റെ അച്ഛന്‍ തന്റെ മകന് വേണ്ടി ഇങ്ങനെ ഒരു സമ്മാനം കരുതി വച്ചത് അവളെ വല്ലാതെ സ്പര്‍ശിച്ചു. തീര്‍ച്ചയായും ആ സമ്മാനം ഞാന്‍ കൈപ്പറ്റിക്കൊള്ളാം എന്ന് അവള്‍ സമ്മതിയ്ക്കുകയും ചെയ്തു.

ആ പട്ടിക്കുഞ്ഞിനെ എടുക്കാനായി അവള്‍ അയാളോടൊപ്പം വീടിനുള്ളിലേക്ക് പോയി.പട്ടികുഞ്ഞുങ്ങളെല്ലാം ആ ഡ്രെസ്സറിന്റെ അടിയിലുണ്ടെന്ന് അയാള്‍ ചൂണ്ടിക്കാണിച്ചു. അയാള്‍ കാണിച്ച ഇടത്തേക്ക് കുനിഞ്ഞു നോക്കുന്നതിനിടയില്‍ അയാള്‍ വാതില്‍ വലിച്ചടച്ചു, അവളെ തറയിലേക്ക് തള്ളിയിട്ടു. തന്റെ സുഹൃത്തിന്റെ അച്ഛന്‍ എന്താണ് തന്നോട് ചെയ്യാന്‍ പോകുന്നത് എന്ന് അവള്‍ അമ്പരപ്പോടെ ഓര്‍ക്കവേ തന്നെ അയാള്‍ അവളെ അതി ക്രൂരമായി ബലാത്സംഗം ചെയ്തു കഴിഞ്ഞിരുന്നു. ഒരു വയര്‍ കൊണ്ട് അവളെ ആ ബെഡ്‌റൂമില്‍ കെട്ടിത്തൂക്കി ഇട്ടിട്ട് അയാള്‍ പുറത്തിറങ്ങിപോയിട്ടു തിരിച്ചു വന്നത് രണ്ടു ദിവസം കഴിഞ്ഞാണ്.

വന്ന ഉടനെ അവളുടെ കെട്ടഴിച്ചിട്ടു രണ്ടു നിലകള്‍ താഴേയ്ക്കുള്ള ബേസ്‌മെന്റിലേയ്ക്ക് കൊണ്ടുപോയി. അവിടെ വച്ച് പീഡനങ്ങള്‍ ആവര്‍ത്തിച്ചു. താന്‍ തടവിലാക്കപ്പെട്ടു എന്ന് ഞെട്ടലോടെ അവള്‍ തിരിച്ചറിഞ്ഞു.2002 മുതല്‍ 2013 വരെയുള്ള 11 വര്‍ഷക്കാലത്തിനിടെ അവിടെ വച്ച് 5 തവണ അവള്‍ അയാളാല്‍ ഗര്‍ഭം ധരിച്ചു.അപ്പോഴെല്ലാം അയാള്‍ അവളുടെ ഗര്‍ഭം അലസുന്നതുവരെ അവളെ പട്ടിണിയ്ക്കിടുകയും ക്രൂരമായി മര്‍ദിയ്ക്കുകയും ചെയ്യുമായിരുന്നു.

2002 ഓഗസ്റ്റില്‍ അവളെ തടവില്‍ ആക്കിയതിനു ശേഷം 2003 ഏപ്രിലില്‍ അയാള്‍ അമാന്‍ഡ ബെറി എന്ന മറ്റൊരു പെണ്‍്കുട്ടിയെക്കൂടി അവിടേയ്ക്കു തട്ടിക്കൊണ്ടു വന്നിരുന്നു.അമാന്‍ഡയെ കണ്ടെത്താന്‍ സഹായിയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് അവളുടെ 'അമ്മ ടിവിയില്‍ പ്രത്യക്ഷപ്പെട്ടത് കാണിച്ചു കൊടുത്തു കൊണ്ട് കാസ്‌ട്രോ നൈറ്റിനെ പരിഹസിച്ചു. അവളെ കുറിച്ച് തിരക്കാന്‍ ആരെങ്കിലും ഉണ്ട്. നിന്നെ കുറിച്ച് ഇത് വരെ ആരും തിരക്കിയില്ലല്ലോ. നീ ആര്‍ക്കും വേണ്ടാത്ത ഒന്നിനും കൊള്ളില്ലാത്ത ഒരു സാധനമാണെന്ന്പ റഞ്ഞു അയാള്‍ ചിരിച്ചു അട്ടഹസിച്ചുവത്രെ.

പിന്നീട് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ 2004 ഏപ്രിലില്‍ ജിന ഡി ജെസുസ് എന്ന മറ്റൊരു പെണ്‍കുട്ടിയെ കൂടി അയാള്‍ തട്ടിക്കൊണ്ടു വന്നു അവരോടൊപ്പം പാര്‍പ്പിച്ചു. അതിനിടെ അയാള്‍ രണ്ടാമത് തട്ടിക്കൊണ്ടു വന്ന അമാന്‍ഡ ബെറി ഗര്‍ഭിണി ആയപ്പോള്‍ അയാള്‍ അവളെ ഉപദ്രവിച്ചില്ല. അവള്‍ ആ കുട്ടിയെ പ്രസവിച്ചു. അതിനിടെ നൈറ്റിന്റെ ഫോസ്റ്റര്‍ കെയറിലുള്ള മകനെ ദത്തിനായി നല്‍കിക്കഴിഞ്ഞിരുന്നു.

അല്‍പനാളുകള്‍ക്കു ശേഷം മൂവരെയും അയാള്‍ ഒരുമിച്ചു താമസിപ്പിയ്ക്കാന്‍ തുടങ്ങി. അവര്‍ക്കിടയില്‍ ഒരു സൗഹൃദം വളര്‍ന്നു. അങ്ങനെ ഒരാളെ പീഡിപ്പിയ്ക്കുന്ന സമയത്ത് അവര്‍ എല്ലാവരും ഒരുമിച്ചു കൈകള്‍ കോര്‍ത്ത്പിടിയ്ക്കാന്‍ തുടങ്ങി. അതോടെ അയാള്‍ അവര്‍ക്കു മേലുള്ള ബന്ധനങ്ങളില്‍ അല്‍പം അയവു വരുത്തി. വാരാന്ത്യങ്ങളില്‍ ഒക്കെ എതാനും മണിക്കൂര്‍ നേരത്തേയ്ക്ക് അവരെ അടുക്കളയിലും സ്വീകരണമുറിയിലും എത്താന്‍ അനുവദിയ്ക്കാനും തുടങ്ങി.

ആയിടയ്ക്ക് ഒരുദിവസം സ്വീകരണ മുറിയിലേക്കുള്ള വാതില്‍ അടയ്ക്കാതെ വീടിന്റെ പുറം വാതില്‍ മാത്രം പൂട്ടി അയാള്‍ പുറത്തു പോയദിവസം അമാന്‍ഡ ബെറി ആ അവസരം മുതലാക്കി വീടിന്റെ വെന്റിലേഷനിലൂടെ ഉറക്കെ വിളിച്ചു കൂവി. അയല്‍ക്കാരിലൊരാള്‍ അത് കേട്ടിട്ട് അടിയന്തിര ഘട്ടങ്ങളില്‍ സഹായം അഭ്യര്‍ത്ഥിച്ചു വിളിയ്ക്കാനുള്ള പോലീസിന്റെ നമ്പറായ 9-1 -1 ലേക്ക് വിളിച്ച് വിവരം അറിയിച്ചു. 2013 മെയ് 6-ാം തീയതി ആയിരുന്നു ഈ സംഭവം നടന്നത്. ഉടന്‍ തന്നെ പോലീസെത്തി മൂന്നു പെണ്‍കുട്ടികളെയും രക്ഷപ്പെടുത്തുകയായിരുന്നു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഗര്‍ഭസ്ഥ ശിശുഹത്യ എന്നിങ്ങനെയുള്ള വിവിധ വകുപ്പുകള്‍ ചുമത്തി കാസ്‌ട്രോയ്ക്ക് ജയില്‍ ശിക്ഷ ലഭിച്ചു.എന്നാല്‍ തടവില്‍ ഒരു മാസം കഴിഞ്ഞപ്പോള്‍ തന്നെ അയാള്‍ 2013 സെപ്റ്റംബര്‍ 3-ന് തടവില്‍ വച്ച് ആത്മഹത്യ ചെയ്തു.

തടവില്‍ നിന്നു മോചിതയായി മൂന്നു വര്‍ഷത്തിനു ശേഷം 2016 മേയ് മാസത്തില്‍ 36 -കാരിയായ നൈറ്റ് വിവാഹിതയായി.39 -കാരനായ മാറിയോ ആണ് വരന്‍. ഏറിയല്‍ കാസ്‌ട്രോയുടെ ക്ലീവ്ലന്‍ഡ് ഹൗസ് ഓഫ് ഹൊറേഴ്‌സ് എന്ന പേരിലാണ് ഈ കേസ് അറിയപ്പെടുന്നത്. ഈ കേസിലെ പെണ്‍കുട്ടികളുടെ ജീവിത കഥ ഈ വരുന്ന ഏപ്രില്‍ 24-ന് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്നത് കാണാനായി അമേരിക്ക ഒന്നടങ്കം കാത്തിരിയ്ക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂരില്‍ മിന്നലേറ്റ് രണ്ട് മരണം... ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല  (8 minutes ago)

മന്ത്രി ഗണേഷ് കുമാറിനെതിരെ യദു ഹൈക്കോടതിയിലേയ്ക്ക്... ജോലിയിൽ എന്ത് കൊണ്ട് തന്നെ തിരിക്കെ കയറ്റുന്നില്ലെന്ന് യാദുവിന്റെ ചോദ്യം..!  (15 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... മഞ്ചേരിയില്‍ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ടുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു...  (41 minutes ago)

ഇ - പുസ്തകങ്ങളുമായി എസ് സി ഇ ആര്‍ ടി ... പുതുക്കിയ പാഠപുസ്തകങ്ങള്‍ എസ് സി ഇ ആര്‍ ടി വെബ്‌സൈറ്റില്‍ ...  (51 minutes ago)

സെല്‍ഫി എടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണ ഒന്നര ലക്ഷത്തിന്റെ മൊബൈല്‍ഫോണ്‍ വീണ്ടെടുത്ത് നല്‍കി അഗ്‌നിരക്ഷാ സേന  (58 minutes ago)

ജൂണ്‍ മാസത്തില്‍ രാജ്യത്ത് മൊത്തം 12 ദിവസം ബാങ്കുകള്‍ക്ക് അവധി....  (1 hour ago)

ടര്‍ബോയുടെ ഷൂട്ടിങ്ങിനിടെ മമ്മൂട്ടിക്ക് പറ്റിയ അപകടത്തെ കുറിച്ച് മനസ് തുറന്ന് സംവിധായകന്‍  (1 hour ago)

മണിപ്പൂരില്‍ ശക്തമായ ഭൂചലനം... റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തി  (1 hour ago)

പ്രശസ്ത ഓട്ടന്‍തുള്ളല്‍ കലാകാരന്‍ താഴത്തുചക്കാലയില്‍ വി.കെ. കുഞ്ഞന്‍പിള്ള അന്തരിച്ചു  (2 hours ago)

അടിമുടി മാറ്റങ്ങള്‍... വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും; 3 ലക്ഷത്തോളം കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക്; എസ്എസ്എല്‍സി മൂല്യനിര്‍ണയത്തിലെ പൊളിച്ചെഴുത്ത് അടക്കം ഈ അധ്യയനവര്‍ഷം ഒരുപാട്  (2 hours ago)

തൃശൂരില്‍ വലിയ നാശം... സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മലയോര മേഖലകളിലടക്കം ജാഗ്രതാ നിര്‍ദേശം; തൃശൂരില്‍  (2 hours ago)

ചൊവ്വ വരെ സസ്‌പെന്‍സ്... എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളിലും കേരളത്തില്‍ ബിജെപി ഒരു സീറ്റ് നേടുമെന്ന്; കേരളത്തില്‍ യുഡിഎഫിന് മേധാവിത്തം ഉണ്ടാകുമെന്നാണ് എല്ലാ എക്‌സിറ്റ് പോളുകളും പറയുന്നത്; സര്‍വേ ഫലിച്ച  (2 hours ago)

ഉത്തരേന്ത്യയിലെ അതിരൂക്ഷമായ ഉഷ്ണതരംഗത്തില്‍ മരിച്ചവരുടെ എണ്ണം 87 ആയി...  (2 hours ago)

ചരിത്രമുഹൂര്‍ത്തത്തിലേക്ക് ബൂത്തുകള്‍ തുറന്ന് മെക്സിക്കോ...  (2 hours ago)

അരുണാചല്‍ പ്രദേശ്, സിക്കിം നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി...  (3 hours ago)

Malayali Vartha Recommends