ടര്‍ബോയുടെ ഷൂട്ടിങ്ങിനിടെ മമ്മൂട്ടിക്ക് പറ്റിയ അപകടത്തെ കുറിച്ച് മനസ് തുറന്ന് സംവിധായകന്‍
നാല് പതിറ്റാണ്ടിലേറെയായി സിനിമാ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച് ആരാധകരുടെ ഇടനെഞ്ചില്‍ ഇടംപിടിച്ച മമ്മൂട്ടി മലയാളികളുടെ മനസില്‍ ഇന്നും പ്രായം കൂടാത്ത ഒരേയൊരു താരമാണ്. മമ്മൂട്ടിയില്ലാത്ത മലയാള സിനിമയെ കുറിച്ച് ചിന്തിക്കാന്‍ പോലും മലയാളികള്‍ ഇഷ്ടപ്പെടുന്നില്ല. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകന്‍ വൈശാഖ് ഒരുക്കിയ ആക്ഷന്‍ ചിത്രം ടര്‍ബോ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി ഓടിക്കൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ കംപ്ലീറ്റ് ആക്ഷന്‍ പടമയാണ് ടര്‍ബോയെ വിലയിരുത്തുന്നത്.
രാജ് ബി ഷെട്ടി അടക്കമുള്ളവര്‍ എത്തുന്ന ചിത്രത്തെ ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിനിടെ മമ്മൂട്ടിക്ക് പറ്റിയ ഒരു അപകടത്തെക്കുറിച്ച് മനസു തുറന്നിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ വൈശാഖ്. ഒരു അബദ്ധത്തില്‍ മമ്മൂക്ക കറങ്ങി പോയി മേശയിലിടിച്ചുവെന്ന് അദ്ദേഹം പറയുന്നു.
മമ്മൂക്ക ഈ സിനിമയിലേക്ക് വന്നപ്പോള്‍ ഒരു ആക്ഷന്‍ സിനിമ ചെയ്യാം എന്ന തീരുമാനത്തില്‍ തന്നെയാണ് പുള്ളി വന്നത്. അതുകൊണ്ട് തന്നെ മാനസികമായി അദ്ദേഹം തയ്യാറെടുത്തിരുന്നു. അതുകൊണ്ട് തന്നെ അതിന് ഒരു ബുദ്ധിമുട്ട് വരാതെ തന്നെ ഷൂട്ടിംഗ് മുന്നോട്ട് പോയെന്ന് വൈശാഖ് പറയുന്നു.
വലിയ ആക്ഷന്‍സ് ചെയ്യുന്ന സമയത്ത്, എപ്പോഴും അതിന്റെ ഒരു റിസ്‌ക് ഉണ്ട്. എപ്പോഴും ആ റിസ്‌ക് ഒഴിവാക്കാവുന്ന മെത്തേഡുകളാണ് ഷൂട്ട് ചെയ്യാറ്. ചില സമയത്ത് അങ്ങനെയുള്ള മിസ്റ്റേക്കുകള്‍ സംഭവിക്കാം. ടര്‍ബോയുടെ ക്ലൈമാക്സ് ഷൂട്ട് ചെയ്യാന്‍ 20 ദിവസത്തോളം എടുത്തിട്ടുണ്ടെന്നും വൈശാഖ് പറഞ്ഞു. മമ്മൂട്ടി ഒരാളെ കാലില്‍ പിടിച്ച് വലിക്കുന്ന ഒരു സീന്‍ ഉണ്ട്. അത് കഴിഞ്ഞ് എഴുന്നേറ്റ് പോയി അടുത്തയാളെ കിക്ക് ചെയ്യുന്നതാണ് സീന്‍. കിക്ക് കിട്ടുന്ന ആള്‍ പുറകോട്ട് പോകണം.
കിക്ക് ചെയ്യുമ്പോള്‍ അയാളെ നമ്മള്‍ റോപ്പില്‍ പുറകോട്ട് വലിക്കും. അപ്പോള്‍ മമ്മൂക്ക എഴുന്നേറ്റ് പോയി മറ്റേ ആളെ കിക്ക് ചെയ്യണം. റോപ്പ് വലിക്കാന്‍ മൂന്ന് പേരുണ്ടായിരുന്നു. അതില്‍ ഒരാളുടെ സിന്‍ക് മാറിപോയി. 'ഒരാള്‍ ഇടത്തോട്ട് വലിച്ചു. മമ്മൂക്ക് എഴുന്നേറ്റ് വരികയാണ്. എഴുന്നേറ്റ് നിന്നാല്‍ ആണല്ലോ നമുക്ക് ബാലന്‍സ് കിട്ടുക. പക്ഷെ മമ്മൂക്ക എഴുന്നേറ്റ് വരുന്നേ ഉണ്ടായിരുന്നുള്ളു. മമ്മൂക്ക എഴുന്നേറ്റ് വരുന്ന സമയം തന്നെ ഡയറക്ഷന്‍ മാറി വന്നയാള്‍ മമ്മൂക്കയെ ഇടിച്ചു. മമ്മൂക്ക കറങ്ങിപോയി അവിടെ സെറ്റ്ചെയ്ത് വെച്ചിരുന്ന ടേബിളില്‍ പോയി തലയിടിച്ച് മറിഞ്ഞ് അടിയിലേക്ക് വീണു പോയി,'. ഒരു കൂട്ടം നിലവിളിയാണ് ആദ്യം കേട്ടത്. അവിടെ നിന്നരുന്നവരെല്ലാം കൂടി നിലവിളിച്ചു.
ഞാന്‍ ഓടി പോയി പിടിച്ച് എഴുന്നേല്‍പ്പിച്ച് കൊണ്ടുവന്ന് കസേരയില്‍ ഇരുത്തിയിട്ട് ഞാന്‍ മമ്മൂക്കയുടെ കൈ പിടിച്ചിട്ട് നിന്നു. എന്റെ കൈ വിറയ്ക്കുന്നത് എനിക്ക് കാണാം. ഫൈറ്റ് മാസ്റ്റര്‍ ഒക്കെ ഇരുന്ന് ചെറിയ കുട്ടിയെ പോലെ കരയുകയാണ്. മമ്മൂക്ക പക്ഷെ വളരെ സാധാരണമായി പറഞ്ഞു. അതൊന്നും കുഴപ്പമില്ല. അതൊക്കെ സംഭവിക്കുന്നതല്ലേ എന്ന്. ഫൈറ്റ് മാസ്റ്റര്‍ ഡെസ്പ് ആയിരുന്നു. അയാള്‍ ആകെ തകര്‍ന്നു പോയി. മമ്മൂക്ക തന്നെ പലതവണ അയാളെ സമാധാനിപ്പിച്ചു. പത്തോ ഇരുപതോ സ്‌ക്രാച്ച് മാത്രമല്ല, ഇതുപോലുള്ള മുറിവുകളൊക്കെ വന്നിട്ടുണ്ടെന്നും വൈശാഖ് പറയുന്നു.
"
https://www.facebook.com/Malayalivartha