Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

റിസർവ് ബാങ്കുവഴി കടപ്പത്രങ്ങളിലൂടെയാണ് കടമെടുക്കാൻ ഒരുങ്ങി സർക്കാർ...വെള്ളിയാഴ്ച വിജ്ഞാപനമിറക്കിയാലേ 28ന് കടമെടുക്കാൻ കഴിയൂ.... ഈ സാമ്പത്തിക വർഷത്തെ കേരളത്തിന്റെ കടമെടുക്കൽ പരിധിയിൽ ഔദ്യോഗിക അംഗീകാരം കേന്ദ്രം നൽകിയിട്ടില്ല..

24 MAY 2024 12:46 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര സർക്കാർ കനിഞ്ഞില്ലെങ്കിൽ വീണ്ടും ശമ്പളവും പെൻഷനും മുടങ്ങും. സംസ്ഥാനത്തിന് കടമെടുക്കാനുുള്ള കേന്ദ്രത്തിന്റെ അന്തിമ അനുമതി ലഭിക്കാത്തതാണ് ഇതിന് കാരണം. വെള്ളിയാഴ്ച അനുമതി കിട്ടിയില്ലെങ്കിൽ ഈമാസം കടമെടുക്കാനാവില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടമുള്ളതിനാൽ അനുമതി കിട്ടില്ലെന്നും സൂചനയുണ്ട്. തീരുമാനം വൈകിയാൽ ഖജനാവ് കാലിയാകും. ഈ മാസം ഏകദേശം പതിനായിരത്തിൽ അധികം സർക്കാർ ജീവനക്കാർ വിരമിക്കുന്നുണ്ട്. ഇവർക്ക് ആനുകൂല്യം നൽകുന്നതും പ്രതിസന്ധിയിലാകും. അതിനിടെ ഈ പ്രശ്‌നത്തെ നേരിടാൻ പെൻഷൻ പ്രായം ഉയർത്തൽ അടക്കം പലതും സർക്കാരിന്റെ പരിഗണനയിലുണ്ട്.

റിസർവ് ബാങ്കുവഴി കടപ്പത്രങ്ങളിലൂടെയാണ് കടമെടുക്കുന്നത്. ചൊവ്വാഴ്ചകളിലാണ് കടപ്പത്രലേലം. വരുന്ന ആഴ്ചയ്ക്കുള്ള ലേലത്തിൽ പങ്കെടുക്കാൻ വെള്ളിയാഴ്ചകളിലാണ് വിജ്ഞാപനം ഇറക്കേണ്ടത്. ഈമാസത്തിലെ അവസാനത്തെ ചൊവ്വാഴ്ച 28-നാണ്. വെള്ളിയാഴ്ച വിജ്ഞാപനമിറക്കിയാലേ 28ന് കടമെടുക്കാൻ കഴിയൂ. ഈ സാമ്പത്തിക വർഷത്തെ കേരളത്തിന്റെ കടമെടുക്കൽ പരിധിയിൽ ഔദ്യോഗിക അംഗീകാരം കേന്ദ്രം നൽകിയിട്ടില്ല. 37000 കോടിയാകും ഇതെന്നാണ് കേരളത്തിന്റെ പ്രതീക്ഷ. നേരത്തെ 5000 കോടി കടമെടുക്കാനുള്ള താത്കാലിക അനുമതി ചോദിച്ചപ്പോൾ 3000 കോടിയാണ് അനുവദിച്ചത്. ഇത് മെയ്‌ ആദ്യത്തോടെ എടുത്തുകഴിഞ്ഞു.

 

 

ട്രഷറി ഇപ്പോൾ ഓവർഡ്രാഫ്റ്റിലാണ്. കേന്ദ്രത്തിൽനിന്ന് നികുതിവിഹിതമായി 1500 കോടി എത്താനുണ്ട്. ഇത് കിട്ടിയാൽ ഓവർഡ്രാഫ്റ്റ് ഒഴിവാകും. അതുണ്ടായാൽ വീണ്ടും ഓവർഡ്രാഫ്റ്റിലേക്ക് പോയി ശമ്പളവും പെൻഷനും നൽകാൻ കഴിയും. എന്നാൽ 1500 കോടി കിട്ടുമോ എന്നതും ആർക്കും അറിയി്‌ലല. മൊത്തം ആഭ്യന്തരവരുമാനത്തിന്റെ മൂന്നുശതമാനാണ് കടമെടുപ്പ് പരിധി. ഇത്തവണ കേരളത്തിനിത് 37,512 കോടിയാണ്. എന്നാൽ ഈ സാമ്പത്തിക വർഷം ഇതിന്റെ ഇരട്ടിയെങ്കിലും കടമെടുത്താലേ കേരളത്തിന് പിടിച്ചു നിൽക്കാൻ കഴിയൂ.

2024-05 സാമ്പത്തിക വർഷത്തിൽ 25000ത്തോളം പേരാണ് സർക്കാർ ജോലിയിൽ നിന്നും വിരമിക്കുക. ഇതിൽ 20000പേർ വിരമിക്കുന്നത് മെയ് മാസത്തിലാണ്. ശരാശരി ഒരാൾക്ക് വിരമിക്കുമ്പോൾ 40 ലക്ഷത്തോളം രൂപ സർക്കാർ നൽകേണ്ടതുണ്ട്. 20000 പേർക്ക് ഇത്രയും തുക നൽകാൻ കുറഞ്ഞത് 8000 കോടി വേണം. ഈ സാഹചര്യത്തിലാണ് പെൻഷൻ പ്രായം ഉയർത്തുന്നതിൽ സർക്കാർ ആലോചന തുടങ്ങുന്നത്. പെൻഷൻ പ്രായം അറുപതാക്കിയാൽ കേരളത്തിന്റെ സാമ്പത്തിക നില കൂടുതൽ സുസ്ഥിരമാകുമെന്ന് കരുതുന്നവരുമുണ്ട്. എന്നാൽ യുവാക്കളുടെ പ്രതിഷേധം അതിരുവിടും.

 

 

പെൻഷൻ പ്രായം ഉയർത്തിയില്ലെങ്കിൽ വലിയ പ്രതിസന്ധിയായി മാറുമെന്നാണ് ധനകാര്യ വകുപ്പിലേയും പ്രമുഖരുടെ നിലപാട്. എത്ര കൂടിയാലും ഏകദേശം 38000 കോടിയാകും കടമെടുക്കാനുള്ള കേന്ദ്ര സർക്കാർ ഈ വർഷം അനുവദിക്കാൻ പോകുന്ന പരിധി. ഇതിൽ പതിനായിരം കോടിയിൽ അധികം പെൻഷൻ ആനുകൂല്യം നൽകേണ്ടി വരുന്നത് കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകർക്കും. കിഫ്ബിയുടേയും മറ്റു ഫണ്ടുകളുടേയും കടമെടുക്കൽ കണക്കും സംസ്ഥാന സർക്കാരിന്റെ പരിധിയിൽ കൊണ്ടു വന്നാൽ കേരളത്തിന് അനുദനീയമായ ഈ സാമ്പത്തിക വർഷത്തെ കടമെടുപ്പ് പരിധി 25000 കോടിയായി ചുരുങ്ങാനും സാധ്യത ഏറെ.

അങ്ങനെ 25000 കോടി മാത്രം കടമെടുക്കാൻ ആകുന്ന സാഹചര്യമുണ്ടാകുമ്പോൾ പെൻഷന് വേണ്ടി അതിൽ പകുതിയോളം കൊടുക്കുന്നതിലെ പ്രതിസന്ധി ചിന്തിക്കാനുന്നതിനും അപ്പുറമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്യവൈദ്യശാലാ ട്രസ്റ്റ് ബോര്‍ഡ് അംഗവും സ്‌പെ ഷ്യല്‍ കണ്‍സള്‍ട്ടന്റുമായ പി രാഘവവാരിയര്‍  (25 minutes ago)

ബ്രേക്കിന് പകരം ആക്സിലറേറ്റര്‍ ചവിട്ടിയതു മൂലമെന്ന് പ്രാഥമിക നിഗമനം..?  (26 minutes ago)

ബോംബ് ഭീഷണി സന്ദേശം ലഭിച്ചത് തമ്പാനൂര്‍ സ്റ്റേഷനില്‍ നിന്ന്....  (34 minutes ago)

സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജീവനക്കാരി  (52 minutes ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 'അസ്ത്ര' മിസൈലിന്റെ പരീക്ഷണം വിജയകരം...  (1 hour ago)

സഹകരണ ബാങ്ക് സെക്രട്ടറിയെ മരിച്ച നിലയില്‍ ...  (1 hour ago)

ഗോള്‍വേട്ട തുടര്‍ന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി  (1 hour ago)

കലാശപ്പോരിനൊരുങ്ങി... വിംബ്ള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ റാക്കറ്റുമായിറങ്ങും അല്‍ക്കാരിസും സിന്നറും  (2 hours ago)

മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു.  (2 hours ago)

കേരളത്തിന്റെ എ.എം.ആര്‍. പ്രവര്‍ത്തനം ആഗോള ശ്രദ്ധയില്‍  (2 hours ago)

ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക്  (2 hours ago)

ബിജെപി നേതാവ് സി സദാനന്ദന്‍ രാജ്യസഭയിലേക്ക്....  (2 hours ago)

രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടംവെച്ച് വണങ്ങി  (3 hours ago)

ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ്  (3 hours ago)

19 ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിൽ വരാനിരുന്ന ഡോക്ടർ..! വെക്യുറോണിയം ശരീരത്തിൽ കുത്തിക്കയറ്റി മരിച്ചു..!  (3 hours ago)

Malayali Vartha Recommends